Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കളമശ്ശേരി 83-ാം നമ്പർ ബൂത്തിൽ റീപോളിങ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ; നടപടി പോൾ ചെയ്തതിലും കൂടുതൽ വോട്ടുകൾ കണ്ടെത്തിയതിനെ തുടർന്ന്; വിനയായത് മോക് പോളിന് ശേഷം വോട്ടുകൾ ഡിലീറ്റ് ചെയ്യാൻ ഉദ്യോഗസ്ഥൻ മറന്നത്

കളമശ്ശേരി 83-ാം നമ്പർ ബൂത്തിൽ റീപോളിങ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ; നടപടി പോൾ ചെയ്തതിലും കൂടുതൽ വോട്ടുകൾ കണ്ടെത്തിയതിനെ തുടർന്ന്; വിനയായത് മോക് പോളിന് ശേഷം വോട്ടുകൾ ഡിലീറ്റ് ചെയ്യാൻ ഉദ്യോഗസ്ഥൻ മറന്നത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പോൾ ചെയ്തതിൽ കൂടുതൽ വോട്ടുകൾ വോട്ടിങ് യന്ത്രത്തിൽ കണ്ടെത്തിയതിനെ തുടർന്ന് എറണാകുളം കളമശേരി മണ്ഡലത്തിലെ 83-ാം നമ്പർ ബൂത്തിൽ റീപ്പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഇവിടെ 715 വോട്ടർമാരാണ് വോട്ട് ചെയ്തത്. എന്നാൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ 758 വോട്ടുകളുണ്ടായിരുന്നു. 43 വോട്ടുകൾ അധികമായി വന്നതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്.

വോട്ടെടുപ്പിന് ശേഷം ആകെ വോട്ടിന്റെ എണ്ണം എടുക്കുമ്പോഴായിരുന്നു വ്യത്യാസം കണ്ടത്. തുടർന്ന് മൂന്ന് മുന്നണിയിലേയും പ്രതിനിധികൾ കൂട്ടായാണ് തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി്. സ്ഥലത്തെത്തിയ കലക്ടറുടെ നേതൃത്വത്തിൽ വോട്ടിംങ് മെഷീൻ പരിശോധിച്ച് ഇത് സുരക്ഷിതമായി മറ്റൊരു സ്ഥലത്ത് സൂക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.

മോക്ക് പോൾ കഴിഞ്ഞതിന് ശേഷം ബൂത്തിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ ഡിലീറ്റ് ചെയ്യാൻ മറന്നതാണ് വിനയായത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുമായി ചർച്ച ചെയ്ത ശേഷമാണ് ഇവിടെ റീപ്പോളിങ് നടത്താമെന്ന് തീരുമാനിച്ചത്. എന്നാൽ തീയതി തീരുമാനിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP