Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പിണറായിയല്ല ഏതു പൊന്നുതമ്പുരാന് മുൻപിലും സമരം ചെയ്യും; പാന്റ്‌സും ഷർട്ടും എന്താ നിരോധിത വസ്ത്രമാണോ? റഹീമിന് പാന്റസിട്ടു ദേശീയ നേതാവാകാമെങ്കിൽ ഞങ്ങൾ പാന്റ്‌സിട്ടു സമരത്തിൽ പങ്കെടുക്കും; ആകാശ് തില്ലങ്കേരിയുമായുള്ള ബന്ധം ആരോപിച്ചതിന്റെ വിദ്വേഷമാണ് മർദ്ദനം: റിജിൽ മാക്കുറ്റി

പിണറായിയല്ല ഏതു പൊന്നുതമ്പുരാന് മുൻപിലും സമരം ചെയ്യും; പാന്റ്‌സും ഷർട്ടും എന്താ നിരോധിത വസ്ത്രമാണോ? റഹീമിന് പാന്റസിട്ടു ദേശീയ നേതാവാകാമെങ്കിൽ ഞങ്ങൾ പാന്റ്‌സിട്ടു സമരത്തിൽ പങ്കെടുക്കും; ആകാശ് തില്ലങ്കേരിയുമായുള്ള ബന്ധം ആരോപിച്ചതിന്റെ വിദ്വേഷമാണ് മർദ്ദനം: റിജിൽ മാക്കുറ്റി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പിണറായിയല്ല ഏതു പൊന്നുതമ്പുരാനു മുൻപിലും സമരം ചെയ്യുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റി പറഞ്ഞു. കണ്ണൂർ ഡി.സി.സി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കെ. റെയിലിനെതിരെ സമരം നടത്തുകയെന്നത് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വം തീരുമാനിച്ചതാണ്.

ഇതിന്റെ അടിസ്ഥാനത്തിലാണ് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു അഞ്ചു പേർ കരിങ്കൊടി കാണിക്കാനെത്തിയത്.കൊ വിഡിന്റെ മരണവ്യാപാരികളായി സമ്മേളനങ്ങൾ നടത്തുന്ന സിപിഎമ്മുകാരെപ്പോലെയല്ല ഞങ്ങൾ പാന്റ്‌സും ഷർട്ടുമിട്ടു സമരരംഗത്തിന് പോയെന്നാണ് എം.വി ജയരാജൻ പറയുന്നത്. കൂത്തുപറമ്പ് സമരത്തിൽ മന്ത്രിയെ കരിങ്കൊടി കാണിച്ച് അഞ്ച് ചെറുപ്പക്കാരെ രക്തസാക്ഷികളാക്കിയതിനു ശേഷം പരിയാരം സഹകരണ മെഡിക്കൽ കോളേജിന്റെ തലപ്പത്ത് ചെയർമാനായി ഇരുന്ന എം.വി ജയരാജനൊന്നും തങ്ങൾ കൂടുതൽ മറുപടി പറയുന്നില്ലെന്നും റിജിൽ മാക്കുറ്റി പറഞ്ഞു. പ്രതിഷേധിക്കാൻ പോയപ്പോൾ ഞങ്ങൾ പാന്റ്‌സും ഷർട്ടുമിട്ടെന്നാണ് ജയരാജന്റെ ആരോപണം.

പാന്റ്‌സും ഷർട്ടും എന്താ നിരോധിത വസ്ത്രമാണോ? കെ.റെയിൽ പദ്ധതിയുടെ വിശദീകരണ യോഗത്തിൽ ഞങ്ങൾ നഗ്‌നതാപ്രദർശനം നടത്തിയിട്ടില്ല. ഇതിന് മുൻപ് ഞങ്ങൾ മന്ത്രിയായിരുന്ന എം.എ ബേബിയെയും ശൈലജ ടീച്ചറെയും കരിങ്കൊടി കാണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നാട്ടിൽ പോയി ഞങ്ങൾ കരിങ്കൊടി കാണിച്ചിട്ടുണ്ട്. റഹീമിന് പാന്റസിട്ടു ദേശീയ നേതാവാകാമെങ്കിൽ ഞങ്ങൾക്കും പാന്റ്‌സിട്ടു സമരത്തിൽ പങ്കെടുക്കും. ഡിവൈ.എഫ്. ഐ നേതാവ് ഷാജറാണ് അക്രമം നടത്തിയത്.

ആകാശ് തില്ലങ്കേരിയുമായുള്ള ബന്ധം ആരോപിച്ച വിദ്വേഷമാണ് മർദ്ദനത്തിന് കാരണം. അക്രമത്തിന് കൂട്ടുനിൽക്കുകയാണ് പൊലിസ് ചെയ്തത്. ഇതുപോലൊരു നാണംകെട്ട പൊലിസ് സംവിധാനം കണ്ണൂരിലുണ്ടായിട്ടില്ല തങ്ങളെ മർദ്ദിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ ഉടൻ അറസ്റ്റു ചെയ്തില്ലെങ്കിൽ പൊലിസ് മാർച്ചുൾപ്പെടെയുള്ള സമരപരിപാടികൾ നടന്നും. തങ്ങളെ ആക്രമിച്ച ക്രിമിനലുകളെ ജനപ്രതിനിധി സ്ഥാനത്തു നിന്നും ഒഴിവാക്കണമെന്നും റിജിൽ മാക്കുറ്റി ആവശ്യപ്പട്ടു. വാർത്താ സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസും പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP