Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പരീക്ഷ എഴുതി പാസ്സാകാനാണേൽ എസ്.എഫ്.ഐ യിൽ ചേരണ്ട കാര്യമില്ലല്ലോ; എന്തായാലും കെ-പാസ്സ് കരസ്ഥമാക്കിയ ആർഷോയ്ക്ക് അഭിവാദ്യങ്ങൾ; പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ

പരീക്ഷ എഴുതി പാസ്സാകാനാണേൽ എസ്.എഫ്.ഐ യിൽ ചേരണ്ട കാര്യമില്ലല്ലോ; എന്തായാലും കെ-പാസ്സ് കരസ്ഥമാക്കിയ ആർഷോയ്ക്ക് അഭിവാദ്യങ്ങൾ; പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പരീക്ഷ എഴുതാതെ പാസായെന്ന വിവാദത്തിൽ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. പരീക്ഷ എഴുതിയാൽ പാസ്സാകാത്തതുകൊണ്ടാണ് പരീക്ഷ എഴുതിക്കാതെ പാസ്സാക്കിയതെന്നും പരീക്ഷ എഴുതി പാസ്സാകാനാണെങ്കിൽ എസ്.എഫ്.ഐയിൽ ചേരണ്ട കാര്യമില്ലല്ലോയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്‌ബുക്കിൽ കുറിച്ചു.

'സംസ്ഥാന സെക്രട്ടറി ആർഷോയെ പരീക്ഷ എഴുതാതെ തന്നെ മഹാരാജാസ് കോളജിൽ പാസ്സാക്കിയെന്ന് വാർത്ത... ശ്ശെടാ ഇതൊക്കെ ഒരു വാർത്തയാണോ? പരീക്ഷ എഴുതിയാൽ പാസ്സാകാത്തതുകൊണ്ടല്ലേ പരീക്ഷ എഴുതിക്കാതെ പാസ്സാക്കിയത്? അതിൽ അപ്പോൾ എന്താ ക്രമക്കേട്? മാത്രമല്ല പരീക്ഷ എഴുതി പാസ്സാകാനാണേൽ എസ്.എഫ്.ഐ യിൽ ചേരണ്ട കാര്യമില്ലല്ലോ... എന്തായാലും കെ-പാസ്സ് കരസ്ഥമാക്കിയ ആർഷോയ്ക്ക് അഭിവാദ്യങ്ങൾ', രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്‌ബുക്കിൽ കുറിച്ചു.

മഹാരാജാസ് കോളേജ് വിദ്യാർത്ഥിയായ പി.എം. ആർഷോ എഴുതാത്ത പരീക്ഷ വിജയിച്ചതായി വ്യക്തമാക്കിക്കൊണ്ട് മാർക്ക് ലിസ്റ്റ് പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. സംഭവം കെ എസ് യു വിവാദമാക്കിയതോടെ കോളേജ് പ്രിൻസിപ്പൽ ഇടപെട്ട് മാർക്ക് ലിസ്റ്റ് പിൻവലിക്കുകയും പിന്നീട് തോറ്റു എന്ന് രേഖപ്പെടുത്തിയ മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP