Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്തെ സ്ഥിരനിവാസി ആരാണെന്നു തീരുമാനിക്കാൻ സർക്കാരിനു പ്രത്യേക അധികാരം നൽകുന്ന ഭരണഘടനയുടെ 35എ വകുപ്പ് നടപ്പിലാക്കിയില്ല; ജമ്മു കശ്മീർ ഗവർണർ എൻ.എൻ. വോറയെ മാറ്റാൻ കേന്ദ്ര സർക്കാർ നീക്കം; രാജീവ് മെഹർഷിയെ ഗവർണറാക്കാൻ ബിജെപി തീരുമാനമെന്ന് ദേശീയ മാധ്യമങ്ങൾ

സംസ്ഥാനത്തെ സ്ഥിരനിവാസി ആരാണെന്നു തീരുമാനിക്കാൻ സർക്കാരിനു പ്രത്യേക അധികാരം നൽകുന്ന ഭരണഘടനയുടെ 35എ വകുപ്പ് നടപ്പിലാക്കിയില്ല; ജമ്മു കശ്മീർ ഗവർണർ എൻ.എൻ. വോറയെ മാറ്റാൻ കേന്ദ്ര സർക്കാർ നീക്കം; രാജീവ് മെഹർഷിയെ ഗവർണറാക്കാൻ ബിജെപി തീരുമാനമെന്ന് ദേശീയ മാധ്യമങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി:തങ്ങളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാതായതോടെ ജമ്മു കശ്മീർ ഗവർണർ എൻ.എൻ. വോറയെ മാറ്റാൻ കേന്ദ്ര സർക്കാർ നീക്കം.മുൻ ആഭ്യന്തര സെക്രട്ടറിയും ഇപ്പോൾ ഓഡിറ്റർ ജനറലുമായ രാജീവ് മെഹർഷിയെ ഗവർണറാക്കാനാണു ബിജെപി തീരുമാനം. ജൂൺ 28നു വോറയുടെ കാലാവധി അവസാനിച്ചിരുന്നെങ്കിലും തുടരാൻ സർക്കാർ അനുവദിക്കുകയായിരുന്നു.

2008ൽ മന്മോഹൻ സിങ് സർക്കാരാണ് എൻഎൻ വോറെയെ ജമ്മുകശ്മീർ ഗവർണറായി ചുമതലയേൽപ്പിച്ചത്. പിന്നീട് മോദി സർക്കാർ വന്നപ്പോഴും വോറ തുടരാൻ തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കീഴിൽ ജമ്മുകശ്മീർ നാലാം തവണയാണ് ഗവർണർ ഭരണത്തിനു കീഴിലാകുന്നത്. കഴിഞ്ഞ പത്തു വർഷമായി സംസ്ഥാനത്തിന്റെ ഗവർണറായി തുടരുന്ന വോറയ്ക്ക് ഇനിയും അവസരം നൽകണ്ടെന്നു കേന്ദ്രം തീരുമാനിച്ചതിന് പിന്നിൽ ബിജെപിയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാത്തതാണ് എന്നാണ് വിവരം.

ജൂൺ 20 മുതൽ ഗവർണർ ഭരണത്തിനു കീഴിലുള്ള കശ്മീരിൽ ബിജെപിയുടെ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ വോറ കൂട്ടാക്കാത്തതാണ് അദ്ദേഹത്തെ തൽസ്ഥാനത്തു നിന്നു മാറ്റാനുള്ള തീരുമാനത്തിൽ പിന്നിലെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭരണഘടനയുടെ 35എ വകുപ്പ് നടപ്പിലാക്കാൻ വോറ വിസമ്മതിച്ചതാണ് ബിജെപിയുടെ അനിഷ്ടത്തിനു കാരണം.

സംസ്ഥാനത്തെ സ്ഥിരനിവാസി ആരാണെന്നു തീരുമാനിക്കാൻ സർക്കാരിനു പ്രത്യേക അധികാരം നൽകുന്നതാണ് 35എ വകുപ്പ്. ഇതനുസരിച്ച് അവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകാനും സർക്കാരിനു സാധിക്കും. എന്നാൽ സംസ്ഥാനത്തു സ്ഥിരം സർക്കാർ ഉണ്ടാകും വരെ ഇതിൽ തീരുമാനം വേണ്ടായെന്നു കാണിച്ച് വോറ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനു നൽകിയിരുന്നു. ഇതു സംബന്ധിച്ചുള്ള കേസിൽ ഓഗസ്റ്റ് 6ന് സുപ്രീം കോടതി വാദം കേൾക്കാനിരിക്കെയാണ് കടുത്ത നീക്കവുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP