Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇസ്രയേലിലേക്ക് എന്താ പോയാല് എന്ന് മന്ത്രി ചോദിക്കേണ്ട; പാർട്ടി രൂക്ഷമായി എതിർക്കുന്ന രാജ്യത്തേക്ക് പോകാൻ ഒരുങ്ങിയത് തന്നെ ശരിയായില്ല; കടുത്ത് എതിർപ്പ് പ്രകടിപ്പിച്ചത് സിപിഎം കേന്ദ്ര നേതത്വം; സ്വന്തം പാർട്ടിയിലെ എതിർപ്പിന് പുറമേ കൃഷി മന്ത്രിയുടെ ഇസ്രയേൽ യാത്ര മുടങ്ങിയതിന് പിന്നിൽ

ഇസ്രയേലിലേക്ക് എന്താ പോയാല് എന്ന് മന്ത്രി ചോദിക്കേണ്ട; പാർട്ടി രൂക്ഷമായി എതിർക്കുന്ന രാജ്യത്തേക്ക് പോകാൻ ഒരുങ്ങിയത് തന്നെ ശരിയായില്ല; കടുത്ത് എതിർപ്പ് പ്രകടിപ്പിച്ചത് സിപിഎം കേന്ദ്ര നേതത്വം; സ്വന്തം പാർട്ടിയിലെ എതിർപ്പിന് പുറമേ കൃഷി മന്ത്രിയുടെ ഇസ്രയേൽ യാത്ര മുടങ്ങിയതിന് പിന്നിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൃഷി പഠിക്കാൻ ഇസ്രയേലിലേക്ക് പോകാൻ ഒരുങ്ങിയ കൃഷി മന്ത്രി പി.പ്രസാദിന്റെ യാത്ര മുടങ്ങിയതിന് പിന്നിൽ പല കാരണങ്ങൾ. കർഷകരെയും ഉദ്യോഗസ്ഥരെയും മാധ്യമപ്രവർത്തകരെയും കൂട്ടിയുള്ള യാത്ര ആധുനികവും ചെലവു കുറഞ്ഞതുമായ കൃഷിരീതി പഠിക്കുന്നതിനായിരുന്നു. ഫെബ്രുവരി 12 മുതൽ 19 വരെയാണ് യാത്ര തീരുമാനിച്ചിരുന്നത്. എന്നാൽ ഉത്തരവിറങ്ങുന്നതിന് മുൻപ് പാർട്ടിയെ അറിയിക്കാതിരുന്നത് സിപിഐ സംസ്ഥാന സെക്രട്ടറിയുൾപ്പടെയുള്ള നേതാക്കളുടെ അനിഷ്ടത്തിനിടയാക്കി.

രണ്ട് കോടി ചെലവഴിച്ചുള്ള മന്ത്രിയുടെയും സംഘത്തിന്റെയും യാത്ര വിവാദമായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ വിദേശയാത്ര നിശ്ചയിച്ചത് യാതൊരു കൂടിയാലോചനയും ഇല്ലാതെയാണെന്നത് കടുത്ത എതിർപ്പ് വിളിച്ചു വരുത്തുകയും ചെയ്തു.

എന്നാൽ, ഇതിലൊക്കെ ഉപരിയായി മുഖ്യമന്ത്രി യാത്രാനുമതി നിഷേധിച്ചത് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ കാരണമെന്ന് സൂചന.
ഇസ്രയേൽ - ഫലസ്തീൻ വിഷയത്തിൽ പാർട്ടി രൂക്ഷമായി എതിർക്കുന്ന രാജ്യത്തേക്കാണ് മന്ത്രി പോകാൻ ഒരുങ്ങിയത് എന്നതും അതൃപ്തിക്ക് ഇടയാക്കി. ഇതോടെ, മുഖ്യമന്ത്രി ഫയൽ വിളിച്ചുവരുത്തി അനുമതി നിഷേധിക്കുകയായിരുന്നു.

ഇസ്രയേൽ-ഫലസ്തീൻ സംഘർഷം സൃഷ്ടിക്കുന്ന സുരക്ഷാകാരണങ്ങളാൽ സന്ദർശനം വേണ്ടെന്നുവെക്കുന്നു എന്നാണ് പുറത്തുവന്ന വിവരം. കഴിഞ്ഞദിവസം ചേർന്ന സിപിഐ. എക്സിക്യൂട്ടീവിൽ യാത്രാ പ്രശ്‌നത്തിൽ പ്രസാദിനെതിരേ വിമർശനം ഉയർന്നിരുന്നു. വിദേശയാത്ര പോകുമ്പോൾ പാർട്ടിയെ അറിയിക്കേണ്ടതുണ്ട് എന്ന വിധത്തിലായിരുന്നു വിമർശനം.

പാർട്ടിക്ക് ആശയപരമായി വൈരുദ്ധ്യമുള്ള ഇസ്രയേലിനെതിരേ അനേകം തവണ എഴുതിയ പത്രമാണ് ജനയുഗം. കർഷകരെയും ഉദ്യോഗസ്ഥരെയും മാധ്യമപ്രവർത്തകരെയും കൂട്ടിയുള്ള ഇസ്രയേലിലേക്കുള്ള യാത്ര പാർട്ടിക്കെതിരേ വിമർശകർക്ക് ആയുധം നൽകുന്നത് പോലെയാകുമെന്നും വിലയിരുത്തിയിരുന്നു. യാത്രയ്ക്ക് അനുമതി നൽകിയിട്ടില്ലെന്ന് സിപിഐയാണ് മുഖ്യമന്ത്രിയെ അറിയിച്ചത് . ഇസ്രയേലിന്റെ രാഷ്ട്രീയസാഹചര്യം മനസിലാക്കാൻ മന്ത്രി ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP