Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സുധീരനെതിരെ ഐഎൻടിയുസി ദേശീയ പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ; കെ ബാബുവിനെതിരെ ടി എൻ പ്രതാപൻ

കെപിസിസി പ്രസിഡന്റ് വി എം സുധീരനെതിരെ ഐഎൻടിയുസി ദേശീയ പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ രംഗത്ത്. സുധീരൻ തീരുമാനമെടുക്കുന്നത് സർക്കാരിനെ മുൾമുനയിൽ നിർത്തിയാണെന്ന് ചന്ദ്രശേഖരൻ കുറ്റപ്പെടുത്തി. താൻ മാത്രം ശരിയെന്ന നിലപാട് രാഷ്ട്രീയ നേതാക്കൾക്ക് ചേർന്നതല്ല എന്ന് അദ്ദേഹം പറഞ്ഞു. അത്തരം നിലപാടുകൾ ജനാധിപത്യത്തിനു നിരക്കുന്നതല്ലെന്നും ട്രേഡ് യൂണിയൻ നേതാവായ ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു. മദ്യനയം അപ്രായോഗികമാണെന്നും ആർ ചന്ദ്രശേഖരൻ പറഞ്ഞു. ബാറുകൾ പൂട്ടാനുള്ള തീരുമാനം നിർഭാഗ്യകരമാണ്. രണ്ടുലക്ഷത്തോളം ജീവനക്കാരെ സർക്കാർ വഴിയാധാരമാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേ സമയം എജിയാണോ കെപിസിസി പ്രസിഡന്റാണോ കെ ബാബുവിന് വലുതെന്ന് ടി എൻ പ്രതാപൻ ചോദിച്ചു. ചില നേതാക്കൾക്ക് എജിയോട് അമിത വിധേയത്വമാണെന്നും പ്രതാപൻ കുറ്റപ്പെടുത്തി.

മദ്യനയത്തിന്റെ ക്രെഡിറ്റിന്റെ പേരിലുള്ള വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മദ്യനയം യുഡിഎഫിന്റെ ഒറ്റക്കെട്ടായ തീരുമാനമാണ്. ഇതു നടപ്പാക്കാനാണ് ഇനി ശ്രമിക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP