Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ചോദ്യങ്ങളുണ്ടാവുന്നത് കോൺഗ്രസ് പക്ഷത്ത് നിന്നതുകൊണ്ട്; ആ ചോദ്യത്തിനകത്ത് തന്നെ അതിനുള്ള ഉത്തരവുമുണ്ട്'; കമ്മ്യൂണിസ്റ്റ് കലാകാരന്മാർക്ക് ചോദ്യങ്ങൾ നേരിടേണ്ടി വരുന്നില്ലെന്നും രമേഷ് പിഷാരടി

'ചോദ്യങ്ങളുണ്ടാവുന്നത് കോൺഗ്രസ് പക്ഷത്ത് നിന്നതുകൊണ്ട്; ആ ചോദ്യത്തിനകത്ത് തന്നെ അതിനുള്ള ഉത്തരവുമുണ്ട്'; കമ്മ്യൂണിസ്റ്റ് കലാകാരന്മാർക്ക് ചോദ്യങ്ങൾ നേരിടേണ്ടി വരുന്നില്ലെന്നും രമേഷ് പിഷാരടി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോൺഗ്രസ് രാഷ്ട്രീയത്തിൽ വന്നതുകൊണ്ടാണ് ചോദ്യങ്ങൾ നേരിടേണ്ടി വരുന്നതെന്ന് നടൻ രമേഷ് പിഷാരടി. കേരളത്തിലുള്ള കലാകാരന്മാരിൽ ഒരുപാട് അധികം ആളുകൾ കമ്മ്യൂണിസ്റ്റ് പക്ഷത്താണ്. അവരാരും പ്രചരണത്തിന് പോയാലോ പ്രവർത്തനത്തിന് ഇറങ്ങിയാലോ തെരഞ്ഞെടുപ്പിൽ മത്സരിച്ചാലോ ഒരു സ്ഥലത്ത് നിന്നും 'കുഴപ്പമായോ' എന്ന ചോദ്യം നേരിടേണ്ടി വരുന്നില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു.

ചോദ്യങ്ങൾ വരുമെന്ന് നേരത്തെ അറിയാമായിരുന്നുവെന്നും ആ ചോദ്യത്തിനകത്ത് തന്നെ അതിനുള്ള ഉത്തരവുമുണ്ടെന്നും പിഷാരടി പറയുന്നു. കോൺഗ്രസ് രാഷ്ട്രീയത്തിൽ ചേരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഒരു ചെറിയ സംഘം ആളുകൾക്ക് മാത്രമാണ് അതിൽ എതിർപ്പ് തോന്നിയിട്ടുള്ളതെന്നും രമേഷ് പിഷാരടി പറഞ്ഞു.

അച്ഛനും അമ്മയും സുഹൃത്തുക്കളായ സലീം കുമാറും ധർമ്മജനും കോൺഗ്രസുകാരായിരുന്നു. എങ്ങോട്ട് നോക്കിയാലും കോൺഗ്രസാണ്. തന്റെ അറിവും പരിചയവും വെച്ച് നോക്കിയപ്പോ ആശയപരമായി കോൺഗ്രസാണ് നല്ലതെന്ന് തോന്നിയെന്നും രമേഷ് പിഷാരടി പറഞ്ഞു. ഒരു സ്വകാര്യ ചാനലിലെ പരിപാടിയിൽ പങ്കെടുത്താണ് രമേഷ് പിഷാരടി തന്റെ രാഷ്ട്രീയ വീക്ഷണം പങ്കുവെച്ചത്.

അതെ സമയം കോൺഗ്രസ് അനുകൂല നിലപാട് തുറന്നുപറഞ്ഞ പിഷാരടിയെ അഭിനന്ദിച്ച് കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ, കെ.എസ് ശബരീനാഥൻ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ രംഗത്തുവന്നു. സിനിമ സാംസ്‌കാരിക പ്രവർത്തകരായാൽ അവർ സഖാക്കളാകണം എന്ന സാംസ്‌കാരിക ഗുണ്ടകളുടെയും സൈബർ കീടങ്ങളുടെയും തിട്ടൂരങ്ങളെ വെല്ലുവിളിച്ച് തന്നെയാണ് രമേഷ് പിഷാരടി കോൺഗ്രസ്സായി തുടരുന്നതെന്നും നിലപാടിലെ സുതാര്യതക്കും ധീരതക്കും അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായും രാഹുൽ മാങ്കൂട്ടത്തിൽ ആശംസിച്ചു.

രമേഷ് പിഷാരടി പറഞ്ഞത്: കോൺഗ്രസ് രാഷ്ട്രീയത്തിൽ ചേരുമെന്ന് ആരും പ്രതീക്ഷിച്ചില്ല. മിമിക്രിയൊക്കെ ചെയ്ത ആളെന്ന നിലയിൽ ഒരു കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായതിൽ അത്രക്ക് സുഖിക്കാത്തവരുണ്ട്. ഒരു വിഭാഗത്തിന് എതിർപ്പുണ്ടായെന്ന് തോന്നുന്നില്ല, ഒരു ചെറിയ സംഘം ആളുകൾക്കാണ് അങ്ങനെ തോന്നിയത്.

എന്റെ അച്ഛനും അമ്മയും കോൺഗ്രസുകാരായിരുന്നു. സലീമേട്ടൻ (സലീം കുമാർ), സുഹൃത്ത് ധർമ്മജൻ എന്നിവരും കോൺഗ്രസുകാരായിരുന്നു. എങ്ങോട്ട് നോക്കിയാലും കോൺഗ്രസാണ്. പരിചയമില്ലാത്ത ആളുകൾ സമൂഹ മാധ്യമങ്ങളിൽ ചീത്ത വിളിച്ചിട്ടുണ്ട്. വളരെ വേണ്ടപ്പെട്ട സുഹൃത്തുക്കൾ എന്തിനായിരുന്നുവെന്ന് ചോദിച്ചിട്ടുണ്ട്. പക്ഷേ നല്ല മൂത്ത കമ്മ്യൂണിസ്റ്റുകാർക്ക് ഒരു കുഴപ്പവുമില്ല, അവര് എന്നോട് നല്ല സൗഹൃദത്തിലാണ്.

എന്റെ അറിവും പരിചയവും വെച്ച് നോക്കിയപ്പോ ആശയപരമായി കോൺഗ്രസാണ് നല്ലതെന്ന് തോന്നി. രാഷ്ട്രീയ പ്രവേശനം വേണ്ടായെന്ന് തോന്നിയിട്ടില്ല. കോൺഗ്രസ് രാഷ്ട്രീയത്തിൽ വന്നതുകൊണ്ടാണ് ഈ ചോദ്യങ്ങളുണ്ടാവുന്നത്. കേരളത്തിലുള്ള കലാകാരന്മാരിൽ ഒരുപാട് അധികം ആളുകൾ കമ്മ്യൂണിസ്റ്റാണ്, ആ പക്ഷത്താണ്. അവരാരും പ്രഖ്യാപിച്ചാലോ പ്രചരണത്തിന് പോയാലോ പ്രവർത്തനത്തിന് ഇറങ്ങിയാലോ ഇലക്ഷന് നിന്നാലോ ഒന്നും ഒരു സ്ഥലത്തും ഇതൊരു കുഴപ്പമായോ എന്ന ചോദ്യം നേരിടേണ്ടി വരുന്നില്ല. ഇതിലായാൽ മാത്രമേ ചോദ്യം നേരിടേണ്ടി വരുന്നുള്ളൂ. ചോദ്യങ്ങൾ വരുമെന്ന് നേരത്തെ അറിയാമായിരുന്നു. ആ ചോദ്യത്തിനകത്ത് തന്നെ ഉത്തരവുമുണ്ട്. രണ്ട് മൂന്ന് പ്രാവശ്യം ചോദിച്ചാൽ മനസ്സിലാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP