Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഹുൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചരണത്തിന് എത്തുക വയനാട് എംപിയായി തന്നെ! കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനുള്ള ആവശ്യം തള്ളി ഹൈക്കമാൻഡ്; പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുക മേയിൽ നടക്കുന്ന പ്ലീനറി സമ്മേളനത്തിന് ശേഷം; കേരളത്തിൽ രാഹുലിനെ ഉപയോഗിച്ച് ഇളക്കി മറിക്കാമെന്ന കോൺഗ്രസ് സ്വപ്‌നത്തിന് മങ്ങൽ

രാഹുൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചരണത്തിന് എത്തുക വയനാട് എംപിയായി തന്നെ! കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനുള്ള ആവശ്യം തള്ളി ഹൈക്കമാൻഡ്; പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുക മേയിൽ നടക്കുന്ന പ്ലീനറി സമ്മേളനത്തിന് ശേഷം; കേരളത്തിൽ രാഹുലിനെ ഉപയോഗിച്ച് ഇളക്കി മറിക്കാമെന്ന കോൺഗ്രസ് സ്വപ്‌നത്തിന് മങ്ങൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള ലോക്‌സഭാ അംഗമാണ് രാഹുൽ ഗാന്ധി. അങ്ങനെയുള്ള രാഹുൽ ഗാന്ധിക്ക് മുന്നിൽ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പു വലിയ വെല്ലുവിളി തന്നെയാണ്. രാഹുൽ കളത്തിലിറങ്ങി കോൺഗ്രസിനെ വിജയിപ്പിക്കേണ്ടത് അനിവാര്യമായ കാര്യമാണ് താനും. എന്നാൽ, കേരളത്തിലെ കോൺഗ്രസുകാർ ആഗ്രഹിച്ചത് അങ്ങനെ രാഹുൽ വരുമ്പോൾ കോൺഗ്രസ് അധ്യക്ഷനായി വേണം എന്നായിരുന്നു. അങ്ങനെ സംഭവിച്ചാൽ അത് കോൺഗ്രസുകാർക്ക് ഇരിട്ടി ആവേശം പകരുകയും തെരഞ്ഞെടുപ്പ് വിജയത്തിന് വഴിവെക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകുമായിരുന്നു. നേതാക്കളുടെ ഈ പ്രതീക്ഷ വീണ്ടും മങ്ങിയിരിക്കയാണ്.

കോൺഗ്രസിന് പുതിയ ദേശീയ അദ്ധ്യക്ഷൻ ഉടനുണ്ടാകില്ലെന്നാണ് പാർട്ടിയുടെ തീരുമാനം. മേയിലെ പ്ലീനറി സമ്മേളനത്തിന് ശേഷം മാത്രമേ പാർട്ടിക്ക് പുതിയ അദ്ധ്യക്ഷനുണ്ടാവുകയുള്ളൂ. നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് സ്ഥിരം അദ്ധ്യക്ഷൻ വേണമെന്ന കേരള നേതാക്കളുടെ ആവശ്യം കോൺഗ്രസ് ഹൈക്കമാൻഡ് തള്ളി. രാഹുലിനോട് അധ്യക്ഷ പദവി ഏറ്റെടുക്കാനാണ് നേതാക്കൾ ആവശ്യപ്പെട്ടതെങ്കിലും അദ്ദേഹം അത് തുടർച്ചയായി തള്ളുകയായിരുന്നു.

സംഘടനയിൽ സമ്പൂർണ അഴിച്ചുപണി ആവശ്യപ്പെട്ട് രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ള 23 നേതാക്കൾ അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് മുമ്പാകെ നിരന്തരം സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും നേതൃത്വം ഗൗരവത്തോടെ കാര്യങ്ങളെ സമീപിക്കുന്നില്ലെന്ന് വേണം ഹൈക്കമാൻഡ് തീരുമാനം വഴി മനസിലാക്കേണ്ടത്.

മധുസൂദനൻ മിസ്ത്രിയുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘടനാ തിരഞ്ഞെടുപ്പ് സമിതിയെ നാല് മാസം മുമ്പ് നിയമിച്ചിരുന്നെങ്കിലും സമിതി യോഗം ചേർന്നത് ഇന്ന് മാത്രമാണ്.ഇന്ന് ചേർന്ന പ്രവർത്തകസമിതിയിൽ ഫെബ്രുവരിക്ക് മുമ്പ് സംഘടന തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാൻ തീരുമാനമെടുക്കും എന്നായിരുന്നു നേതാക്കളുടെ പ്രതീക്ഷ. വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി രണ്ടായിരത്തോളം വരുന്ന എ ഐ സി സി പ്രതിനിധികളുടെ ഫോട്ടോകൾ കേരളമുൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽനിന്ന് തിരഞ്ഞെടുപ്പ് സമിതി ശേഖരിച്ചിരുന്നു. 2017ൽ രാഹുൽ ഗാന്ധിയെ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തത് ഈ പട്ടികയിലുൾപ്പെട്ടവരാണ്.

രാഹുൽ തയ്യാറായാൽ തിരഞ്ഞെടുപ്പിലൂടെ തിരിച്ചുവരവിന് അപസ്വരമില്ലാതെ അരങ്ങൊരുക്കുകയാണ് നേതൃത്വത്തിന്റെ ലക്ഷ്യം. എന്നാൽ, രാഹുൽ മത്സരിക്കുമോ എന്ന കാര്യത്തിൽ നേതൃത്വംതന്നെ ആശയക്കുഴപ്പത്തിലാണ്. ഇതും അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് നീളുന്നതിനുള്ള കാരണമായി.രാഹുൽ മത്സരിക്കാൻ തയ്യാറല്ലാതായതോടെ കോവിഡ് കഴിയുന്നതുവരെ സോണിയതന്നെ അദ്ധ്യക്ഷസ്ഥാനത്ത് തുടരാൻ നേതാക്കൾ നിർബന്ധിക്കുകയായിരുന്നു. വീഡിയോ കോൺഫറൻസ് വഴി രാഹുലിനെ പാർട്ടി തലപ്പത്ത് വാഴിക്കുന്നതിന്റെ അഭംഗി ഇതുവഴി തടയാമെന്നാണ് കോൺഗ്രസ് നേതൃത്വവും കണക്കുകൂട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP