Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഓഖി ഫണ്ട് ചെലവഴിക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റി; ഫണ്ട് വകമാറ്റി ചെലവഴിച്ചോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; പിണറായി ശ്രമിക്കുന്നത് എത്ര രൂപ ചെലവഴിച്ചു എന്ന് പറയാതെ പുകമറ സൃഷ്ടിച്ചു രക്ഷപെടാനുള്ള ശ്രമം; നാടിനുണ്ടായ ദുരന്തം രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നത് സിപിഎം; പിണറായിയോട് ചോദ്യങ്ങൾ അക്കമിട്ടു നിരത്തി പ്രതിപക്ഷ നേതാവ് ചെന്നിത്തല

ഓഖി ഫണ്ട് ചെലവഴിക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റി; ഫണ്ട് വകമാറ്റി ചെലവഴിച്ചോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; പിണറായി ശ്രമിക്കുന്നത് എത്ര രൂപ ചെലവഴിച്ചു എന്ന് പറയാതെ പുകമറ സൃഷ്ടിച്ചു രക്ഷപെടാനുള്ള ശ്രമം; നാടിനുണ്ടായ ദുരന്തം രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നത് സിപിഎം; പിണറായിയോട് ചോദ്യങ്ങൾ അക്കമിട്ടു നിരത്തി പ്രതിപക്ഷ നേതാവ് ചെന്നിത്തല

അർജുൻ സി വനജ്

കൊച്ചി: ഓഖി ഫണ്ട് ചെലവഴിക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന് ആവർത്തിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇന്നലെ പരിഹസിച്ച മുഖ്യമന്ത്രിയോട് അതേനാണയത്തിൽ ചോദ്യങ്ങൾ വീണ്ടും ഉയർത്തിക്കൊണ്ടാണ് ചെന്നിത്തല ഇന്ന് വാർത്താസമ്മേളനം നടത്തിയത്. മുഖ്യമന്ത്രി പറഞ്ഞ കണക്കുകൾ പൊള്ളയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഓഖി ഫണ്ട് ചിലവഴിക്കുന്നതിൽ സർക്കാർ വീഴ്‌ച്ച വരുത്തിയെന്ന് ബോധ്യമുള്ളവതു കൊണ്ടാണ് പ്രളയബാധിതരുടെ ഫണ്ടിന്റെ കാര്യത്തിൽ അടക്കം സൂക്ഷ്മത പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്ന് അേേദ്ദഹം കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഓഖി ഫണ്ട് സംബന്ധിച്ച് താൻ ഉയർത്തിയ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ മുഖ്യമന്ത്രി തയ്യാറായില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. 'ഓഖി ഫണ്ട് വകമാറ്റി ചെലവഴിച്ചോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. എത്ര രൂപ ചെലവഴിച്ചു എന്ന് മുഖ്യമന്ത്രി പറയുന്നില്ല.' സംസ്ഥാനത്ത് നടക്കുന്ന ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രതിപക്ഷം നൽകുന്നുണ്ടെന്നും എന്നാൽ ചില വീഴ്ചകൾ ചൂണ്ടിക്കാണിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താൻ ഇന്നലെ ആരോപണം ഉയർത്തുന്നതുവരെ ഓഖി ഫണ്ട് ചെലവഴിക്കുന്നത് സംബന്ധിച്ച ഉത്തരവിറങ്ങിയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.നാടിനുണ്ടായ ദുരന്തം രാഷ്ട്രീയവൽക്കരിക്കാനാണ് സിപിഐ.എം ശ്രമിക്കുന്നത്. പ്രളയക്കെടുതിയിൽ നിന്ന് കരകയറാനായി ലഭിക്കുന്ന സഹായങ്ങൾക്കായി പ്രത്യേക അക്കൗണ്ട് രൂപീകരിക്കണം. ഓഖി ദുരന്തം ഉണ്ടായിട്ട് ഒമ്പത് മസം കഴിഞ്ഞു. ഇപ്പോഴും ആലോചിക്കുന്നു, ഉത്തരവായി എന്നൊക്കെ പറഞ്ഞ് ഉരുണ്ട് കളിക്കുകയാണ് മുഖ്യമന്ത്രി. ഓഖി ഫണ്ടിലേക്ക് കിട്ടിയ തുകയിൽ എത്ര രൂപ ചെലവാക്കിയെന്ന് മുഖ്യമന്ത്രി ഇനിയും വ്യക്തമായി പറയാൻ കഴിയമോ? സർക്കാർ തന്നെ വിവരാവകാശ നിയമ പ്രകാരം നിയമസഭയിലെ അംഗങ്ങൾക്കുള്ള ചോദ്യങ്ങൾക്ക് മറുപടിയായും തന്ന വിവരങ്ങളാണ് ഞാൻ പത്ര സമ്മേളനത്തിൽ പറഞ്ഞത്. മുഖ്യമന്ത്രി ഇപ്പോൾ മറ്റൊരു കണക്കാണ് പറയുന്നത്. സർക്കാർ തന്നെ കണക്കുകളിൽ ഏതാണ് ശരിയെന്ന് മുഖ്യമന്ത്രി തന്നെ പറയണമെന്നം പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഓഖി ഫണ്ടിൽ എത്ര രൂപ ചെലവഴിച്ചെന്ന് മുഖ്യമന്ത്രി പറയുന്നില്ല. ഒൻപത് മാസം കഴിഞ്ഞിട്ടും ആലോചനയിലാണെന്നും ഉത്തരവായെന്നുമാണ് പല ചോദ്യങ്ങൾക്കും മുഖ്യമന്ത്രിയുടെ മറുപടി. ഓഖി ദുരിതാശ്വാസ ഫണ്ട് കിട്ടേണ്ടവർക്ക് കിട്ടിയില്ല എന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു. വിവരാവകാശ നിയമപ്രകാരവും നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞ മറുപടിയും വ്യത്യസ്തമാണ്. ഏത് കണക്കാണ് ശരിയെന്ന് മുഖ്യമന്ത്രി തന്നെ പറയണം. നിയമസഭയിൽ മുഖ്യമന്ത്രി 2018 ജനുവരി 23 ന് നൽകിയ മറുപടിയിൽ ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്ന് ഓഖി ദുരന്തം നേരിടാൻ അടിയന്തിര ദുരിതാശ്വാസത്തിനായി 133 കോടി കിട്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത് 111 കൂടിയേ കിട്ടിയുള്ളൂ എന്നാണ്. ഏതാണ് ശരിയെന്നു മുഖ്യമന്ത്രി തന്നെ പറയണം. ആകെ ഓഖി ദുരന്തത്തിന് ലഭിച്ചത് 240 കോടി രൂപയാണ്.ഇത് മുഖ്യമന്ത്രി ഒരിടത്തും പറയുന്നില്ല. പകരം 218 കോടിയുടെ കണക്കാണ് അദ്ദേഹം പറയുന്നത്. ബാക്കി 22 കോടി രൂപ എവിടെ പോയെന്നു പറയണം. വാദത്തിനു വേണ്ടി മുഖ്യമന്ത്രിയുടെ കണക്ക് അംഗീകരിച്ചാൽ പോലും 65 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. ബാക്കി തുക എന്ത് ചെയ്തു എന്ന് പറയണം. ഇതൊന്നും പറയാതെ പുകമറ സൃഷ്ടിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ദുരിതാശ്വാസത്തിനു ലഭിച്ച തുക ചെലവഴിച്ചില്ല എന്ന് മൈഖ്യമന്ത്രിയുടെ വാക്കുകളിൽ തന്നെ വ്യക്തമാണ്. അതിനാലാണ് പ്രളയ ദുരിതാശ്വാസത്തിന് പ്രത്യേക ഹെഡ് വേണമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

ഇത് പറയേണ്ടത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമാണ്. ഓഖി ദുരന്തത്തിൽ ഉണ്ടായ വീഴ്ച പ്രളയ ദുരിതാശ്വാസത്തിനു സംഭവിക്കരുത് എന്നെ പ്രതിപക്ഷം പറയുന്നു. അതെങ്ങനെ കേവലം വിമർശനം മാത്രമാകുമെന്നു പ്രതിപക്ഷ നേതാവ് ചോദിച്ചു. തന്നെ ആരും ഉപദേശിക്കുന്നില്ല. പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്വമാണ് സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടുക എന്നത്. സർക്കാരുമായി എല്ലാ കാര്യനഗളിലും സഹകരിക്കുന്ന ആളാണ് താൻ. പക്ഷെ വീഴ്ചകൾ ചൂണ്ടികാട്ടുന്നതിൽ എന്താണ് തെറ്റ്. മുൻകാല അനുഭവത്തിന്റെ വെളിച്ചത്തിലാണ് തൻ പറഞ്ഞത്. മത്സ്യബന്ധന ഉപകരണങ്ങൾക്ക് നഷ്ടപരിഹാരമായി 1.65 കോടി രൂപ ചെലവഴിച്ചു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഒരാൾക്ക് പോലും അത് ലഭിച്ചിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു.

മറൈൻ ആംബുലൻസിനു വേണ്ടി 7.36 കോടി രൂപ ചെലവിട്ടെന്നും മുഖ്യമന്ത്രി പറയുന്നു. എന്നാൽ അതിനു ടെണ്ടർ പോലും വിളിച്ചിട്ടില്ലെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഈ നയം തിരുത്തണമെന്ന് പ്രതിപക്ഷം പറയുന്നത് എങ്ങനെ വിമർശനത്തിന് വേണ്ടിയുള്ള വിമര്ശനമാകും. ഇത് സർക്കാർ ഉണ്ടാക്കിയ ദുരന്തമാണ്. എന്നിട്ടും പ്രതിപക്ഷവും താനും സർക്കാരിനൊപ്പം ഒന്നിച്ചു നിന്നു. സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടിയില്ലെങ്കിൽ ജനം പ്രതിപക്ഷത്തെ പഴിക്കും. സർക്കാരിന് മംഗള പത്രം രചിക്കൽ അല്ല പ്രതിപക്ഷത്തിന്റെ ജോലി. പിണറായി വിജയൻ പ്രതിപക്ഷ നേതാവായി ഇരുന്നിട്ടില്ല, അതാണ് പ്രശനം. അടുത്ത തവണ അദ്ദേഹത്തിന് അത് മനസിലാകും.രാഷ്ട്രീയ പാർട്ടികളെ ഒരുമിപ്പിച്ച് സഹായം ഉറപ്പ് വരുത്തേണ്ടത് സർക്കാരിന്റെ ജോലിയാണ്. അത് പോലും സർക്കാർ ചെയ്തിട്ടില്ല.

ഐ എം എഫും, ലോകബാങ്കും എ ഡി ബിയുമൊക്കെ പ്രിയങ്കരർ ആയതിൽ സന്തോഷമുണ്ട്. ആരിൽ നിന്ന് വായ്പ സ്വീകരിക്കുന്നതിലും ഞങ്ങൾക്ക് എതിർപ്പില്ല. കേന്ദ്രം പ്രത്യേകം പാക്കേജ് അനുവദിക്കണം എന്നതിൽ ഉറച്ചു നിൽക്കുന്നു, ചെന്നിത്തല പറഞ്ഞു. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ഡാം ദുരന്തത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ പി സി സി സഹായം അൻപത് കോടിയുടെ ആയിരം വീടുകൾ

 പ്രളയ ദുരിതബാധിതർക്കായി അൻപത് കോടി രൂപ ചെലവിട്ടു കെ പി സി സി ആയിരം വീടുകൾ നിർമ്മിച്ചു നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ രാഹുൽഗാന്ധിയുടെ നിർദ്ദേശപ്രകാരം 30 നു വൈകിട്ട് മൂന്ന് മണിക്ക് എം എൽ എ മാർ, കെ പി സി സി , ഡിസിസി ഭാരവാഹികൾ എന്നിവരുടെ യോഗം തിരുവനന്തപുരത്ത് ചേരുമെന്ന് അദ്ദേഹം അറിയിച്ചു.

വാർത്താസമ്മേളനത്തിൽ ചെന്നിത്തല അക്കമിട്ടു പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ:

1. ഓഖി ദുരിതാശ്വാസ പ്രവർത്തനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക കൃത്യമായി ചിലവഴിച്ചില്ല എന്ന എന്റെ ആരോപണത്തിന് വ്യക്തമായി മറുപടി പറയാതെ പുകമറ സൃഷ്ടിച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ഇന്നലെ പത്ര സമ്മേളനത്തിൽ ശ്രമിച്ചത്.

2. എത്ര രൂപ ചിലവഴിച്ചുവെന്ന് അദ്ദേഹം ഇപ്പോഴും പറയുന്നില്ല. പകരം ചിലവഴിച്ചതും ഉത്തരവായതുമായ തുക എന്നാണ് മുഖ്യമന്ത്രി പറയുന്നത്.

3. ദുരന്തമുണ്ടായിട്ട് 9 മാസം കഴിഞ്ഞു. ഇപ്പോഴും ആലോചിക്കുന്നു, ഉത്തരവായി എന്നൊക്കെ പറഞ്ഞ് ഉരുണ്ട് കളിക്കുകയാണ് മുഖ്യമന്ത്രി. ഓഖി ഫണ്ടിലേക്ക് കിട്ടിയ തുകയിൽ എത്ര രൂപ ചെലവാക്കിയെന്ന് മുഖ്യമന്ത്രി ഇനിയും വ്യക്തമായി പറയാൻ കഴിയമോ?

4. സർക്കാർ തന്നെ വിവരാവകാശ നിയമ പ്രകാരം നിയമസഭയിലെ അംഗങ്ങൾക്കുള്ള ചോദ്യങ്ങൾക്ക് മറുപടിയായും തന്ന വിവരങ്ങളാണ് ഞാൻ പത്ര സമ്മേളനത്തിൽ പറഞ്ഞത്. മുഖ്യമന്ത്രി ഇപ്പോൾ മറ്റൊരു കണക്കാണ് പറയുന്നത്. സർക്കാർ തന്നെ കണക്കുകളിൽ ഏതാണ് ശരിയെന്ന് മുഖ്യമന്ത്രി തന്നെ പറയണം.

5. 23-1-2018 ൽ നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിൽ അടൂർ പ്രകാശിന്റെ നക്ഷത്ര ചിഹ്നമിടാത്ത 78ാം നമ്പർ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത് അടിയന്തിര ദുരിതാശ്വാസത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്നും 133 കോടി രൂപ ലഭിച്ചുവെന്നാണ്. എന്നാൽ ഇന്നലെ പത്ര സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത് 111 കോടി കിട്ടിയെന്നാണ്. ഇതിൽ ഏതാണ് ശരി. മുഖ്യമന്ത്രിതന്നെ പറയണം. നിയമസഭയിൽ പറഞ്ഞ മറു പടിക്ക് വിരുദ്ധമായാണ് അദ്ദേഹം ഇന്നലെ പത്ര സമ്മേളനത്തിൽ പറഞ്ഞത്.

6. ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്നും ലഭിച്ച 133 കോടി രൂപയും, മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച 107 കോടി രൂപയും ചേരുമ്പോൾ ആകെ ലഭിച്ചത് 240 കോടി രൂപയാണ്. ഈ കണക്ക് മുഖ്യമന്ത്രി പറയുന്നില്ല.

7. പകരം 218 കോടി രൂപയുടെ കണക്കാണ് അദ്ദേഹം പറയുന്നത്. ബാക്കിയുള്ള 22 കോടി രൂപ എവിടെ.

8. മുഖ്യമന്ത്രിയുടെ കണക്ക് അംഗീകരിച്ചാൽ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ലഭിച്ച 107 കോടി രൂപയും ഉത്തരവിട്ടതും ചിലവഴിച്ചതുമായി ആകെ 65.68 കോടി രൂപയേ ഉള്ളു. അപ്പോഴും 41.32 കോടി രൂപ സർക്കാർ കയ്യിൽ വച്ചിരിക്കുകയാണ്. പക്ഷെ ഇത് യഥാർത്ഥത്തിൽ ചെലവാക്കിയ തുക. ഉത്തരവിട്ടെങ്കിലും ചെലവാക്കാതെ വച്ചിരിക്കുന്ന തുകയുടെ കണക്ക് മുഖ്യമന്ത്രി പറയുന്നില്ല.

9. മുഖ്യമന്ത്രി പറയുന്ന മൊത്തം കണക്കനുസരിച്ച് പോലും 84.90 കോടി രൂപ ഇപ്പോഴും മൽസ്യത്തൊഴിലാളികൾക്ക് നൽകാതെ കയ്യിൽ വച്ചിരിക്കുകയാണ്. ഇത് തന്നെയാണ് ഞാനും പറഞ്ഞത്. ദുരിതാശ്വാസത്തിൽ നിന്ന് കിട്ടിയ തുക ചിലവഴിച്ചില്ല എന്ന്. എത്ര രൂപ ചിലവഴിച്ചില്ലന്ന് വ്യക്തമായി പറയാതെ അദ്ദേഹം ഉരുണ്ട് കളിക്കുകയാണ്.


10. വിമർശിക്കാൻ വേണ്ടി ഞാൻ വിമർശിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഓഖി ദുരന്ത തുക പൂർണ്ണമായി ചിലവഴിച്ചില്ലന്ന് മുഖ്യമന്ത്രി തന്നെയാണ് നിയമസഭയിലും, വിവരാവകാശ നിയമ പ്രകാരവും ഇന്നലെ പത്ര സമ്മേളനത്തിലും പറഞ്ഞത്. മുഖ്യമന്ത്രി തന്നെ തന്ന കണക്കുകൾ വച്ച് പറയുമ്പോൾ അതെങ്ങിനെ വിമർശനത്തിന് വേണ്ടിയുള്ള വിമർശനമാകും.

11. ഓഖി ദുരന്തത്തിലുണ്ടായ വീഴ്ച പ്രളയക്കാര്യത്തിൽ ഉണ്ടാകരുതെന്നാണ് ഞാൻ പറഞ്ഞത്. അങ്ങിനെ പറയാൻ പ്രതിപക്ഷ നേതാവെന്ന നിലയിൽ ഞാൻ ബാധ്യസ്ഥനുമാണ്.

12. മുഖ്യമന്ത്രിക്ക് ചുറ്റും ഉപദേശകരുടെ പ്രളയമായതുകൊണ്ടാകാം എന്റെ കാര്യത്തിൽ അദ്ദേഹത്തിന് ആ ഓർമ വന്നത്. എനിക്കാരും ഉ പദേശിച്ച് തരേണ്ട കാര്യമില്ല. കൃത്യമായി പറയേണ്ടത് പറയുക തന്നെ ചെയ്യും.

13 ദുരന്ത നിവാരണ ഫണ്ട് ചിലവഴിക്കുന്ന കാര്യത്തിൽ പ്രതിപക്ഷത്തിന് വേവലാതി വേണ്ടാ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഓഖി ഫണ്ട് ചിലവഴിച്ചത് കാണുമ്പോൾ എങ്ങിനെ വേവലാതിപ്പെടാതിരിക്കും.

14. ജനങ്ങൾ ഒത്തൊരമയോടെ ഏക മനസോടെ ദുരിതാശ്വാസ പ്രവർത്തനത്തിൽ സഹകരിക്കുമ്പോൾ ആ തുക പാഴാകരുത് എന്ന് പറയുന്നത് എ്ങ്ങിനെ വേവലാതിയാകും. ജനങ്ങളുടെ വിയർപ്പിന്റെ ഓഹരിയാണ് സർക്കാർ അത് മറക്കുരുത്.

മുഖ്യമന്ത്രി ഉത്തരവ് ഇറക്കിയെന്ന് പറഞ്ഞ ആനുകൂല്യങ്ങളൊന്നും മൽസ്യത്തൊഴിലാളികൾക്ക് ഇനിയും കിട്ടിയിട്ടില്ല ഉദാഹരണങ്ങൾ താഴെ

1.മൈറൈൻ ആംബുലൻസിന് 7.36 കോടി രൂപ ചിലാവാക്കുകയോ ഉത്തരവാക്കുകയോ ചെയ്തുവെന്ന് മുഖ്യമന്ത്രി പറയുന്നു. പക്ഷ ടെണ്ടർ പോലും വിളിച്ചിട്ടില്ല.

2..റെസ്‌ക്യു സക്വാഡിനായി 7.15 കോടി രൂപ ചെലവാക്കുകയോ ഉത്തരവിറക്കുകയോ ചെയ്തതാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നു. പക്ഷെ ഒരു ഉത്തരവും ഉണ്ടായിട്ടില്ല.

3..കുട്ടികൾക്കുള്ള സൗജന്യ വിദ്യാഭ്യാസത്തിന് 13.92 കോടി രൂപ ചെലവാക്കിയതായി പറയുന്നു. ആർക്കും കിട്ടിയിട്ടില്ല

4.ഭൂമിയും വീടും നഷ്ടപ്പെട്ടവർക്ക് വീടു നിർമ്മിക്കാന് 7.62 കോടി രൂപ ചെലവാക്കിയതായി മുഖ്യമന്ത്രി പറയുന്നു. ഒന്നുംകൊടത്തിട്ടില്ല

5.വീടുകളുടെ അറ്റകൂറ്റപ്പണിക്ക് 2.02 കോടി രൂപ നൽകിയതോ ഉത്തരവായതായോ പറയുന്നുണ്ടെങ്കിലും ഒന്നും കിട്ടിയില്ല

6..മൽസ്യത്തൊഴിലാളികൾക്ക് ലൈഫ് ജാക്കറ്റ് നൽകുക. മൽസ്യ ബന്ധന ഉപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് അവ നൽകുക തുടങ്ങിയ കുറെ അധികം വാഗ്ദാനങ്ങളും ഇതുവരെ നടപ്പാകാതെ കിടക്കന്നു.

7. കുട്ടികൾക്കുള്ള സൗജന്യ വിദ്യാഭ്യാസ 13.92 കോടി രൂപ ചെലവാക്കിയതായി പറയുന്നു. ഒന്നും കിട്ടിയില്ല.

ഇതുവരെ നൽകിയത്.

1. മരണപ്പെട്ടവർക്കും കാണാതയാവരുടെയും ആശ്രിതർക്കുള്ള നഷ്ടപരിഹാരം കിട്ടി.

2. 143 പേർക്ക് പതിനായിരം രൂപ വച്ച് നാല് മാസത്തെ ചെലവ് നൽകി അതിന് 5.72 കോടി രൂപ കൊടുത്തു.

3. സൗജന്യ റേഷന് വേണ്ടി 8.31 കോടി കൊടുത്തു.

4. ഗുജറാത്ത് ഗോവ കർണ്ണാടക തമിഴ്‌നാട് എന്നിവടങ്ങിൽ നിന്നുള്ള മൽസ്യത്തൊഴിലാളികളെ തിരികെ നാട്ടിലെത്തിച്ചതിന് ചില വായത് 0.31 കോടി രൂപ.

5. അവസാന ഘട്ട തിരിച്ചിൽ നടത്തിയതിന് 105 ബോട്ടുകൾക്കുള്ള ചെലവ് 2.18 കോടി രൂപ.

6. ഇതു ഒഴികെ മുഖ്യമന്ത്രി അവകാശപ്പെടുന്ന ഒന്നും കിട്ടിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP