Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒഴിയരുതെന്ന് ആവശ്യപ്പെട്ട് അപമാനിച്ച് ഇറക്കി വിട്ടതിൽ കടുത്ത പ്രതിഷേധം; എംഎൽഎ സ്ഥാനം രാജിവച്ച് പ്രതിഷേധിക്കാൻ ആലോചിച്ചെങ്കിലും ഒടുവിൽ അയഞ്ഞു; ആദ്യം പിന്തുണച്ച എംഎൽഎമാർ കാലുവാരിയതിൽ അമർഷം; യുഡിഎഫ് ചെയർമാൻ പദവി നിലനിർത്തണോ എഐസിസിയിലേക്ക് എടുക്കണോ എന്ന് ആലോചന; രമേശ് ചെന്നിത്തലയോട് കാട്ടിയത് ചതിയോ?

ഒഴിയരുതെന്ന് ആവശ്യപ്പെട്ട് അപമാനിച്ച് ഇറക്കി വിട്ടതിൽ കടുത്ത പ്രതിഷേധം; എംഎൽഎ സ്ഥാനം രാജിവച്ച് പ്രതിഷേധിക്കാൻ ആലോചിച്ചെങ്കിലും ഒടുവിൽ അയഞ്ഞു; ആദ്യം പിന്തുണച്ച എംഎൽഎമാർ കാലുവാരിയതിൽ അമർഷം; യുഡിഎഫ് ചെയർമാൻ പദവി നിലനിർത്തണോ എഐസിസിയിലേക്ക് എടുക്കണോ എന്ന് ആലോചന; രമേശ് ചെന്നിത്തലയോട് കാട്ടിയത് ചതിയോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തലയെ ആരും കുറ്റം പറയുന്നില്ല. എന്നിട്ടും സ്വാഭാവിക നീതി പോലും നിഷേധിച്ച് രമേശ് ചെന്നിത്തലയെ പുറത്താക്കി. ഇതിൽ അമർഷവും വേദനയുമുണ്ട്. ഫലം വന്നപ്പോൾ തന്നെ സൂചന നൽകിയിരുന്നുവെങ്കിൽ ചെന്നിത്തല സ്വയം ഒഴിയുമായിരുന്നു. പക്ഷേ അതിന് അവസരം നൽകിയില്ല. പ്രതിപക്ഷ നേതാവായി തുടരണമെന്ന സന്ദേശമാണ് നൽകി കൊണ്ടിരുന്നതും. അതിന് ശേഷം ചതിയും. അതുകൊണ്ട് തന്നെ അപമാനിച്ചാണ് പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറ്റിയതെന്ന വികാരത്തിലാണ് രമേശ് ചെന്നിത്തല. മാറ്റാൻ ഹൈക്കമാൻഡ് ഉദ്ദേശിച്ചിരുന്നെങ്കിൽ എന്തുകൊണ്ട് ഒരു സൂചനയും നേരത്തെ നൽകിയില്ല?, എന്തിന് കാര്യങ്ങൾ ഇത്രയും വൈകിപ്പിച്ചു? എന്നൊക്കെയാണ് അദേഹത്തിന്റെ പക്ഷത്തുനിന്ന് ഉയരുന്ന ചോദ്യങ്ങൾ.

തോൽവിക്ക് ശേഷം പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാൻ താത്പര്യമില്ലെന്ന് മുതിർന്ന നേതാക്കളെ ചെന്നിത്തല അറിയിച്ചിരുന്നതായി അദ്ദേഹത്തിന്റെ പക്ഷം ചൂണ്ടികാട്ടുന്നു. ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കളാകട്ടെ എല്ലാവരുംകൂടി മാറേണ്ട, രമേശ് തുടരണമെന്ന അഭിപ്രായമാണ് മുന്നോട്ടുവെച്ചത്. എ ഗ്രൂപ്പ് രമേശിനെ പിന്തുണയ്ക്കാൻ പൊതുവായ നിലപാടെടുത്തു. പ്രതിപക്ഷനേതാവിന്റെ പ്രവർത്തനത്തെക്കുറിച്ച് ആരും കുറ്റം പറഞ്ഞിട്ടില്ലാത്തതിനാൽ രമേശ് സ്ഥാനത്ത് തുടരാൻ അർഹതയുണ്ടെന്ന് പറഞ്ഞവരും ഉണ്ട്. ഇതെല്ലാം വിശ്വസിച്ചതാണ് ചെന്നിത്തലയ്ക്ക് പണിയായത്. അതുകൊണ്ട് തന്നെ ഹരിപ്പാട് എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതു പോലും ചെന്നിത്തല പരിഗണിച്ചിരുന്നു. പക്ഷേ വിശ്വസ്തരുടെ ഇടപെടലിൽ ചെന്നിത്തല അയഞ്ഞു.

ചെന്നിത്തലയുടെ അടുത്ത പദവിയിലാണ് ഇപ്പോൾ ചർച്ച. എഐസിസി തലത്തിലോ കേരളത്തിൽ തന്നെയോ രമേശ് ചെന്നിത്തലയ്ക്ക് അർഹമായ പദവി നൽകിയേക്കാം. എന്നാൽ ഇക്കാര്യത്തിൽ അദ്ദേഹവുമായി ചർച്ചകളൊന്നും ഹൈക്കമാൻഡ് നടത്തിയിട്ടില്ല. യുഡിഎഫ് ചെയർമാൻ പദവിയിൽ ചെന്നിത്തല തന്നെ തുടരട്ടെയെന്നു നിർദ്ദേശിക്കുന്നവർ ഉണ്ട്. നേരത്തേ ചെന്നിത്തല പ്രതിപക്ഷ നേതാവ് ആയപ്പോൾ ഉമ്മൻ ചാണ്ടി യുഡിഎഫ് ചെയർമാൻ ആകട്ടെ എന്ന നിർദ്ദേശം ഉയർന്നിരുന്നെങ്കിലും അദ്ദേഹം വിസമ്മതിച്ചു. രണ്ടും ഒരാൾ വഹിക്കുന്നതാണു നല്ലത് എന്ന ഉമ്മൻ ചാണ്ടിയുടെ നിലപാട് തന്നെയാണ് ചെന്നിത്തലയ്ക്കും എന്നാണ് അറിയുന്നത്. എഐസിസി ജനറൽ സെക്രട്ടറിയായി ചെന്നിത്തലയെ മാറ്റുന്നതും പരിഗണനയിലുണ്ട്.

വലിയ തോൽവിക്കു ശേഷവും ചെന്നിത്തല പ്രതിപക്ഷ നേതാവ് എന്ന പദവിയിൽ നിലനിർത്തുമെന്നു ചിലരെങ്കിലും പ്രതീക്ഷിച്ചത് അദ്ദേഹം കാഴ്ചവച്ച മികച്ച പ്രകടനം കൊണ്ടു തന്നെ. കെപിസിസി പ്രസിഡന്റും ആഭ്യന്തര മന്ത്രിയും ആയ ശേഷമാണ് 2016 ൽ പ്രതിപക്ഷ നേതാവായി ചെന്നിത്തല ചുമതലയേറ്റത്. പ്രശ്‌നങ്ങളിൽ പൊതുവേ സ്വീകരിക്കുന്ന മിതവാദ മനോഭാവം മൂലം പോരാട്ട വീര്യം പുലർത്തുന്ന പ്രതിപക്ഷനേതാവായി മാറില്ലെന്ന വിമർശകരുടെ പ്രവചനങ്ങൾ ചെന്നിത്തല തെറ്റിച്ചു. ഏറ്റെടുത്ത വിഷയങ്ങളിൽ എല്ലാം സർക്കാരിന് തോൽവി സമ്മതിക്കേണ്ടി വന്നു. എന്നാൽ പാർട്ടിയുടെ സംഘടനാ പോരായ്മ കാരണം ഈ വിഷയങ്ങൾ വാർത്താ സമ്മേളനങ്ങളിൽ മാത്രം ഒതുങ്ങി.

സഭയിൽ 47 പേരുമായി തുടങ്ങിയ പ്രതിപക്ഷ നിരയിൽ ചോർച്ച സംഭവിച്ചെങ്കിലും സർക്കാരിനെ വെട്ടിലാക്കാൻ പോന്ന ആയുധങ്ങൾ നിയമസഭയിൽ വിരുതോടെ ഉപയോഗിക്കുന്നതിലും ചെന്നിത്തല നേതൃപരമായ മികവ് പുലർത്തി. പക്ഷേ, തദ്ദേശ തിരഞ്ഞെടുപ്പിലും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഈ പോരാട്ടങ്ങൾ യുഡിഎഫിന് അനുകൂലമായ വോട്ടാക്കി മാറ്റാൻ കഴിഞ്ഞില്ല. സർക്കാരിനെതിരെ സന്ധിയില്ലാതെ പൊരുതുന്നതിനു നേതൃത്വം കൊടുത്ത പ്രതിപക്ഷ നേതാവായിരുന്നു ചെന്നിത്തല. എ ഗ്രൂപ്പ് കൂടി പിന്തുണച്ചതോടെ പ്രതിപക്ഷ നേതൃസ്ഥാനത്തു തുടരാൻ കഴിയുമെന്നു ചെന്നിത്തല കരുതിയിരുന്നു.

എംഎ‍ൽഎ.മാരുടെ മനസ്സറിയാൻ മല്ലികാർജുന ഖാർഗെയും വൈദ്യലിംഗവും വന്നപ്പോൾ ആദ്യം രമേശ് കണ്ടു. ഹൈക്കമാൻഡിന്റെ നിർദ്ദേശത്തെക്കുറിച്ച് ആരാഞ്ഞു. ഹൈക്കമാൻഡിന് തുറന്ന മനസ്സാണെന്നായിരുന്നു മറുപടി. എന്നാൽ എംഎ‍ൽഎ. മാരെ ഒറ്റയ്‌ക്കൊറ്റയ്ക്ക് കണ്ടപ്പോൾ സ്ഥിതി മാറി. ഭൂരിപക്ഷം എം. എൽ.എ.മാരും എംപി.മാരും രാഷ്ട്രീയകാര്യസമിതി അംഗങ്ങളും മാറ്റംവേണമെന്ന നിലപാടെടുത്തു. എന്നാൽ ഇത് സംബന്ധിച്ചൊരു സൂചനയും രമേശിന് ഹൈക്കമാൻഡ് നൽകിയില്ല. പിന്നീട് അപ്രതീക്ഷിത പ്രഖ്യാപനവും എത്തി. ഇതോടെ രമേശ് എംഎ‍ൽഎ. സ്ഥാനം രാജിവെക്കുന്നതിനെക്കുറിച്ചുപോലും ആലോചിച്ചു. അത് ആത്മഹത്യാപരമാണെന്നും പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണെന്നും തിരിച്ചറിഞ്ഞ് അദേഹം പിന്തിരിയുകയായിരുന്നു.

എഐസിസി ജനറൽ സെക്രട്ടറി ആയോ പ്രവർത്തക സമിതി അംഗമായോ അദ്ദേഹത്തെ നിയോഗിച്ചേക്കാമെന്നു കരുതുന്നവരുണ്ട്. അതേസമയം, എംഎൽഎ ആയതിനാൽ മുഴുവൻ സമയവും പ്രവർത്തനം കേരളത്തിനു പുറത്തേക്കു മാറ്റാനും ചെന്നിത്തലയ്ക്ക് കഴിയില്ല. എന്നാൽ ഉമ്മൻ ചാണ്ടി എംഎൽഎ ആയി തുടർന്ന വേളയിലാണ് എഐസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തക സമിതി അംഗമായും അദ്ദേഹത്തെ വച്ചത്. കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചെന്നിത്തലയുടെ പദവിയുടെ കാര്യത്തിലും തീരുമാനം ആകാനാണു സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP