Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രതിപക്ഷ നേതാവിന് കൊട്ടാനുള്ള ചെണ്ടയല്ല കേരളത്തിലെ മന്ത്രിമാർ; പക്വതയില്ലായ്മയാണ് പ്രതിപക്ഷനേതാവിന്റെ പ്രശ്‌നം; അതിന് മറ്റുള്ളവർക്ക് മേൽ കുതിര കയറരുത്; തിരിച്ചു കിട്ടുമ്പോൾ കിടന്നു മോങ്ങുന്നു; വി ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

പ്രതിപക്ഷ നേതാവിന് കൊട്ടാനുള്ള ചെണ്ടയല്ല കേരളത്തിലെ മന്ത്രിമാർ; പക്വതയില്ലായ്മയാണ് പ്രതിപക്ഷനേതാവിന്റെ പ്രശ്‌നം; അതിന് മറ്റുള്ളവർക്ക് മേൽ കുതിര കയറരുത്; തിരിച്ചു കിട്ടുമ്പോൾ കിടന്നു മോങ്ങുന്നു; വി ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: പ്രതിപക്ഷ നേതാവിന് കൊട്ടാനുള്ള ചെണ്ടയല്ല കേരളത്തിലെ മന്ത്രിമാരെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കാസർകോട് വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. രാഷ്ട്രീയ വിമർശനങ്ങൾക്ക് മറുപടി പറയാൻ പ്രതിപക്ഷ നേതാവിന്റെ അനുമതി വാങ്ങേണ്ടതില്ല. പ്രതിപക്ഷ നേതാവിന്റെ പരിചയക്കുറവ് മറച്ചു വെക്കാനാണ് മറ്റുള്ളവരുടെ മേൽ കുതിര കയറുന്നത്. തിരിച്ചു കിട്ടുമ്പോൾ കിടന്നു മോങ്ങുകയാണെന്നും റിയാസ് പറഞ്ഞു.

കേരളത്തിലെ മന്ത്രിമാർക്ക് പരിചയക്കുറവാണെന്നാണ് സതീശൻ പറഞ്ഞത്. അങ്ങനെയാണെങ്കിൽ അദ്ദേഹത്തിന് ഇപ്പോൾ ബാധിക്കുന്ന പക്വത കുറവിന്റെ പ്രശ്നം പരിചയക്കുറവാണോയെന്ന് പറയണം. കരുണാകരനും ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമുള്ള പരിചയ സമ്പത്ത് തനിക്കില്ലാത്തത് സതീശനെ അലട്ടുന്ന പ്രശ്നം മറ്റുള്ളവരുടെ തലയിൽ വെച്ചു കെട്ടരുത്. അത്തരത്തിലുള്ള രീതി അദ്ദേഹം പിൻവലിക്കണം.

21 വർഷം എംഎൽഎ ആയിരുന്നത് മാത്രമാണോ ഒരു പൊതുപ്രവർത്തകന്റെ അനുഭവം. കേരളത്തിലെ ഏത് പാർട്ടി എടുത്താലും അതിലെ ബഹുഭൂരിപക്ഷം പ്രവർത്തകരും ഒരു ജനപ്രതിനിധി പോലും ആകാത്തവരാണ്. ഇവർക്കൊന്നും അനുഭവമില്ലെന്നാണോ സതീശൻ പറയുന്നത്. പ്രതിപക്ഷ നേതാവിന് എപ്പോഴും കൊട്ടാനുള്ള ചെണ്ടയല്ല കേരളത്തിലെ മന്ത്രിമാരെന്ന് അദ്ദേഹം മനസ്സിലാക്കണം. മുൻഗാമികൾക്കുണ്ടായിരുന്ന പരിചയക്കുറവ് അലട്ടുന്നുണ്ടെങ്കിൽ അത് വേറെ ആരുടെയെങ്കിലും പിരടിക്ക് വെക്കാൻ നോക്കരുത്. ക്രിയാമത്മക വിമർശം ആര് ഉന്നയിച്ചാലും അത് സ്വീകരിക്കുമെന്നും റിയാസ് പറഞ്ഞു. കാസർകോട് മാധ്യമങ്ങളോടായിരുന്നു റിയാസിന്റെ പ്രതികരണം.

'ചെറിയ കുട്ടികളെ പോലെ എല്ലാദിവസവും ഇങ്ങനെ പറഞ്ഞ് പോകരുത്. പണ്ട് ചെറുപ്പത്തിൽ തനിക്ക് ഒരു സ്‌കൂളിൽ ഒരു വികൃതിയായ കൂട്ടുകാരനുണ്ടായിരുന്നു. അവൻ എല്ലാവരേയും നിരന്തരം അക്രമിക്കും. ഒരുദിവസം ഒരു കുട്ടി തിരിച്ചടിച്ചു. പിന്നെ നിരന്തരം കരച്ചിലായിരുന്നു. മോങ്ങലാണ്. അപ്പോൾ അദ്ധ്യാപകൻ ആ കുട്ടിയെ വിളിച്ചിട്ട് പറഞ്ഞു. നീ എല്ലാവരേയും വേണ്ടാതെ അക്രമിക്കുമ്പോൾ തിരിച്ച് കിട്ടുമെന്ന് ഓർക്കണം മോനെ, അത് ആ സ്പിരിറ്റിൽ എടുക്കണമെന്ന് പറഞ്ഞ് പഠിപ്പിച്ചു. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനകളിലും ആ സംഭവമാണ് ഓർമ വരുന്നത്' റിയാസ് പറഞ്ഞു.

ഒരാളേയും അനാവശ്യമായി കുതിര കയറുന്നവരല്ല ഞങ്ങളാരും. കുതിര കയറാൻ വേണ്ടിനിന്നു കൊടുക്കുന്നവരുമല്ല. എല്ലാവർക്കും വ്യക്തിത്വമുണ്ട്. ഒരാളെ ആകെ അവഹേളിക്കാൻ ശ്രമിച്ചാൽ, ഞാനാണ് ലോകത്ത് ഏറ്റവും വിവരമുള്ളവനെന്ന് പറഞ്ഞ് മറ്റുള്ളവരെ അധിക്ഷേപിച്ചാൽ അത് ചൂണ്ടിക്കാട്ടും. ബിജെപിയുടെ കുത്തക സീറ്റ് അട്ടിമറിച്ച് വിജയിച്ചതിനാണോ വി.ശിവൻ കുട്ടിയോട് അദ്ദേഹത്തിന് പുച്ഛമെന്ന് പറയണം.

ഒരു മന്ത്രി ആയതുകൊണ്ട് രാഷ്ട്രീയ നിലപാട് പറയാതിരിക്കില്ല. അതിന് പ്രതിപക്ഷ നേതാവിനോട് അനുമതി ചോദിക്കേണ്ടതില്ല. പാലാക്കാട്ടെ കൊലപാതകത്തെ പറ്റി പറയുമ്പോൾ സിപിഎമ്മുകാർ കൊല്ലപ്പെടേണ്ടവരാണെന്ന് പരസ്യ പ്രസ്താവന നടത്തുകയാണ് കോൺഗ്രസ് നേതാക്കളെന്നും റിയാസ് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP