Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'പത്തനംതിട്ടയിലോ കൊല്ലത്തോ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ മുതിർന്ന നേതാവ് തന്നെ സമീപിച്ചിരുന്നു'; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് വാഗ്ദാനം ചെയ്‌തെന്ന് പ്രയാർ ഗോപാലകൃഷ്ണൻ; വാഗ്ദാനം നിരസിച്ചപ്പോൾ വിനാശ കാലത്ത് വിപരീതബുദ്ധിയാണെന്ന് ഉപദേശിച്ചവരാണ് ചുറ്റുമെന്നും പ്രയാർ

'പത്തനംതിട്ടയിലോ കൊല്ലത്തോ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ മുതിർന്ന നേതാവ് തന്നെ സമീപിച്ചിരുന്നു'; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് വാഗ്ദാനം ചെയ്‌തെന്ന് പ്രയാർ ഗോപാലകൃഷ്ണൻ; വാഗ്ദാനം നിരസിച്ചപ്പോൾ വിനാശ കാലത്ത് വിപരീതബുദ്ധിയാണെന്ന് ഉപദേശിച്ചവരാണ് ചുറ്റുമെന്നും പ്രയാർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പത്തനംതിട്ടയിലോ കൊല്ലത്തോ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ മുതിർന്ന നേതാവ് തന്നെ സമീപിച്ചിരുന്നുവെന്ന് പ്രയാർ ഗോപാലകൃഷ്ണന്റെ വെളിപ്പെടുത്തൽ. ശബരിമല വിഷയത്തിൽ കോൺഗ്രസിന്റെ പ്രക്ഷോഭ നായകൻ ബിജെപി പാളയത്തിലെത്തുന്നത് ഗുണം ചെയ്യുമെന്നാണ് ബിജെപി ധരിച്ചിരുന്നത്. എന്നാൽ താൻ വ്യക്തിത്വം വിട്ട് ഒരു തരത്തിലുമുള്ള നിലപാടടെടുക്കില്ലെന്നും സീറ്റ് വാദ്ഗാനം നിരസിച്ചപ്പോൾ വിനാശകാലത്ത് വിപരീത ബുദ്ധിയാണെന്ന് ഉപദേശിച്ചവരാണ് തനിക്ക് ചുറ്റും ഉള്ളതെന്നും പ്രയാർ അഭിപ്രായപ്പെട്ടു.

പക്ഷെ പതിറ്റാണ്ടുകളായി കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിലും കോൺഗ്രസിന് ചെയ്ത സംഭാവനകളും എണ്ണിപ്പറയുന്ന പ്രയാർ പാർട്ടി വിട്ട് ഒന്നിനും ഇല്ലെന്ന നിലപാടിലാണെന്നും ആവർത്തിക്കുന്നു. സമ്പത്ത് ഇല്ലാത്തതുകൊണ്ട് മാത്രമാണ് മത്സര രംഗത്ത് നിന്ന് മാറി നിൽക്കുന്നതെന്നും കോൺഗ്രസ് സീറ്റ് നൽകിയാൽ മുൻപിൻ ആലോചിക്കാതെ മത്സര രംഗത്തുണ്ടാകുമെന്നും പ്രയാർ കൂട്ടിച്ചേർക്കുന്നുണ്ട്. സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്തെത്തിയ ബിജെപി നേതാവിന്റെ പേര് വെളിപ്പെടുത്തുന്നത് നീതികേടാണെന്നും പ്രയാർ പ്രതികരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP