Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വർണ്ണക്കള്ളക്കടത്ത് അന്വേഷണം സെക്രട്ടറിയേറ്റിൽ എത്തിയത് കേരളത്തിന് നാണക്കേട് ഉണ്ടാക്കുന്ന സംഭവം; മുഖ്യമന്ത്രിയുടെ ഓഫീസിലേക്കോ സെക്രട്ടറിയേറ്റിലേക്കോ എൻഐഎ പോലെയൊരു അന്വേഷണ സംഘം കടന്നുചെന്ന ചരിത്രം കേരളത്തിൽ ഉണ്ടായിട്ടില്ല; മൂന്നരക്കോടി ജനങ്ങൾക്ക് അപമാനം വരുത്തിയ സംഭവത്തിൽ മുഖ്യമന്ത്രി രാജിവെക്കുക; നിഷ്‌ക്രിയമായി ഇരുന്ന് കേരള പൊലീസ് പ്രതികളെ സഹായിക്കുന്നു: സർക്കാറിനെതിര ആഞ്ഞടിച്ചു പ്രതിപക്ഷ നേതാവ് ചെന്നിത്തല

സ്വർണ്ണക്കള്ളക്കടത്ത് അന്വേഷണം സെക്രട്ടറിയേറ്റിൽ എത്തിയത് കേരളത്തിന് നാണക്കേട് ഉണ്ടാക്കുന്ന സംഭവം; മുഖ്യമന്ത്രിയുടെ ഓഫീസിലേക്കോ സെക്രട്ടറിയേറ്റിലേക്കോ എൻഐഎ പോലെയൊരു അന്വേഷണ സംഘം കടന്നുചെന്ന ചരിത്രം കേരളത്തിൽ ഉണ്ടായിട്ടില്ല; മൂന്നരക്കോടി ജനങ്ങൾക്ക് അപമാനം വരുത്തിയ സംഭവത്തിൽ മുഖ്യമന്ത്രി രാജിവെക്കുക; നിഷ്‌ക്രിയമായി ഇരുന്ന് കേരള പൊലീസ് പ്രതികളെ സഹായിക്കുന്നു: സർക്കാറിനെതിര ആഞ്ഞടിച്ചു പ്രതിപക്ഷ നേതാവ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിലെ അന്വേഷണം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവങ്കരനിൽ എത്തിയതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. സ്വർണ്ണക്കടത്ത് കേസിലെ അന്വേഷണം സെക്രട്ടറിയേറ്റിൽ എത്തിയത് കേരളത്തിനാകെ നാണക്കേടാണെന്ന് ചെന്നിത്തല പറഞ്ഞു. സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസിലേക്കോ സെക്രട്ടറിയേറ്റിലേക്കോ എൻഐഎ പോലെയൊരു അന്വേഷണസംഘം കടന്നുചെന്ന ചരിത്രം ഇന്ത്യയിലോ കേരളത്തിലോ ഉണ്ടായിട്ടില്ല. കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾക്ക് കേരളത്തിന് അപമാനം വിളിച്ചുവരുത്തുന്ന സംഭവമാണ് ഇത്. അതുകൊണ്ട് ഇനിയും വൈകാതെ എത്രയും വേഗം മുഖ്യമന്ത്രി രാജിവെക്കണം. ഇത്രയും അതീവ ഗുരുതരമായ സംഭവം നടന്നിട്ടും ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

എവിടെ വേണമെങ്കിലും അന്വേഷണം നടക്കട്ടെ, അരെ വേണമെങ്കിലും ചോദ്യം ചെയ്യട്ടെ എന്ന നിലപാട് അപഹാസ്യമാണ്. സംഭവത്തെക്കുറിച്ച് താനൊന്നും അറിഞ്ഞില്ലെന്ന മട്ടിൽ നിലപാട് സ്വീകരിക്കുന്ന മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇതുവരെ ഉണ്ടാവാത്ത കാര്യങ്ങൾ നടന്നിട്ടും അതൊക്കെ മഹത്വവത്കരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ഒരിക്കലും അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ് എൻഐഎയുടെ അടുത്ത നീക്കമുണ്ടാവുക. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് മാന്യമായി രാജിവെച്ചുപോവാനുള്ള അവസാനത്തെ അവസരമാണ് ഇത്. മുഖ്യമന്ത്രിയെക്കൂടി ചോദ്യം ചെയ്യാനുള്ള സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയിട്ടേ രാജിവെക്കൂ എന്ന നിർബന്ധം പാടില്ല.- ചെന്നിത്തല പറഞ്ഞു.

എൽഡിഎഫിലെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിൽ വരെ അന്വേഷണസംഘം എത്തിയിട്ടും എൽഡിഎഫിലെ ഘടകകക്ഷികൾ എന്തുകൊണ്ടാണ് അഭിപ്രായം പറയാത്തത്. ജനങ്ങളോട് ഉത്തരവാദിത്തമുള്ള മുന്നണിയാണെങ്കിൽ ജനങ്ങളോട് ഉത്തരം പറയാൻ ബാധ്യസ്ഥരാണ്. ഘടകകക്ഷികളുടെ നിലപാട് അറിയാൻ തനിക്ക് താൽപര്യമുണ്ട്. സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ആദ്യം മുതൽ ശ്രമിക്കുന്നത്. എം ശിവശങ്കർക്ക് നേരെ ഗുരുതരമായ ആരോപണങ്ങൾ ഉണ്ടായപ്പോൾ ആദ്യം മുതൽ തന്നെ ശിവശങ്കറെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള ആഭ്യന്തരവകുപ്പ് കേസിലെ പ്രതികളെ പൂർണമയും സഹായിക്കുകയാണ് ചെയ്തത്.

എന്ത് ജോലിയാണ് ഈ കേസിൽ കേരള പൊലീസ് ചെയ്തത്. കേരളത്തിൽ നിന്നും ബംഗ്ലൂരിലേക്ക് പോയ പ്രതികൾക്ക് യാത്രസൗകര്യം ഒരുക്കിക്കൊടുത്തത് കേരള പൊലീസ് അല്ലേ? കേരളത്തിന്റെ എബ്ലം ദുരുപയോഗപ്പെടുത്തുന്ന വാർത്തകൾ പുറത്തുവന്നിട്ടും കേരള പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല, കള്ളക്കടത്ത് സ്വർണം എയർപോർട്ടിന് പുറത്തേക്ക് വന്നാൽ അത് പിടിക്കേണ്ട ഉത്തരവാദിത്തം കേരള പൊലീസിനാണ്. അതും ഉണ്ടായില്ല. തുടക്കം മുതൽ നിഷ്‌ക്രിയമായി ഇരുന്നുകൊണ്ട് കേരള പൊലീസ് പ്രതികളെ സഹായിക്കുകയായിരുന്നു. അത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്.

പ്രതിപക്ഷമാണ് കൺസൾട്ടൻസി നിയമനത്തിലെ അപാകതകൾ പുറത്തുകൊണ്ടുവന്നത്. കേരളത്തിൽ കൺസൾട്ടൻസികളെ മുട്ടിയിട്ട് നടക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. എന്നാൽ അവരുടെ പ്രോജക്ട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും ഒരു പദ്ധതി കേരളത്തിൽ ആരംഭിച്ചിട്ടുണ്ടോ? മുഖ്യമന്ത്രി മറുപടി പറയണം. സ്വർണക്കള്ളക്കടത്ത് കേസ് സിബിഐ അന്വേഷിക്കണം, കൺസൾട്ടൻസി നിയമനം, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക്, കൺസൾട്ടൻസികളിലൂടെയുള്ള നിയമനം, ഇവയെല്ലാം അന്വേഷണത്തിൽ ഉൾപ്പെടുത്തണം.

മുഖ്യമന്ത്രി രാജിവെക്കണം, സ്വർണക്കള്ളക്കടത്ത് കേസിൽ സിബിഐ അന്വേഷണം എന്നിവ ആവശ്യപ്പെട്ട് കോൺഗ്രസ് രണ്ട് സമരങ്ങൾക്ക് രൂപം കൊടുക്കുന്നു. ഓഗസ്ത് ഒന്നിന് കേരളത്തിലെ എല്ലാ കോൺഗ്രസ് എംഎൽഎമാരും എംപിമാരും അവരുടെ വീടുകളിലോ ഓഫീസിലോ സത്യാഗ്രഹം അനുഷ്ഠിക്കും. സ്പീക്ക് അപ്പ് കേരള എന്ന പേരിൽ. സോഷ്യൽ മീഡിയയിലൂടെ ജനങ്ങളോട് വിശദീകരിക്കും. ഓഗസ്ത് 10ന് 21000ൽപ്പരം പഞ്ചായത്ത് വാർഡുകളിൽ കോൺഗ്രസ് പ്രതിനിധികൾ സത്യാഗ്രഹം ഇരിക്കും. സ്പീക്ക് അപ്പ് കേരള സമരത്തിൽ പങ്കുചേരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP