Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിജെപിയെ എതിർക്കുന്നവർ ഇഡിയെ നേരിടേണ്ടി വരുമെന്നതാണ് സമകാലിക സാഹചര്യം; കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാറും തമ്മിൽ വ്യക്തമായ ധാരണ; തന്നെ ചോദ്യം ചെയ്ത ഇ.ഡി പിണറായി വിജയനെ ചോദ്യം ചെയ്യുന്നില്ല; ബിജെപിയും സിപിഎമ്മും തമ്മിൽ ഇഷ്ടത്തിലാണ്; പിണറായി സർക്കാറിനെതിരെ രാഹുൽ ഗാന്ധിയുടെ വിമർശനം

ബിജെപിയെ എതിർക്കുന്നവർ ഇഡിയെ നേരിടേണ്ടി വരുമെന്നതാണ് സമകാലിക സാഹചര്യം; കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാറും തമ്മിൽ വ്യക്തമായ ധാരണ; തന്നെ ചോദ്യം ചെയ്ത ഇ.ഡി പിണറായി വിജയനെ ചോദ്യം ചെയ്യുന്നില്ല; ബിജെപിയും സിപിഎമ്മും തമ്മിൽ ഇഷ്ടത്തിലാണ്; പിണറായി സർക്കാറിനെതിരെ രാഹുൽ ഗാന്ധിയുടെ വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കേരള സർക്കാറിനെതിരെ വിമർശനം ഉന്നയിച്ചു വയനാട് എം പി രാഹുൽ ഗാന്ധി. അഞ്ച് ദിവസം ഇ ഡി ചോദ്യം ചെയ്തത് മെഡൽ ലഭിച്ച പോലെയെന്ന് രാഹുൽ ഗാന്ധി. എതിർക്കുന്നവരെയെല്ലാം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തകർക്കാൻ ശ്രമം നടക്കുകയാണ്. പിണറായി വിജയനെ എന്തുകൊണ്ട് ഇ ഡി ചോദ്യം ചെയ്യുന്നില്ല. ബിജെപി സിപി എം ബന്ധത്തിന് തെളിവാണിതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

ഒരു കാര്യം വളരെ വ്യക്തമാണ് ആരോണോ ബിജെപിയെ എതിർക്കുന്നത് അവര് ഇഡിയെ നേരിടേണ്ടി വരുമെന്നതാണ് സമകാലിക സാഹചര്യം. അഞ്ച് ദിവസത്തെ ചോദ്യം ചെയ്യലിനെ മെഡൽ ലഭിച്ച പോലെ കാണുന്നു. മൂന്നോ, നാലോ പത്തോ തവണ അതുപോലെ ഇഡി ചോദ്യം ചെയ്യട്ടെ എന്നാണ് ആഗ്രഹിക്കുന്നത്.

'സിപിഎമ്മിനെ ക്കുറിച്ച് ഒരു ചോദ്യം ചോദിക്കാനുണ്ട്'. മുഖ്യമന്ത്രി പിണറായി വിജയനെ ഒരു ദിവസം പോലും ഇഡി എന്തു കൊണ്ടാണ് ചോദ്യം ചെയ്യാത്തത്?. കേന്ദ്ര സർക്കാരും, സംസ്ഥാന സർക്കാര്യം തമ്മിൽ വ്യക്തമായ ധാരണയുണ്ട്. അതുകൊണ്ടാണ് കേന്ദ്രസർക്കാർ ഇഡി, സിബിഐ എന്നിവ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ വേട്ടയാടാത്തത്. ബിജെപിയും സിപിഐ എമ്മും തമ്മിൽ ഇഷ്ടത്തിലാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ബഫർ സോൺവിഷയത്തിൽ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ പറ്റിക്കുന്നത് നിർത്തണമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിക്കും, മുഖ്യമന്ത്രിക്കും, വിഷയത്തിൽ കത്ത് എഴുതിയിട്ടുണ്ട്. സിപിഎമ്മിന്റെ നേതൃത്വത്തിൽ എം പി ഓഫീസ് തകർത്തതിൽ പ്രശ്‌നമില്ല. യഥാർത്ഥ വിഷയത്തിൽ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

നേരത്തെ തന്റെ ഓഫീസ് ആക്രമിച്ച എസ്എഫ്‌ഐക്കാരോട് ക്ഷമിക്കുന്നു എന്നാണ് രാഹുൽ പറഞ്ഞിരുന്നത്. 'ഇത് എന്റെ ഓഫീസാണ്. പക്ഷേ അതിനും മുൻപ് ഇത് വയനാട്ടിലെ ജനങ്ങളുടെ ഓഫീസ് ആണ്. വയനാട്ടിലെ ജനങ്ങളുടെ ശബ്ദമാണ്. അക്രമം ഒരു പ്രശ്നവും പരിഹരിക്കില്ല. ഇത് ചെയ്ത കുട്ടികൾ നിരുത്തരവാദപരമായാണ് പെറുമാറിയതെങ്കിലും എനിക്കവരോട് വെറുപ്പോ ശത്രുതയോ ഇല്ല.', - രാഹുൽ പറഞ്ഞു.

അക്രമമല്ല, സമാധാനത്തിന്റെ മാർഗത്തിലൂടെ ജനങ്ങളെ ഒരുമിപ്പിച്ച് നിർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ആർഎസ്എസും ബിജെപിയും രാജ്യത്ത് ചെയ്തുകൊണ്ടിരിക്കുന്ന അക്രമങ്ങളായാലും വയനാട്ടിൽ സംഭവിച്ച അക്രമമായാലും കോൺഗ്രസിന്റെ തത്വങ്ങൾക്ക് എതിരാണ്. രാഷ്ട്രീയ ആശയങ്ങളിലുള്ള വൈരുദ്ധ്യം മൂലം അക്രമം നടത്തുന്നത് അംഗീകരിക്കാനാവില്ല. എങ്കിലും അവരോട് ക്ഷമിക്കുന്നുവെന്നും ഓഫീസ് സന്ദർശിച്ച ശേഷം രാഹുൽ മാധ്യമങ്ങളോട് പ്രതകരിച്ചിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP