Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജേന്ദ്രനെ ഒരു കൊല്ലത്തേക്ക് സിപിഎമ്മിൽ നിന്ന് പുറത്താക്കി; ജില്ലാ കമ്മറ്റിയുടെ തീരുമാനം അതേ പടി അംഗീകരിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ്; ദേവികുളം മുൻ എംഎൽഎയ്ക്ക് എതിരെ ഉയർന്നത് സംഘടനാ വിരുദ്ധ ആരോപണം; രാജേന്ദ്രന് വിനയാകുന്നത് മണിയുടെ കോപം

രാജേന്ദ്രനെ ഒരു കൊല്ലത്തേക്ക് സിപിഎമ്മിൽ നിന്ന് പുറത്താക്കി; ജില്ലാ കമ്മറ്റിയുടെ തീരുമാനം അതേ പടി അംഗീകരിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ്; ദേവികുളം മുൻ എംഎൽഎയ്ക്ക് എതിരെ ഉയർന്നത് സംഘടനാ വിരുദ്ധ ആരോപണം; രാജേന്ദ്രന് വിനയാകുന്നത് മണിയുടെ കോപം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യാനുള്ള ശുപാർശ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. ഒരു വർഷത്തേക്കാണ് സസ്പെൻഷൻ. രാജേന്ദ്രന്റെ ഇനിയുള്ള നടപടികൾ നിർണ്ണായകമാണ്. സിപിഎം വിടില്ലെന്നാണ് രാജേന്ദ്രൻ പരസ്യമായി പറഞ്ഞിട്ടുള്ളത്.

സംഘടനാ വിരുദ്ധതയുടെ പേരിൽ രാജേന്ദ്രനെ സസ്പെൻഡ് ചെയ്യാൻ സിപിഎം ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. നടപടിക്രമങ്ങളുടെ ഭാഗമായി തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് കൈമാറുകയായിരുന്നു. ഇതിനാണ് ഇപ്പോൾ സെക്രട്ടറിയേറ്റിന്റെ അംഗീകാരം ലഭിച്ചിരിക്കുന്നത്. പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിനാലാണ് നടപടി വൈകിയത്. ഒരു വർഷത്തേക്കാണ് നടപടി. അതുകൊണ്ട് തന്നെ അടുത്ത വർഷം പാർട്ടിയിലേക്ക് മടങ്ങി എത്താൻ രാജേന്ദ്രന് കഴിയും. അതുകൊണ്ട് തന്നെ രാജേന്ദ്രന്റെ പ്രതികരണങ്ങൾ നിർണ്ണായകമാണ്.

ദേവികുളത്തെ നിലവിലെ എംഎൽഎ എ.രാജയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നാണ് രാജേന്ദ്രനെതിരായ പ്രധാന ആരോപണം. ഇത് ശരിയാണെന്ന് സിപിഎം അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. പാർട്ടി സമ്മേളനങ്ങളിലും പരിപാടികളിലും സഹകരിക്കാത്തതും അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളാണ്. ഇതിനിടെ സിപിഐയിലേക്ക് രാജേന്ദ്രൻ പോകുമെന്നും സൂചനകളെത്തി. ഇത് രാജേന്ദ്രൻ നിഷേധിച്ചു. ഈ ഘട്ടത്തിൽ രാജേന്ദ്രൻ പ്രതികരിക്കില്ലെന്നാണ് സൂചന. രാജേന്ദ്രന്റെ ചില വസ്തുക്കൾ ഒഴിപ്പിക്കാൻ സർക്കാർ നീക്കം തുടങ്ങിയിരുന്നു.

ഇടുക്കി ജില്ലാ കമ്മറ്റിയും രാജേന്ദ്രനും തമ്മിൽ പിണക്കത്തിലായിരുന്നു. എംഎം മണിയുമായുള്ള ഭിന്നതയാണ് ഇതിന് കാരണം. മണിയുടെ നിലപാടുകളാണ് രാജേന്ദ്രന് വിനയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP