Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്നത്തെ ഭാരത് ജോഡോ യാത്ര സമാപിച്ചത് കരുനാഗപ്പള്ളിയിൽ; മാതാ അമൃതാനന്ദമയി ദേവിയെ ആശ്രമത്തിലെത്തി കണ്ടു രാഹുൽ ഗാന്ധി; പാവങ്ങൾക്കായി അമ്മ നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങൾ സ്തുത്യർഹം; അമ്മയുടെ സ്‌നേഹോഷ്മള ആലിംഗനവും അനുഗ്രഹവും തേടി രാഹുൽ

ഇന്നത്തെ ഭാരത് ജോഡോ യാത്ര സമാപിച്ചത് കരുനാഗപ്പള്ളിയിൽ; മാതാ അമൃതാനന്ദമയി ദേവിയെ ആശ്രമത്തിലെത്തി കണ്ടു രാഹുൽ ഗാന്ധി; പാവങ്ങൾക്കായി അമ്മ നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങൾ സ്തുത്യർഹം; അമ്മയുടെ സ്‌നേഹോഷ്മള ആലിംഗനവും അനുഗ്രഹവും തേടി രാഹുൽ

മറുനാടൻ മലയാളി ബ്യൂറോ

കരുനാഗപ്പള്ളി: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഭാരത് ജോഡോ യാത്ര ഇന്ന് സമ്മാപിച്ചത് കരുഗാനപ്പള്ളിയിൽ. ഇന്നത്തെ യായ്‌രക്ക് ശേഷം രാഹുൽ ഗാന്ധി മാതാ അമൃതാനന്ദമയി ദേവിയെ ആശ്രമത്തിലെത്തി കണ്ടു അനുഗ്രഹം തേടി. പാവങ്ങൾക്കായി അമ്മ നടത്തുന്ന സന്നദ്ധ പ്രവർത്തകർത്തനങ്ങൾ സ്തുത്യർഹമെന്ന് രാഹുൽ പറഞ്ഞു. അമ്മയുടെ സ്‌നേഹോഷ്മള ആലിംഗനവും അനുഗ്രഹവും തേടിയ ശേഷമാണ് രാഹുൽ വള്ളിക്കാവിലെ ആശ്രമത്തിൽ നിന്നും മടങ്ങിയത്.

നേരത്തെ കേരളത്തിലെ പരമ്പരാഗത വ്യവസായമായ കശുവണ്ടി മേഖല നേരിടുന്നത് അതീവ ഗുരുതര പ്രതിസന്ധികളാണെന്നു രാഹുൽ അഭിപ്രായപ്പെട്ടു. ജില്ലയിലെ വിവിധ കശുവണ്ടി ഫാക്റ്ററികളിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായി ചവറ നീണ്ടകരയിലെ ശിവാ ബീച്ച് റിസോർട്ടിൽ ആശയ വിനിമയം നടത്തുകയും ചെയ്തു രാഹുല്. മുൻപൊരിക്കലുമില്ലാത്ത വെല്ലുവിളികളാണ് ഈ വ്യവസായ മേഖല നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത പാർലമെന്റ് സമ്മേളനത്തിൽ തൊഴിലാളികൾ ഉന്നയിക്കുന്ന ആവശ്യങ്ങളെല്ലാം അവതരിപ്പിക്കും. കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ തൊഴിലാളികൾ ഉന്നയിക്കുന്ന മുഴുവൻ പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഏർപ്പെടുത്തിയ ആനുകൂല്യങ്ങൾ മാത്രമാണ് തൊഴിലാളികൾക്ക് ഇപ്പോഴും ലഭ്യമാകുന്നതെന്നു സംവാദത്തിൽ പങ്കെടുത്ത തൊഴിലാളികൾ പറഞ്ഞു. ഈ മേഖലയിലെ മിക്കവാറും എല്ലാ ഫാക്റ്ററികളും അടഞ്ഞുകിടക്കുകയാണ്. ഏഴു വർഷം മുൻപ് പ്രഖ്യാപിച്ച വേതനമാണ് ഇപ്പോഴും നൽകുന്നത്. ഇപിഎഫ് പെൻഷൻ, ക്ഷേമ നിധി പെൻഷൻ, ഇഎസ്‌ഐ ആനുകൂല്യങ്ങൾ, വിരമിക്കൽ ആനുകൂല്യങ്ങൾ തുടങ്ങിയവയൊന്നും വർഷങ്ങളായി കിട്ടുന്നില്ല. സ്‌പെഷ്യാലിറ്റി ചികിത്സാ സൗകര്യം പോയിട്ട് പനിക്കു പോലും ഇഎസ്‌ഐകളിൽ മരുന്നു കിട്ടാനില്ല. തൊഴിൽ ദിനങ്ങൾ കുറവായതിനാൽ ഒരു തരത്തിലുള്ള ആനുകൂല്യങ്ങളും കിട്ടുന്നില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത കാഞ്ചനവല്ലി പറഞ്ഞു. പിഎഫ് പെൻഷൻ കൂട്ടിത്തരാൻ നടപടി വേണം. തൊഴിലാളികൾ പട്ടിണിയിലാണെന്നും അവരുടെ ദയനീയമായ അവസ്ഥ പരിഹരിക്കാൻ ഇപെടണമെന്നും അവർ രാഹുൽ ഗാന്ധിയോട് അഭ്യർത്ഥിച്ചു.

കയർ മേഖല പോലെ കശുവണ്ടിയും തകർന്നടിഞ്ഞെന്നാണ് പെരിനാട് ഫാക്റ്ററി തൊഴിലാളിയായ സിന്ധുവിന്റെ ആശങ്ക. ഏറിയാൽ ഒരു വർഷം കൂടി മാത്രമേ അതിനു നിലനിൽക്കാനാവൂ. അതിനപ്പുറം ഈ വ്യവസായത്തിനു നിലനില്പില്ലെന്നും സിന്ധു വ്യക്തമാക്കി. ഫാക്റ്ററികൾ കൂടുതൽ ദിവസം തുറന്നു പ്രവർത്തിക്കുകയും തൊഴിലാളികൾക്കു കൂടുതൽ വരുമാനമുണ്ടാകാൻ അവസരം നൽകണമെന്നും സിന്ധു ആവശ്യപ്പെട്ടു. 2008നു ശേഷം ക്ഷേമ പദ്ധതികൾ പലതും മുടങ്ങിയെന്ന് അജിത കുമാരികുറ്റപ്പെടുത്തി. ഇഎസ്‌ഐ അടക്കമുള്ള മുവുവൻ ആനുകൂല്യങ്ങളും കേന്ദ്ര സർക്കാർ ഇല്ലാതാക്കിയെന്ന് അവർ കുറ്റപ്പെടുത്തി. അടഞ്ഞു കിടക്കുന്ന മുഴുവൻ ഫാക്റ്ററികളും ഉടൻ തുറക്കണമെന്ന് വിജയകുമാരിയമ്മയും ആവശ്യപ്പെട്ടു.

ആറ് ദിവസം ജോലി ചെയ്താൽ മൂന്നു ദിവസത്തെ ഹാജരാണ് രേഖപ്പെടുത്തുന്നതെന്നായിരുന്നു അജിത കുമാരിയുടെ പരാതി. വർഷത്തിൽ പരമാമധി 40-42 തൊഴിൽ ദിനങ്ങളാണ് ഈ മേഖലയിലുള്ളത്. എന്നാൽ ഇപിഎഫ് പെൻഷനടക്കുള്ള ആനുകൂല്യങ്ങൾക്ക് 3650 ദുവസത്തെ ഹാജർ നിർബന്ധമാണ്. ഫാക്റ്ററികൾ തുറക്കാതെ എങ്ങനെയാണ് ഇത്രയുമധികം തൊഴിൽ ദിനങ്ങൾ കിട്ടുക. വിചിത്രമായ ഈ മുടന്തൻ ന്യായം ചൂണ്ടിക്കാട്ടിയാണ് കശുവണ്ടി തൊഴിലാളികളെ ചൂഷണം ചെയ്യുന്നതെന്നും അജിത കുമാരി ചൂണ്ടിക്കാട്ടി.

തൊഴിലാളികൾ ഉന്നയിക്കുന്ന മുഴുവൻ ആവശ്യങ്ങളും ന്യായമാണെന്ന് രാഹുൽ ഗാന്ധി മറുപടി പറഞ്ഞു. അടുത്തു ചേരുന്ന പാർലമെന്റ് സമ്മേളനത്തിൽ ഈ വിഷയങ്ങളെല്ലാം ഉന്നയിക്കും. ഇപിഎഫ് അടക്കമുള്ള കേന്ദ്ര വിഷയങ്ങൾക്ക് പാർലമെന്റിലും സംസ്ഥാന വിഷയങ്ങൾക്ക് കേരള നിയമസഭയിലും യുഡിഎഫ് പോരാടും. അത് നടപ്പാക്കുന്നതു വരെ ഇരു സഭകളിലും പുറത്തും പ്രക്ഷോഭം കടുപ്പിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കശുവണ്ടി തൊഴിലാളികളുടെ മകൾ ഒന്നാം ക്ലാസിൽ പഠിക്കുന്ന ആവണിയെ അദ്ദേഹം ചേർത്ത് നിർത്തി അനുമോദിക്കുകയും ചെയ്തു.

കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണു ഗോപാൽ എംപി, രമേശ് ചെന്നിത്തല എംഎൽഎ, എൻ.കെ. പ്രേമചന്ദ്രൻ എംപി, കൊടിക്കുന്നിൽ സുരേഷ് എംപി, പി.സി. വിഷ്ണുനാഥ് എംഎൽഎ, വി.ടി. ബൽറാം, ആർ ചന്ദ്രശേഖരൻ, അഡ്വ. കെ. ബേബിസൺ, എൽ.കെ. ശ്രീദേവി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP