Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പിണറായിയുടെ ഭരണത്തുടർച്ചാ മോഹത്തിന് രാഹുൽ വിലങ്ങുതടി; നിയമാസഭാ തെരഞ്ഞെടുപ്പിൽ മുന്നിൽ നിന്നു നയിക്കാൻ രാഹുൽ ഗാന്ധി; യുഡിഎഫിനെ അധികാരത്തിൽ എത്തിക്കേണ്ടത് വയനാട് എംപിക്കും അഭിമാനപ്രശ്നം; മോദീ വിമർശനങ്ങൾ ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിലാക്കും; രാഹുൽ കേരളത്തിൽ സജീവമാകുമ്പോൾ ചങ്കിടിപ്പ് പിണറായിക്ക്

പിണറായിയുടെ ഭരണത്തുടർച്ചാ മോഹത്തിന് രാഹുൽ വിലങ്ങുതടി; നിയമാസഭാ തെരഞ്ഞെടുപ്പിൽ മുന്നിൽ നിന്നു നയിക്കാൻ രാഹുൽ ഗാന്ധി; യുഡിഎഫിനെ അധികാരത്തിൽ എത്തിക്കേണ്ടത് വയനാട് എംപിക്കും അഭിമാനപ്രശ്നം; മോദീ വിമർശനങ്ങൾ ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിലാക്കും; രാഹുൽ കേരളത്തിൽ സജീവമാകുമ്പോൾ ചങ്കിടിപ്പ് പിണറായിക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണത്തുടർച്ച മോഹിക്കുന്നത് സിപിഎമ്മുകാരാനാണ്. എന്നാൽ പിണറായി വിജയന്റെ ഇമേജ് ഇടിഞ്ഞതോടെ സിപിഎമ്മിന്റെ അടുത്ത അനുയായികൾ പോലും അത് വിശ്വസിക്കുന്നില്ല. കോവിഡിന്റെ തുടക്കകാലത്ത് സർക്കാർ ഭരണത്തുടർച്ച ഉണ്ടാക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, സ്വർണ്ണക്കടത്തു വിഷയം വന്നതോടെ കളം മാറി. ഇതോടെ സർക്കാർ നാണക്കേടിന്റെ പടുകുഴിയിലാണ്. ചെന്നിത്തലയിലെ പ്രതിപക്ഷ നേതാവ് അതിശക്താനാകുന്ന കാഴ്‌ച്ചയും കേരളം കണ്ടു.

മറുവശത്താകട്ടെ സെക്രട്ടറിയേറ്റിൽ കേന്ദ്ര ഏജൻസികൾ കയറി നിരങ്ങുന്ന അവസ്ഥയിലേക്കും കാര്യങ്ങളെത്തിച്ചു. എന്നാൽ തെരഞ്ഞെടുപ്പിന് ഇനിയും ആറു മാസത്തോളം ഉണ്ടെന്നിരിക്കേ ജോസ് കെ മാണിയെ മുന്നണിയിൽ എത്തിച്ചും മറ്റു ഭരണത്തുടർച്ച ഉറപ്പിക്കാനുള്ള പരിശ്രമങ്ങളിൽ തന്നെയാണ് പിണറായി വിജയൻ. എന്നാൽ, മുഖ്യമന്ത്രി എത്ര പരിശ്രമിച്ചാലും പിണറായി വിജയന്റെ മോഹം എളുപ്പം പൂവണിയില്ലെന്നാണ് കോൺഗ്രസുകാർ പറയുന്നത്. അതിന് അവർ പറയുന്ന പ്രധാന കാര്യം രാഹുൽ ഗാന്ധിയുടെ സാന്നിധ്യമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ വയനാട്ടിൽ മത്സരിക്കാൻ ഇറങ്ങിയതോടെ യുഡിഎഫ് തരംഗമാണ് ഉണ്ടായത്. സമാനമായ വിധത്തിൽ ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയാകും കോൺഗ്രസിന്റെ താര പ്രചാരകനും അമരക്കാരനും.

വയനാട് എംപിയെന്ന നിയിൽ രാഹുൽ കൂടുതൽ മണ്ഡലത്തിൽ സജീവമാകുന്നത് കേരളത്തിലെ ഭരണം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ദേശീയ തലത്തൽ കൂടുതൽ വിഷയങ്ങളിൽ രാഹുൽ സജീവമാകുന്നതോടെ ഇതിന്റെ പ്രതിഫലനം കേരളത്തിൽ ഉണ്ടാകുമെന്ന് നേതാക്കൾ ഉറപ്പിക്കുന്നു. ഇപ്പോഴത്തെ സാഹചര്യങ്ങളെല്ലാം യുഡിഎഫിന് അനുകൂലമാണ്. രാഹുൽ കൂടി കളത്തിൽ ഇറങ്ങിയാൽ കാര്യങ്ങൾ കൂടുതൽ എളുപ്പത്തിലാകും. വൻ വിജയം തന്നെ ഉറപ്പിക്കാമെന്നും കോൺഗ്രസ് നേതാക്കൾ കണക്കുകൂട്ടുന്നു.

അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണരംഗത്ത് രാഹുൽഗാന്ധിയെ കൂടുതൽ സമയം കേരളത്തിൽ എത്തിക്കാൻ കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ട്. ഉത്തരേന്ത്യയിലെ കർഷക പ്രക്ഷോഭത്തിലും യു.പി.യിൽ സമീപകാലത്ത് നടത്തിയ സമരങ്ങളിലും രാഹുലിന്റെ സാന്നിധ്യം ഊർജംപകർന്നുവെന്ന തിരിച്ചറിവിൽ നിന്നാണിത്. കേരളത്തിൽ നിന്നുള്ള എംപി. എന്ന നിലയിൽക്കൂടി രാഹുലിന്റെ സാന്നിധ്യം ഗുണംചെയ്യുമെന്നും അവർ കണക്കുകൂട്ടുന്നു.

ബിജെപി.ക്ക് എതിരേ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രാഹുൽ ഗാന്ധി പങ്കെടുത്ത പ്രക്ഷോഭങ്ങൾ അദ്ദേഹത്തിന് മുസ്ലിം, ക്രിസ്ത്യൻ മത വിഭാഗങ്ങൾക്കിടയിൽ വലിയ പ്രതീക്ഷയും ആവേശവും നൽകിയിട്ടുണ്ട്. മോദിക്കും ബിജെപിക്കും എതിരെ ശബദിക്കുന്ന ഒരേയൊരു നേതാവാണ് രാഹുൽ. അതുകൊണ്ട് തന്നെ ന്യൂനപക്ഷങ്ങളുടെ പ്രതീക്ഷ രാഹുൽ ഗാന്ധിയിലാണ്. ദേശീയ തലത്തിൽ കോൺഗ്രസിന് ഉണർവ്വുണ്ടാകണമെങ്കിൽ രാഹുൽ പ്രതിനിധിയായ കേരളത്തിൽ ഭരണം അനിവാര്യാണ്. മറിച്ച് ഇവിടെ ഭരണം പിടിക്കാൻ സാധിച്ചില്ലെങ്കിൽ അത് രാഹുലിന്റെ കഴിവുകേടായി ബിജെപി അടക്കം പ്രചരിപ്പിക്കും. ഈ സാഹചര്യ്ത്തിൽ രാഹുൽ കളത്തിൽ ഇറങ്ങുമ്പോൾ മുസ്ലിം, ക്രിസ്ത്യൻ വോട്ടുകൾ ഏകീകരിക്കപ്പെടും എന്നത് ഉറപ്പാണ്. ഇത് ഗുണം ചെയ്യുക യുഡിഎഫിനാണ് താനും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം രണ്ട് ഘടകകക്ഷികളാണ് യു.ഡി.എഫിൽനിന്ന് മറുപക്ഷത്തേക്ക് പോയത്. ലോക് താന്ത്രിക് ജനതാദൾ പഴയ മുന്നണിയിലേക്ക് തിരിച്ചുപോക്കാണ് നടത്തിയതെങ്കിൽ, യു.ഡി.എഫിന്റെ ശക്തമായ ഘടകമായി മൂന്ന് പതിറ്റാണ്ടിലേറെ നിലകൊണ്ട കേരള കോൺഗ്രസ് മാണി വിഭാഗം തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ വെച്ച് മറുകണ്ടം ചാടിയത് യു.ഡി.എഫിനെ അസ്വസ്ഥരാക്കുന്നുണ്ട്. എന്നാൽ രാഹുലിനെയും ഒപ്പം പ്രിയങ്കയെയും താരപ്രചാരകരാക്കി മാറ്റി ഈ പോരായ്മ പരിഹരിക്കാനാണ് നേതൃത്വം ഒരുങ്ങുന്നത്.

വയനാട്ടിൽനിന്നുള്ള എംപി.എന്ന നിലയിൽ രാഹുലിന്റെ മണ്ഡലത്തിലെ ഓഫീസ് പ്രവർത്തനം കാര്യമായി നടക്കുന്നുണ്ടെങ്കിലും പല കാരണങ്ങളാൽ ഏതാനും മാസങ്ങളായി അദ്ദേഹം മണ്ഡലത്തിലേക്ക് എത്തിയിരുന്നില്ല. ഇത് എതിരാളികളുടെ വിമർശനത്തിനും കാരണമായി. കഴിഞ്ഞദിവസം അദ്ദേഹം കേരളത്തിലെത്തി. വരും മാസങ്ങളിൽ, പ്രത്യേകിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ രാഹുലിന്റെ സാന്നിധ്യം സംസ്ഥാനമാകെ ഉണ്ടാകണമെന്ന് പ്രവർത്തകരും ആഗ്രഹിക്കുന്നുണ്ട്.

ഭിന്നാഭിപ്രായങ്ങളും ഗ്രൂപ്പ് പോരുകളും നിലവിൽ ഉണ്ടെങ്കിലും രാഹുലിന്റെ സാന്നിധ്യം ഇതെല്ലാം കുറയ്ക്കുമെന്ന് നേതാക്കളിൽ വലിയൊരു വിഭാഗവും വിശ്വസിക്കുന്നു. വർഗീയതയ്ക്ക് എതിരായ പോരാട്ടങ്ങൾ നയിക്കാൻ രാഹുൽ തന്നെ മികച്ച വ്യക്തിത്വം എന്ന ന്യൂനപക്ഷങ്ങളുടെ വിശ്വാസവും ഇതിന് അടിവരയിടുന്നു.

രാഹുൽ സജീവമായി എത്തിയാൽ സീറ്റു നിർണയത്തിൽ അടക്കം കാര്യമായ തർക്കങ്ങൾ ഇല്ലാതെ മുന്നോട്ടു പോകാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഗ്രൂപ്പുകൾക്ക് അതീതമായി സ്ഥാനാർത്ഥി നിർണയം വന്നാൽ അത് കോൺഗ്രസിന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എന്നതു പോലെ ഏറെ പ്രയോജനകരമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും കേരളത്തിൽ രാഹുൽ കൂടുതൽ സജീവമാകുന്നത് ഏറ്റവും അസ്വസ്ഥമാക്കുന്നത് പിണറായി വിജയനെയും ഇടതു മുന്നണിയെയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP