Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിജയൻ രാജിവെച്ച് ക്ലിഫ് ഹൗസിലെ മരപ്പട്ടിയെ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയാക്കണം; മരപ്പട്ടി കൂടുതൽ വിവേകത്തോടെ കാര്യങ്ങൾ ചെയ്യും; കുഴൽനാടനെയും ഷിയാസിനെയും അറസ്റ്റ് ചെയ്താൽ വിരണ്ട് പോകുന്നവരല്ല കോൺഗ്രസ്സുകാരെന്നും രാഹുൽ മാങ്കൂട്ടത്തിൽ

വിജയൻ രാജിവെച്ച് ക്ലിഫ് ഹൗസിലെ മരപ്പട്ടിയെ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയാക്കണം; മരപ്പട്ടി കൂടുതൽ വിവേകത്തോടെ കാര്യങ്ങൾ ചെയ്യും; കുഴൽനാടനെയും ഷിയാസിനെയും അറസ്റ്റ് ചെയ്താൽ വിരണ്ട് പോകുന്നവരല്ല കോൺഗ്രസ്സുകാരെന്നും രാഹുൽ മാങ്കൂട്ടത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: മാത്യൂ കുഴൽനാടനയെും മുഹമ്മദ് ഷിയാസിനെയും അറസ്റ്റ് ചെയ്താൽ വിരണ്ട് പോകുന്നവരല്ല കോൺഗ്രസ്സുകാരെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ക്ലിഫ് ഹൗസിൽ കയറിയെന്നു പറയുന്ന മരപ്പട്ടിയെ പിടിച്ച് ആഭ്യന്തരവകുപ്പ് ഏൽപ്പിക്കണമെന്നും അത് വിജയൻ ചെയ്യുന്നതിനേക്കാൾ വിവേകത്തോടെ കാര്യങ്ങൾ ചെയ്യുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു. കെഎസ്‌യുവിന്റെ സമരവേദിയിലാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.

മാത്യുകുഴൽനാടൻ നിയമസഭയ്ക്ക് അകത്തും പുറത്തും പിണറായി വിജയനെതിരായി സന്ധിയില്ലാത്ത പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന നിയമസഭാ സാമാജികനാണെന്നും എന്തിന് വേണ്ടിയാണ് ജനപ്രതിനിധികളെ അറസ്റ്റ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഒരു കാട്ടാന നാട്ടിലേക്കിറങ്ങി ഒരു സാധുവീട്ടമ്മയെ ചവിട്ടിക്കൊന്നു. ആ വിഷയത്തിൽ ഒന്നും ചെയ്യാൻ കഴിവുകെട്ട, പോഴനായ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. അതിനെതിരായി ജനങ്ങൾക്കുവേണ്ടി സമരം ചെയ്തവരേയാണോ അറസ്റ്റ് ചെയ്യുന്നത്. കാട്ടിൽനിന്ന് പുറത്തുവരുന്ന കാട്ടുപോത്തിന്റെ വിവേകം കേരളത്തിന്റെ മുഖ്യമന്ത്രിക്കുണ്ടോയെന്നും രാഹുൽ ചോദിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്‌ബുക്ക് കുറിപ്പ്:

വിജയൻ രാജിവെച്ച് ക്ലിഫ് ഹൗസിലെ മരപ്പട്ടിയെ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയാക്കണം. മാത്യൂ കുഴൽനാടനെയും മുഹമ്മദ് ഷിയാസിനെയും അറസ്റ്റ് ചെയ്താൽ വിരണ്ട് പോകുന്നവരല്ല കോൺഗ്രസ്സുകാർ

കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി പറഞ്ഞത് ക്ലിഫ് ഹൗസിനകത്ത് ഒരു മരപ്പട്ടി നിരന്തരം ശല്യമുണ്ടാക്കുകയാണെന്ന് ആ മരപ്പട്ടിയെ പിടിച്ച് കേരളത്തിന്റെ ആഭ്യന്തരവകുപ്പേൽപ്പിച്ചാൽ വിജയൻ ചെയ്യുന്നതിനേക്കാൾ സെൻസിബിളായിട്ടായിരിക്കും ആ മരപ്പട്ടി കേരളത്തിന്റെ ആഭ്യന്തരവകുപ്പ് കയ്യാളുക എന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. ആ മരപ്പട്ടിയുടെ വിവേകംപോലും കാണിക്കാത്ത ആഭ്യന്തരമന്ത്രിയാണ് കേരളത്തിൽ ഉള്ളത് എന്നതുകൊണ്ടാണ് ജനകീയപ്രക്ഷോഭങ്ങൾ ഏറ്റെടുത്ത മാത്യു കുഴൽനാടനേയും മുഹമ്മദ് ഷിയാസിനേയും അറസ്റ്റ് ചെയ്തിരിക്കുന്നത്, രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

സിദ്ധാർഥന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഞങ്ങൾ സമരം ചെയ്യുന്നത്. ഈ സമരപ്പന്തലിലും നാളെകളിൽ വിജയന്റെ പൊലീസ് കയറുമെന്ന് ഞങ്ങൾക്കറിയാം. അങ്ങനെ സമരപ്പന്തലിൽ പൊലീസ് കയറിയാൽ അതിനപ്പുറം ആയിരം സമരം ചെയ്യാൻ പ്രാപ്തിയുള്ള സംഘടനയാണ് തങ്ങളുടേതെന്നും സമരം തങ്ങൾ തുടരുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP