Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റിസർവ് ബാങ്കിനു മുന്നിൽ നാളെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യഗ്രഹം; നോട്ടുനിരോധനത്തിന്റെ മറവിൽ സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമത്തിനെതിരെ കൈകോർക്കാൻ പ്രതിപക്ഷവും

റിസർവ് ബാങ്കിനു മുന്നിൽ നാളെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യഗ്രഹം; നോട്ടുനിരോധനത്തിന്റെ മറവിൽ സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമത്തിനെതിരെ കൈകോർക്കാൻ പ്രതിപക്ഷവും

തിരുവനന്തപുരം: നോട്ടു നിരോധനത്തിന്റെ മറവിൽ സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിമാർ നാളെ റിസർവ് ബാങ്കിനു മുന്നിൽ സത്യഗ്രഹമിരിക്കും. രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചുവരെയാണു സമരം.

കേന്ദ്ര തീരുമാനത്തിനെതിരെ കേരളത്തിന്റെ പൊതുവായ വികാരം പ്രകടിപ്പിക്കേണ്ടതുണ്ട്. അതിന്റെ ആദ്യപടിയെന്ന നിലയ്ക്കാണു നാളെ നടത്തുന്ന സത്യഗ്രഹമെന്നു മുഖ്യമന്ത്രി പറഞ്ഞു. സമരത്തിൽ സഹകരിക്കാൻ പ്രതിപക്ഷം തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി.

നമ്മുടെ നാട് ശക്തമായി എതിർക്കേണ്ട സമരമായതിനാലാണ് ഇത്തരമൊരു പരിപാടി. 21ന് വൈകിട്ടു മൂന്നിനു സർവകക്ഷി യോഗം ചേരും. അതിൽ കൂടുതൽ നടപടികൾ ആലോചിക്കും. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളോടും യോജിപ്പാണുള്ളത്. കേരളത്തിന്റെ സഹകരണ മേഖല തകരുക എന്നതു കേരളത്തിന്റെ സാമ്പത്തിക മേഖല തകരുക എന്നതാണ്. ഇതേ നിലപാടാണു പ്രതിപക്ഷത്തിനുമുള്ളതെന്നും പിണറായി പറഞ്ഞു.

സർവകക്ഷി യോഗത്തിലേക്കു ബിജെപിയേയും ക്ഷണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സഹകരണ മേഖലയെ തകർക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ജില്ലാ സഹകരണ ബാങ്കുകൾക്കും പ്രാഥമിക സഹകരണ ബാങ്കുകൾക്കും നോട്ടുകൾ മാറ്റിനൽകുന്നത് ഉൾപ്പെടെയുള്ള സേവനങ്ങൾ നിഷേധിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. സഹകരണ ബാങ്കുകളെ തകർക്കാനുള്ള ബോധപൂർവമായ നീക്കമാണ് കേന്ദ്രത്തിന്റേതെന്നും ഇതിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നു സംശയിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു.

സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമത്തെ ഒറ്റക്കെട്ടായി എതിർക്കാൻ തയാറാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. കേരളത്തിന്റെ സമ്പദ്‌മേഖലയെ താങ്ങിനിർത്തുന്നതിൽ സഹകരണമേഖലയ്ക്ക് വലിയ പങ്കാണ് ഉള്ളത്. നോട്ട് പ്രതിസന്ധിയുടെ മറവിൽ സഹകരണപ്രസ്ഥാനങ്ങൾക്ക് നേരെ ബിജെപി നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ എൽഡിഎഫുമായി സഹകരിച്ച് പോരാടാൻ യുഡിഎഫ് സന്നദ്ധരാണ്. പ്രതിഷേധത്തിന്റെ രൂപം സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനിക്കും.

കേന്ദ്രസർക്കാർ 500,1000 നോട്ടുകൾ പിൻവലിച്ചതു മൂലമുള്ള പ്രതിസന്ധി ചർച്ചചെയ്യാൻ നിയമസഭ അടിയന്തിരമായി വിളിച്ചു ചേർക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപെട്ടതായും രമേശ് ചെന്നിത്തല പറഞ്ഞു. നോട്ട് പിൻവലിക്കൽ മൂലം കേരളത്തിലെ സഹകരണമേഖലയിലെ പ്രതിസന്ധി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയശേഷം യുഡിഎഫ് പ്രതിനിധി സംഘത്തോടൊപ്പം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണു ചെന്നിത്തല നിലപാടു വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP