Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിലമ്പൂരിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് ട്രെയിനുണ്ടെന്ന് വ്യാജ സന്ദേശം നൽകി അതിഥി തൊഴിലാളികളെ കബളിപ്പിച്ചതിൽ യൂത്ത് കോൺഗ്രസ് നേതാവിനെ അറസ്റ്റു ചെയ്തത് നിജസ്ഥിതി അന്വേഷിക്കാതെ; യഥാർത്ഥ സന്ദേശം എഡിറ്റ് ചെയ്ത് പ്രചരണം നടത്തിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്യേണ്ടതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി

നിലമ്പൂരിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് ട്രെയിനുണ്ടെന്ന് വ്യാജ സന്ദേശം നൽകി അതിഥി തൊഴിലാളികളെ കബളിപ്പിച്ചതിൽ യൂത്ത് കോൺഗ്രസ് നേതാവിനെ അറസ്റ്റു ചെയ്തത് നിജസ്ഥിതി അന്വേഷിക്കാതെ; യഥാർത്ഥ സന്ദേശം എഡിറ്റ് ചെയ്ത് പ്രചരണം നടത്തിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്യേണ്ടതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി

ജംഷാദ് മലപ്പുറം

മലപ്പുറം: നിലമ്പൂരിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് ട്രെയിനുണ്ടെന്ന് വ്യാജ സന്ദേശം നൽകി അതിഥി തൊഴിലാളികളെ കബളിപ്പിച്ച കേസിൽ മലപ്പുറത്തെ യൂത്ത് കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തത് നിജസ്ഥിതി അന്വേഷിക്കാതെയെന്ന് യൂത്ത് കോൺഗ്രസ്സ്. യഥാർത്ഥ സന്ദേശം എഡിറ്റ് ചെയ്ത് പ്രചരണം നടത്തിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്യേണ്ടതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി പറഞ്ഞു. നിലമ്പൂരിൽനിന്ന് ഉത്തരേന്ത്യയിലേക്ക് ട്രെയിനുണ്ടെന്ന് വ്യാജ സന്ദേശം നൽകി അതിഥി തൊഴിലാളികളെ കബളിപ്പിച്ചതിനാണ് മലപ്പുറത്തെ യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത്.

എടവണ്ണ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറി സാകിർ തുവ്വക്കാടിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സാമൂഹ്യ മാധ്യമങ്ങളിൽ ഇയാൾ പ്രചരിപ്പിച്ച സന്ദേശത്തെ തുടർന്ന് കുറെ അതിഥി തൊഴിലാളികൾ യോഗം ചേർന്നിരുന്നു. എടവണ്ണയിലെ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഇയാൾ വ്യാജപ്രചരണം നടത്തിയത്. ഇയാൾക്കെതിരെ ഐപിസി 153, കെഎപി 118 തുടങ്ങിയ വകുപ്പുകൾ പ്രകാരം പൊലീസ് കേസും രജിസ്റ്റർചെയ്തിട്ടുണ്ട്.

ഇത്തരത്തിൽ വ്യാജപ്രചരണം ശ്രദ്ധയിൽപ്പെട്ടുണ്ടെന്നും ഇതിനെ തുടർന്നു അതിഥി തൊഴിലാളികൾ യോഗംചേർന്നതായും അറിഞ്ഞ മലപ്പുറം ജില്ലാ കലക്ടർ ജാഫർമാലികും, ജില്ലാപൊലീസ് മേധാവി യു.അബ്ദുൽ കരീമും ഇക്കാര്യം വ്യാജമാനെന്ന് വ്യക്തമാക്കിക്കൊണ്ട് ഇന്നലെ രാത്രി തന്നെ സോഷ്യൽ മീഡിയയിലൂടെ ശബ്ദസന്ദേശം അയച്ചിരുന്നു. വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസ് സ്റ്റേഷനുകൾക്ക് നിർദ്ദേശവും നൽകിയിരുന്നു.

അതേ സമയം ഇതരസംസ്ഥാന തൊഴിലാളികൾക്ക് അവരുടെ നാട്ടിലേക്ക് മടങ്ങിപ്പോകാൻ നിലമ്പൂരിൽ നിന്ന് ട്രെയിൻ ഏർപ്പെടുത്തിയിട്ടുണ്ട് എന്ന രീതിയിൽ വാട്സാപ്പിൽ പ്രചരണം നടത്തിയതിന് എടവണ്ണ തുവ്വക്കാട് ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തതായ് വാർത്തകളുണ്ടായിരുന്നുവെന്നും എന്നാൽ അതിന്റെ നിജസ്ഥിതി അന്വേഷിക്കാതെയാണ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതും വാർത്തകൾ നൽകിയതെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. നിലമ്പൂരിൽനിന്ന് ട്രെയിൻ ഉണ്ട് എന്ന രീതിയിലുള്ള ഒരു വ്യാജ പ്രചരണവും അദ്ദേഹം നടത്തിയിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി പറഞ്ഞു.

മറ്റെവിടെനിന്നോ അദ്ദേഹത്തിന് ലഭിച്ച ഒരു മെസ്സേജ് അതിന്റെ ആധികാരികത അന്വേഷിക്കാൻ നാട്ടിലുള്ള ഒരു പബ്ലിക് ഗ്രൂപ്പിലേക്ക് ഒരു സന്ദേശം കൈമാറുക മാത്രമാണ് ചെയ്തിട്ടുള്ളത് ഈ സന്ദേശമാണ് ചില തൽപ്പര കക്ഷികൾ എഡിറ്റ് ചെയ്ത് ഇതരസംസ്ഥാന തൊഴിലാളികൾക്ക് പോവാൻ ട്രെയിൻ ഉണ്ട് എന്ന് പറയുന്ന രീതിയിൽ ആക്കി പ്രചരണം നടത്തിയത്. അദേഹത്തിന്റെ യഥാർത്ഥത്തസന്ദേശം എഡിറ്റ് ചെയ്ത് പ്രചരണം നടത്തിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്യേണ്ടത്. ഇന്നലെയും മിനിയാന്നുമൊക്കെയായി നിരവധി ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ള ആളുകൾക്ക് ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും എത്തിച്ചുകൊടുക്കാൻ മുന്നിൽനിന്ന് പ്രവർത്തിച്ച ഒരു പൊതുപ്രവർത്തകൻ ആണ് അദ്ദേഹം.

ഇതരസംസ്ഥാന തൊഴിലാളികളുടെ ദൈന്യതയും ദുരിതവും ആ സമയങ്ങളിൽ അദ്ദേഹം നേരിട്ട് മനസ്സിലാക്കിയത് ആ സന്ദേശത്തിൽ പങ്കുവെക്കുകയാണ് ഉണ്ടായത്...
താഴെ തലത്തിൽ പ്രവർത്തിക്കുന്ന ഒരു പൊതുപ്രവർത്തകനെ തെരുവിൽ വേട്ടയാടുന്നത് ഭൂഷണമല്ല സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് പായിപ്പാട് ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ മുഖം വികൃതമായി നിൽക്കുന്ന പശ്ചാത്തലത്തിൽ അത് വെള്ളപൂശാൻ വേണ്ടിയുള്ള ഒരു അവസരമായി പലരും ഇതിനെ ഉപയോഗപ്പെടുത്തുകയാണ് ഇത്തരം സന്ദർഭങ്ങളിൽ ജാഗ്രതയോടെ കൂടി പ്രവർത്തിക്കേണ്ട പൊലീസും ജില്ലാ ഭരണകൂടവും പരാജയപ്പെടുകയാണ് ഉണ്ടായത്.

നിജസ്ഥിതി അന്വേഷിക്കാൻ ആവശ്യപ്പെട്ട ഒരാളെ അറസ്റ്റ് ചെയ്യുകയും അത് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചവരെ വെറുതെ വിടുകയും ചെയ്യുന്ന ഒരു സമീപനമാണ് പൊലീസും ജില്ലാ ഭരണകൂടവും സ്വീകരിച്ചത്. ഇതിന് വലിയ രീതിയിലുള്ള വാർത്താപ്രചരണം ആണ് സർക്കാരുമായി ബന്ധപ്പെട്ടവർ നൽകിയത് അതുകൊണ്ട് തന്നെ അതിന്പിന്നിലുള്ള രാഷ്ട്രീയം ലക്ഷ്യം ജനങ്ങൾക്ക് ബോധ്യമായി. ഇത്തരം സന്ദർഭങ്ങളിൽ നേതാക്കളും പ്രവർത്തകരും അതീവ ജാഗ്രതയോടെ കൂടി പ്രവർത്തിക്കണമെന്ന് സംസ്ഥാന യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി നിർദ്ദേശിക്കുകയാണ്.

സർക്കാരിന്റെ വീഴ്ചകളെ മറച്ചുവെക്കാൻ എന്തുമാർഗ്ഗവും സ്വീകരിക്കാൻ തങ്ങൾക്ക് മടിയില്ല എന്ന രീതിയിലാണ് സിപിഎമ്മും സർക്കാർ സംവിധാനങ്ങളും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് ഈ പ്രത്യേകമായ സാഹചര്യത്തിൽ ഇത് നാടിന് അപകടം ചെയ്യും എന്ന് അത്തരക്കാർ തിരിച്ചറിയണമെന്ന് യൂത്ത്കോൺഗ്രസ് ആവശ്യപ്പെടുകയാണ്. യൂത്ത്കോൺഗ്രസ് നേതാവാണ് അറസ്റ്റ് ചെയ്യപ്പെട്ടത്എന്ന രീതിയിലാണ് ചില വാർത്താ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത് എന്നാൽ അദ്ദേഹം നിലവിൽ പാർട്ടിയുമായി ബന്ധപ്പെട്ട ഒരു ഫോറത്തിലും അംഗമല്ല എന്നിരിക്കേ ആ രീതിയിൽ പ്രചരിപ്പിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് പൊലീസും മാധ്യമങ്ങളും വ്യക്തമാക്കേണ്ടതുണ്ട്.

മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്തു മുഴുവൻ യൂത്ത്കോൺഗ്രസ് പ്രവർത്തകരും സന്നദ്ധ സേനയിലെ അംഗങ്ങൾ ആവണം എന്ന് ആദ്യം നിർദ്ദേശം നൽകിയത് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാണ്, അതുമാത്രമല്ല സർക്കാരിന് കൈത്താങ്ങ് ആകുന്ന രീതിയിൽ വളരെ മാതൃകാപരമായ പ്രവർത്തനങ്ങൾക്കാണ് യൂത്ത്കോൺഗ്രസ് നേതൃത്വം നൽകി കൊണ്ടിരിക്കുന്നത് ഇന്നലെയും ഇന്നും എല്ലാമായി നിരവധിയായ ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണവും അവശ്യസാധനങ്ങളും എത്തിക്കുന്ന പ്രവർത്തനത്തിലായിരുന്നു ഭൂരിഭാഗം യൂത്ത്കോൺഗ്രസ് പ്രവർത്തകർ ഉണ്ടായിരുന്നത്. അതുകൊണ്ട് യൂത്ത്കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ ഇകഴ്‌ത്തി കാണിക്കാനും ഗവൺമെന്റിന്റെ പരാജയങ്ങൾ ഒരു സാധാരണക്കാരന്റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനുള്ള ഈ വ്യഗ്രത നല്ലതല്ല എന്ന് മനസ്സിലാക്കുന്നതാണ് എല്ലാവർക്കും നല്ലത് എന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി പത്രക്കുറിപ്പിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP