Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നീതിബോധമുണ്ടെങ്കിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം; സ്വമേധയാ പുറത്ത് പോകുന്നില്ലെങ്കിൽ മന്ത്രിസഭയിൽ നിന്നും കെ ടി ജലീലിനെ മുഖ്യമന്ത്രി പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ്; ഗവർണർ തടഞ്ഞത് സർവകലാശാലകളെ തന്റെ ചൊൽപ്പടിക്ക് നിർത്താനുള്ള മന്ത്രിയുടെ നീക്കമെന്നും രമേശ് ചെന്നിത്തല

നീതിബോധമുണ്ടെങ്കിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം; സ്വമേധയാ പുറത്ത് പോകുന്നില്ലെങ്കിൽ മന്ത്രിസഭയിൽ നിന്നും കെ ടി ജലീലിനെ മുഖ്യമന്ത്രി പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ്; ഗവർണർ തടഞ്ഞത് സർവകലാശാലകളെ തന്റെ ചൊൽപ്പടിക്ക് നിർത്താനുള്ള മന്ത്രിയുടെ നീക്കമെന്നും രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാങ്കേതിക സർവ്വകലശാലയിലെ അദാലത്ത് ചട്ടവിരുദ്ധമാണെന്ന് ഗവർണ്ണർ കണ്ടെത്തിയ സാഹചര്യത്തിലാണ് മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്. അദാലത്ത് നടത്തി മാർക്ക് ദാനം നടത്താൻ മന്ത്രിക്ക് അധികാരമില്ല. നീതി ബോധമുണ്ടെങ്കിൽ രാജിവെച്ച് പുറത്ത് പോകണം. സ്വമേധയാ രാജിവച്ചില്ലെങ്കിൽ മുഖ്യമന്ത്രി ജലീലിനെ പുറത്താക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

മന്ത്രി ജലീലിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾ ഗവർണ്ണർക്ക് ബോധ്യമായി. ജലീലിന്റെ ധിക്കാരത്തിനുള്ളത് ഇപ്പോൾ കിട്ടി. സാങ്കേതിക സർവ്വകലാശാലയിൽ മൂല്യനിർണ്ണയത്തിൽ രണ്ട് തവണ തോറ്റ വിദ്യാർത്ഥിക്കാണ് മാർക്ക് നൽകി വിജയിപ്പിച്ചത്. സർവകലാശാലകളെ തന്റെ ചൊൽപ്പടിക്ക് നിർത്താനുള്ള മന്ത്രിയുടെ നീക്കമാണ് ഗവർണ്ണർ തടഞ്ഞത്. വിഷയത്തിൽ സമഗ്രമായ അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. നാളെ ആലപ്പുഴയിൽ നടക്കുന്ന കിഫ്ബി മേളയിൽ പ്രതിപക്ഷം പങ്കെടുക്കില്ല. അഴിമതിയും ധൂർത്തുമാണ് കിഫ്ബി പദ്ധതികളെന്നും ചെന്നിത്തല പറഞ്ഞു.

സാങ്കേതിക സർവകലാശാലയിൽ മന്ത്രി കെ.ടി. ജലീൽ പങ്കെടുത്ത ഫയൽ അദാലത്തിൽ, ബിടെക് പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിയുടെ ഉത്തരക്കടലാസ് മൂന്നാമതും മൂല്യനിർണയം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിൽ വിദ്യാർത്ഥി ജയിച്ചതോടെയാണ് വിവാദം ആരംഭിക്കുന്നത്. സാങ്കേതിക സർവകലാശാലയിൽ മന്ത്രി കെ.ടി. ജലീലിന്റെയും പ്രൈവറ്റ് സെക്രട്ടറിമാരുടെയും സാന്നിധ്യത്തിൽ ഫയൽ അദാലത്ത് സംഘടിപ്പിച്ചതും തീരുമാനമെടുത്തതും നിയമവിരുദ്ധമാണെന്ന് ഗവർണർ വ്യക്തമാക്കിയതോടെയാണ് പ്രതിപക്ഷ നേതാവ് മന്ത്രി രാജിവെക്കണം എന്ന ആവശ്യം ഉയർത്തുന്നത്.

മന്ത്രിയുടെ നിർദേശാനുസരണം സർവകലാശാല അദാലത്ത് സംഘടിപ്പിച്ചതും തോറ്റ ബിടെക് വിദ്യാർത്ഥിയെ വീണ്ടും മൂല്യനിർണയം നടത്തി ജയിപ്പിച്ചതും ചോദ്യം ചെയ്തു സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയാണ് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനു പരാതി നൽകിയത്. അദാലത്ത് സംഘടിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശപ്രകാരം സർവകലാശാലയോട് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ആവശ്യപ്പെടുകയായിരുന്നു.

മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിമാരെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി വിസിയുടെ അധ്യക്ഷതയിൽ പന്ത്രണ്ടംഗ അദാലത്ത് കമ്മിറ്റി രൂപീകരിച്ചതും തീരുമാനങ്ങൾ എടുത്തതും സർവകലാശാലാ നിയമത്തിലെ വ്യവസ്ഥകൾക്കു വിരുദ്ധമാണ്. സർവകലാശാല സ്വയംഭരണ സ്ഥാപനം ആയതിനാൽ ആഭ്യന്തര കാര്യങ്ങളിൽ സർക്കാർ ഇടപെടാൻ പാടില്ലെന്ന 2003 ലെ സുപ്രീം കോടതി വിധി ഗവർണർ ചൂണ്ടിക്കാട്ടി.

എല്ലാം നടന്ന സ്ഥിതിക്ക് അദാലത്തിലെ തീരുമാനങ്ങളുടെ ന്യായാന്യായങ്ങളിലേക്കു കടക്കുന്നില്ല. മേലിൽ ചട്ടങ്ങളും നടപടിക്രമങ്ങളും സർവകലാശാല പാലിക്കണം. മൂന്നാം മൂല്യനിർണയം റദ്ദാക്കണമെന്ന ആവശ്യം, വിദ്യാർത്ഥിയുടെ ഭാവിയെ കരുതി മുന്നോട്ടുവയ്ക്കുന്നില്ലെന്ന് പരാതിക്കാർ അറിയിച്ചതിനാൽ ഇടപെടുന്നില്ല. ഇതു കീഴ്‌വഴക്കമായി കാണരുത് ഗവർണർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP