Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പണ്ട് നിലമ്പൂർ നിങ്ങളുടെ പൊന്നാപുരം കോട്ട ആയിരുന്നിരിക്കാം..ഇന്നതല്ല..മറക്കരുത്; കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യരുത്; പിന്നെ കിടന്ന് മോങ്ങരുത്; മണ്ഡലത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ യുഡിഎഫിന് മുന്നറിയിപ്പുമായി പിവി അൻവർ എംഎൽഎ

പണ്ട് നിലമ്പൂർ നിങ്ങളുടെ പൊന്നാപുരം കോട്ട ആയിരുന്നിരിക്കാം..ഇന്നതല്ല..മറക്കരുത്; കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യരുത്; പിന്നെ കിടന്ന് മോങ്ങരുത്; മണ്ഡലത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ യുഡിഎഫിന് മുന്നറിയിപ്പുമായി പിവി അൻവർ എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

 നിലമ്പൂർ: നിലമ്പൂർ മണ്ഡലത്തിലെ മൂത്തേടം പഞ്ചായത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകന് നേരേ യുഡിഎഫ് ക്രിമിനലുകളുടെ വധശ്രമമെന്ന് പിവി അൻവർ എംഎൽഎ. ഡിവൈഎഫ്ഐ എടക്കര ബ്ലോക്ക് കമ്മറ്റി അംഗം ക്രിസ്റ്റി ജോണിനെയാണ് മരുന്നു വാങ്ങാനായി മൂത്തേടം അങ്ങാടിയിൽ എത്തിയപ്പോൾ വാഹനത്തിൽനിന്ന് പിടിച്ചിറക്കി ആക്രമിച്ചത്. കഴുത്തിന് നേരേ വന്ന വെട്ട് ഒഴിഞ്ഞ് മാറിയതിനാൽ നെറ്റിയിലാണ് കൊണ്ടത്. ക്രിസ്റ്റിയെ എടക്കര പൊലീസ് സ്ഥലത്തെത്തിയാണ് ആശുപത്രിയിലാക്കിയത്.കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യരുത്. പിന്നെ കിടന്ന് മോങ്ങരുത്..അൻവർ യുഡിഎഫ് പ്രവർത്തകർക്ക് ഫേസ്‌ബുക്ക് കുറിപ്പിൽ മുന്നറിയിപ്പ് നൽകി.

കുറിപ്പ് ഇങ്ങനെ:

നിലമ്പൂർ മണ്ഡലത്തിലെ മൂത്തേടം പഞ്ചായത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകന് നേരേ യുഡിഎഫ് ക്രിമിനലുകളുടെ വധശ്രമം. ഡിവൈഎഫ്ഐ എടക്കര ബ്ലോക്ക് കമ്മറ്റി അംഗം ക്രിസ്റ്റി ജോണിനെയാണ് മരുന്നു വാങ്ങാനായി മൂത്തേടം അങ്ങാടിയിൽ എത്തിയപ്പോൾ വാഹനത്തിൽനിന്ന് പിടിച്ചിറക്കി ആക്രമിച്ചത്. കഴുത്തിന് നേരേ വന്ന വെട്ട് ഒഴിഞ്ഞ് മാറിയതിനാൽ നെറ്റിയിലാണ് കൊണ്ടത്. ക്രിസ്റ്റിയെ എടക്കര പൊലീസ് സ്ഥലത്തെത്തിയാണ് ആശുപത്രിയിലാക്കിയത്.

കാരപ്പുറത്ത് വച്ച് കഴിഞ്ഞ ദിവസം എൽഡിഎഫ് പ്രചാരണ വാഹനം തല്ലിതകർത്തതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന വിഷയങ്ങൾ ഇന്നലെ എടക്കര പൊലീസ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും യോഗം വിളിച്ച് ചേർത്ത് പരിഹരിച്ചിരുന്നു. ഇതിനിടെയാണ് പ്രദേശത്തെ സമാധാന അന്തരീക്ഷം വീണ്ടും തകർക്കാനുള്ള ശ്രമം നടക്കുന്നത്.

യുഡിഎഫ് ക്രിമിനലുകളോടാണ്.. 'ഞങ്ങളുടെ ഓരോ പ്രവർത്തകന്റെയും ജീവൻ ഞങ്ങൾക്ക് വിലപ്പെട്ടതാണ്. പണ്ട് നിലമ്പൂർ നിങ്ങളുടെ പൊന്നാപുരം കോട്ടയായിരുന്നിരിക്കാം. ഇന്നതല്ല. മറക്കരുത്. ഒരേ ഘടന തന്നെയാണ് ഞങ്ങളുടെയും നിങ്ങളുടെയും ശരീരങ്ങൾക്ക്. വെറുതെ.. കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യരുത്. പിന്നെ കിടന്ന് മോങ്ങരുത്..'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP