Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

ബെന്നി ബെഹന്നാന് പിന്നാലെ കെസി ജോസഫും പിന്മാറുമോ? സോഷ്യൽ മീഡിയയിൽ ഇരിക്കൂർ എംഎൽഎക്കെതിരെ കടുത്ത പ്രചാരണം; മണ്ഡലത്തിൽ പരക്കെ എതിർപ്പ്; ഒരു പ്രയോജനവും ഇല്ലാത്ത മന്ത്രിയെ തോൽപ്പിക്കാൻ ഉറച്ച് മലയോര വാസികൾ

ബെന്നി ബെഹന്നാന് പിന്നാലെ കെസി ജോസഫും പിന്മാറുമോ? സോഷ്യൽ മീഡിയയിൽ ഇരിക്കൂർ എംഎൽഎക്കെതിരെ കടുത്ത പ്രചാരണം; മണ്ഡലത്തിൽ പരക്കെ എതിർപ്പ്; ഒരു പ്രയോജനവും ഇല്ലാത്ത മന്ത്രിയെ തോൽപ്പിക്കാൻ ഉറച്ച് മലയോര വാസികൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഇരിക്കൂറിൽ നിന്ന് മന്ത്രി കെസി ജോസഫിനെ മാറ്റാൻ ആരാണ് കളിച്ചത്? കെപിസിസി അധ്യക്ഷൻ വി എം സുധീരനാണോ അതിന് പിന്നിൽ? അല്ലെന്നാണ് സോഷ്യൽ മീഡിയയിലെ പ്രചരണങ്ങൾ നൽകുന്ന സൂചന. എല്ലാ മന്ത്രിമാരും മത്സരിച്ചില്ലെങ്കിൽ താനും സ്ഥാനാർത്ഥിയാകാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പിടിവാശിയിൽ കെസി ജോസഫ് ഇരിക്കൂർ സീറ്റ് ഉറപ്പിച്ചു. അതോടെ ഇരിക്കൂറിലെ കോൺഗ്രസുകാർ പ്രതിഷേധത്തിലായി. ഇനി ഇരിക്കൂറിന് കെസി ജോസഫിനെ വേണ്ടെന്നാണ് അവരുടെ നിലപാട്. ഇതെല്ലാം മന്ത്രിയും അറിയുന്നുണ്ട്. ഇരിക്കൂറിൽ അടിതെറ്റിയാൽ രാഷ്ട്രീയം തന്നെ തീർന്നുവെന്ന് കെസി ജോസഫിന് അറിയാം. അതുകൊണ്ട് തന്നെ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനെ കുറിച്ചാണ് കെസി ജോസഫിന്റെ ചിന്ത.

വിജയസാധ്യതയുള്ള തൃക്കാക്കരയിൽ നിന്ന് ബെന്നി ബെഹന്നാന് സീറ്റ് നിഷേധിച്ചു. ഇത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. അതുകൊണ്ട് തന്നെ ഇരിക്കൂറിൽ നിന്ന് മാറാനുള്ള കെസി ജോസഫിന്റെ നീക്കത്തെ മുഖ്യമന്ത്രി പിന്തുണയ്ക്കുന്നില്ല. എന്നാൽ ഇരിക്കൂറിൽ എതിർപ്പ് ശക്തമാണ്. കണ്ണൂരിൽ നിന്നൊരു നേതാവിനെ ഇരിക്കൂറിൽ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. കോൺഗ്രസുകാർ തന്നെ ഇരിക്കൂറിൽ ഏഴ് തവണ എംഎൽഎയായ കെസി ജോസഫ് പരാജയമാണെന്ന് വിശദീകരിക്കുന്നു. ഇത്തരം ഫെയ്‌സ് ബുക്ക് പേജുകൾ സജീവമായതും കെസി ജോസഫിനെ അലട്ടുന്നുണ്ട്. ഒരു പ്രയോജനവും ഇല്ലാത്ത മന്ത്രിയെ മലയോരവാസികൾ തോൽപ്പിക്കുമെന്നാണ് പ്രചരണം.

Stories you may Like

മുഖ്യമന്ത്രിയേയും കെസി ജോസഫിനെ പിന്തുണയ്ക്കുന്നതിന് കുറ്റപ്പെടുത്തുന്നു. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ സജീവമാകുന്ന പോസ്റ്റ് ഇങ്ങനെ-ഇരിക്കൂറിൽ ഒരു മാറ്റത്തിനായ് അവസാന അറ്റം വരെ ശ്രമിച്ച ഇന്ദിരാ ഗാന്ധിയുടെ കൊച്ച് മകനെ പാർട്ടി പിളർത്തും എന്ന് ഭീഷണി പെടുത്തി നേടി എടുത്ത സ്ഥാനാർത്ഥിത്വം നേരും നെറിയുമുള്ള കോൺഗ്രസ് കാരന് ഒരിക്കലും അംഗീകരാക്കാൻ വയ്യ. മലയോര മേഖലയിലെ കൈ പത്തീക്ക് മാത്രം വോട്ട് ചെയുന്ന പഴയ തലമുറയെ വച്ച് ജയിക്കാം എന്ന ധാരണയിൽ നിങ്ങൾ ചെയ്ത ഈ പ്രവർത്തി നൂറ് കണക്കിന് പുതു തലമുറയിലെ കോൺഗ്രസ് അനുഭാവ ചെറുപ്പക്കാരെ ഇരിത്തി ചിന്തിപ്പിച്ചിട്ടുണ്ട്. അവരെ മുഴുവൻ ഭീഷണി കൊണ്ട് നേരിടാൻ സാധിക്കുമോ? ഭാവിയിൽ ഈ പ്രസ്ഥാനത്തിന് ദോഷം ചെയുന്ന കാര്യങ്ങൾ ആണിത്... ചോദ്യങ്ങൾ ചോദിച്ചാൽ നീ എപ്പോൾ നാട്ടിൽ വരും? ഇങ്ങ് വാ? കാണിച്ച് തരാം? ഇതൊക്കെയാണ് ഉത്തരങ്ങൾ... കഷ്ടം തന്നെ... ചിന്തിക്കുന്നവന് ദൃഷ്ടാന്തം ഉണ്ട്

ഇത്രയേറെ വഷളാണ് കാര്യങ്ങളെന്ന് കെസി ജോസഫ് തിരിച്ചറിയുന്നു. അതിനിടെ ഇരിക്കൂറിൽ കെസി ജോസഫ് തോൽക്കുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുമുണ്ട്. തോറ്റാൽ അത് കെസി ജോസഫിന് രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രിക്കും അറിയാം. ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറുന്നത് പരിഗണിക്കണമെന്ന ആവശ്യം ജോസഫ് ശക്തമായി ഉന്നയിക്കുകയാണ്. വി എം സുധീരന് താൽപ്പര്യമില്ലാത്തതിനാൽ പിന്മാറ്റം എന്ന നിലയിൽ അവതരിപ്പിക്കാനാണ് നീക്കം. എന്നാൽ ഇനിയുള്ള പിന്മാറ്റം തെരഞ്ഞെടുപ്പ് ഗോദയിൽ പുതു ചർച്ചകൾക്ക് അവസരമൊരുക്കും. ഇത് ഒഴിവാക്കാൻ ജോസഫിനെ മത്സരിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

ഉമ്മൻ ചാണ്ടിയും , കെസിയും യും തമ്മിലുള്ള വ്യത്യാസം ഇരിക്കൂറിൽ വീണ്ടും മത്സരിക്കുന്ന കെസി , പുതുപ്പള്ളിയിൽ വീണ്ടും മത്സരിക്കുന്ന ഉമ്മൻ ചാണ്ടിയുമായി ഒരുപാട് വ്യത്യാസം ഉണ്ട്. പുതുപ്പള്ളിയിൽ പോയിട്ടുള്ളവർക്കതറിയാം . ഏതാണ്ടെല്ല പോക്കറ്റ് റോഡുകളുടെയും നിലവാരം , കോളേജുകൾ, +2 , ഹോസ്പിറ്റൽ .. തന്റെ മണ്ഡലത്തിലെ ഓരോ ആളുകളെയും ഉമ്മൻ ചാണ്ടിക്കറിയാം . അതാണ് പുതുപ്പള്ളിക്കാർ ഉമ്മൻ ചാണ്ടിയെ സ്‌നേഹിക്കുന്നത് . എന്നാൽ കെസി ,35 വര്ഷം ബംഗാൾ ഭരിച്ച സിപിഎമ്മിന്റെ അനിയനാണ്. മണ്ഡലത്തിൽ 90% റോഡുകൾ പോട്ടിപ്പോളിഞ്ഞത് . തെരഞ്ഞെടുപ്പിനും , മറ്റാരുടെയെങ്കിലും ചെലവിൽ എന്തെങ്കിലും ഉദ്ഘാടനത്തിന് മാത്രം ഇരിക്കൂറിൽ വരും. വൈദ്യുതി എത്താത്ത ഏറ്റവും അധികം വീടുകൾ , ബസ് സൗകര്യം ഇല്ലാത്ത എത്രയോ സ്ഥലങ്ങൾ-ഇങ്ങനെയുള്ള വിർശനങ്ങളും ഫെയ്‌സ് ബുക്കിൽ സജീവമാണ്. ഈ സാഹചര്യത്തിൽ താൻ തോൽക്കുമെന്ന് തന്നെയാണ് കെസിയുടെ വിലയിരുത്തൽ. എന്നാൽ സമുദായ സമവാക്യങ്ങൾ അനുകൂലമാക്കി ജയിക്കാമെന്നാണ് മുഖ്യമന്ത്രി നൽകുന്ന ആത്മവിശ്വാസം.

നേരത്തെ ഉമ്മൻ ചാണ്ടിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരനായ മന്ത്രി കെ. സി. ജോസഫിനെ തുടർച്ചയായ എട്ടാം തവണയും ഇരിക്കൂർ മണ്ഡലത്തിൽ നിന്നും മത്സരപ്പിക്കാനുള്ള ഹൈക്കമാന്റ് തീരുമാനത്തിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രാജിവച്ചിരുന്നു. കോൺഗ്രസ് പ്രസിഡണ്ടും ഇരിക്കൂറിൽ ജനസമ്മതിയുള്ള നേതാവുമായ കെ.ആർ.അബ്ദുൾ ഖാദറാണ് മണ്ഡലത്തിൽ സ്വന്തമായി വീടു പോലുമില്ലാത്ത കെ.സി.ജോസഫിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് പാർട്ടി സ്ഥാനം രാജിവച്ചത്. നിലവിൽ ഇരിക്കൂർ പഞ്ചായത്തംഗം കൂടിയാണ് രാജവച്ച ഖാദർ. ജോസഫിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും പാർട്ടി നേതൃത്വം പിന്നോട്ടുപോയില്ലെങ്കിൽ അബ്ദുൾ ഖാദറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം പാർട്ടിവിടാൻ തീരുമാനിച്ചതായും അറിയുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ ഇരിക്കൂർ നിയോജക മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി ജനവിധി തേടുമെന്നും അബ്ദുൾഖാദർ അറിയിച്ചിട്ടുണ്ട്.

ഇരിക്കൂറിൽ കെടി ജോസാണ് സിപിഐ സ്ഥാനാർത്ഥി. കോൺഗ്രസിലെ തമ്മിലടിയിലൂടെ ഇരിക്കൂറിനെ അനുകൂലമാക്കാമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP