Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എ-പ്ലസ് മണ്ഡലങ്ങളിലെ കാടിളക്കിയുള്ള പ്രചാരണം നേട്ടമായെങ്കിലും ന്യൂനപക്ഷവോട്ടുകളുടെ ഏകീകരണത്തിൽ ആശങ്ക; ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന്റെ പെട്ടിയിൽ വീണിരിക്കാം; ജയിച്ചുകയറുന്ന മണ്ഡലങ്ങൾ തിരുവനന്തപുരവും പത്തനംതിട്ടയും; സുരേഷ് ഗോപിയുടെ മിടുക്കിൽ പ്രചാരണമുന്നേറ്റമുണ്ടായത് തൃശൂരിൽ ജയസാധ്യത കൂട്ടി; ആർഎസ്എസ് യോഗത്തിലെ വിലയിരുത്തൽ ഇങ്ങനെയാകുമ്പോൾ എട്ടുമണ്ഡലങ്ങളിൽ ബിജെപി കോൺഗ്രസിന് വോട്ടുമറിച്ചുവെന്ന് സിപിഎമ്മും

എ-പ്ലസ് മണ്ഡലങ്ങളിലെ കാടിളക്കിയുള്ള പ്രചാരണം നേട്ടമായെങ്കിലും ന്യൂനപക്ഷവോട്ടുകളുടെ ഏകീകരണത്തിൽ ആശങ്ക; ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന്റെ പെട്ടിയിൽ വീണിരിക്കാം; ജയിച്ചുകയറുന്ന മണ്ഡലങ്ങൾ തിരുവനന്തപുരവും പത്തനംതിട്ടയും; സുരേഷ് ഗോപിയുടെ മിടുക്കിൽ പ്രചാരണമുന്നേറ്റമുണ്ടായത് തൃശൂരിൽ ജയസാധ്യത കൂട്ടി; ആർഎസ്എസ് യോഗത്തിലെ വിലയിരുത്തൽ ഇങ്ങനെയാകുമ്പോൾ എട്ടുമണ്ഡലങ്ങളിൽ ബിജെപി കോൺഗ്രസിന് വോട്ടുമറിച്ചുവെന്ന് സിപിഎമ്മും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ശബരിമല വിഷയത്തിൽ സംസ്ഥാനത്തെ വിശ്വാസി സമൂഹത്തിൽ ധ്രൂവീകരണമുണ്ടായെന്ന് ആർഎസ്എസ് യോഗത്തിൽ വിലയിരുത്തൽ. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ ജയസാധ്യതയുണ്ടെന്നും പ്രാന്തീയ പരിവാർ ബൈഠക്കിൽ അഭിപ്രായമുയർന്നു. തൃശൂരിൽ നടൻ സുരേഷ് ഗോപി വന്നതോടെ ബിജെപി വന്മുന്നേറ്റമുണ്ടാക്കി.

എ പ്ലസ് മണ്ഡലങ്ങളായി ആർഎസ്എസും ബിജെപിയും കണക്കാക്കുന്ന അഞ്ചുമണ്ഡലങ്ങളിൽ എല്ലാ കരുത്തോടെയും നടത്തിയ പ്രചാരണത്തിന് ഫലമുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നു. ത്രികോണ മത്സരം നടന്ന തിരുവനന്തപുരം, പത്തനംതിട്ട, തശൂർ, പാലക്കാട് എന്നീ മണ്ഡലങ്ങളിൽ ജയിച്ചുകയറുമെന്ന് വിലയിരുത്തിയത് തിരുവനന്തപുരവും പത്തനംതിട്ടയുമാണ്. ശബരിമലയുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രചാരണം വലിയ ഓളം തന്നെയാണ് ആ മണ്ഡലങ്ങളിൽ സൃഷ്ടിച്ചത്. അതുകൊണ്ട് തന്നെ ശക്തമായ ഹിന്ദുഏകീകരണം ഉണ്ടായിട്ടുണ്ടെന്നും അത് ബിജെപിക്ക് ഗുണമായി വരുമെന്നും നേതാക്കൾ യോഗത്തിൽ വിലയിരുത്തി. എന്നാൽ, തൃശൂർ, പത്തനംതിട്ട, മണ്ഡലങ്ങളിൽ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവുമുണ്ടായിട്ടുണ്ട്. ഇത് തിരിച്ചടിയാകുമോയെന്ന സംശയവും നേതാക്കൾ പങ്കുവച്ചു. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം യുഡിഎഫിന് അനുകൂലമായി സംഭവിച്ചിരിക്കാം. യോഗത്തിൽ ആർഎസ്എസ് സംസ്ഥാന നേതാക്കളും പോഷക സംഘടനകളുടെ ഭാരവാഹികളും പങ്കെടുത്തു. ബിജെപിയിൽ നിന്നും കുമ്മനം രാജേശഖരനും കെ.സുരേന്ദ്രനും യോഗത്തിൽ പങ്കെടുക്കാനെത്തിയെങ്കിലും സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള യോഗത്തിന് എത്തിയില്ല.

സംസ്ഥാനത്തെ എട്ടു മണ്ഡലങ്ങളിൽ ബിജെപി കോൺഗ്രസിന് വോട്ടു മറിച്ചുവെന്നാണ് ഇടതുപക്ഷം വിലയിരുത്തുന്നത്.കണ്ണൂർ കാസർകോഡ് തുടങ്ങിയ മണ്ഡലങ്ങളിൽ കാര്യമായി വോട്ടുമറിഞ്ഞെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. കാസർകോഡ്, കണ്ണൂർ,, കോഴിക്കോട്, വടകര, ആലത്തൂർ, മാവേലിക്കര, കൊല്ലം, ആറ്റിങ്ങൽ സീറ്റുകളിൽ വോട്ടു മറിഞ്ഞുവെന്നാണ് സംശയം. വടകരയും കോഴിക്കോടും ബിജെപി-യുഡിഎഫ് വോട്ടുകച്ചവടം നടന്നുവെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ ആരോപിച്ചു. അതേസമയം,
ബിജെപിയുടെ വോട്ട് എവിടെപോയെന്ന ആശങ്ക സിപിഎമ്മിനു വേണ്ടെന്ന് കെ.സുരേന്ദ്രൻ പ്രതികരിച്ചു. ഫലം വരുമ്പോൾ സ്വന്തം വോട്ട് എവിടെ പോയെന്നു സിപിഎം പറയേണ്ടിവരും. സിപിഎം സമ്പൂർണ നാശത്തിലക്കു പോവുകയാണെന്നും അതിനു കാരണക്കാരൻ പിണറായി വിജയനാണെന്നും സുരേന്ദ്രൻ കൊച്ചിയിൽ പറഞ്ഞു

നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ബൂത്തുതലം മുതലുള്ള കണക്കുകൾ വിലയിരുത്തും. വടക്കൻ കേരളത്തിലെ മണ്ഡലങ്ങളിൽ എട്ടിലും യുഡിഎഫ് ജയം ഉറപ്പെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്. നേരത്തെ കടുത്ത മത്സരം പ്രതീക്ഷിച്ചിരുന്ന പല മണ്ഡലങ്ങളിലും അവസാന നിമിഷം സാഹചര്യം അനുകൂലമായതായും നേതാക്കൾ പറയുന്നു. യുഡിഎഫിന് അനുകൂലമായി ശക്തമായ ന്യൂനപക്ഷ ഏകീകരണം നടന്നിട്ടുണ്ടെന്നാണ് കോൺഗ്രസും കണക്കുകൂട്ടുന്നത്. മലബാറിലെ സീറ്റുകൾ പൂർണായി യുഡിഎഫിന് നേടാൻ കഴിയും. ത്രികോണ മത്സരം നടന്ന പാലക്കാട് എങ്ങനെ കാര്യങ്ങൾ ഉരുത്തിരിയുമെന്നാണ് അറിയേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP