Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202301Friday

ചർച്ച് ബില്ലിൽ മന്ത്രി മൗനം വെടിയണം; വീണാ ജോർജിനെതിരെ പള്ളികൾക്ക് മുന്നിൽ പോസ്റ്റർ; പോസ്റ്റർ ചർച്ചയായതോടെ വിശദീകരണവുമായി ഓർത്തഡോക്‌സ് സഭയും; പോസ്റ്ററുമായി തങ്ങൾക്ക് ബന്ധമില്ലെന്നും ആരൊ കരുതി കൂട്ടി ചെയ്തിരിക്കുന്നുവെന്നും സഭ; രാത്രിയുടെ മറവിൽ പോസ്റ്റർ ഒട്ടിക്കുകയല്ല വേണ്ടതെന്നും പ്രതിഷേധം നേരിട്ടറിയിക്കണമെന്നും മന്ത്രി

ചർച്ച് ബില്ലിൽ മന്ത്രി മൗനം വെടിയണം; വീണാ ജോർജിനെതിരെ പള്ളികൾക്ക് മുന്നിൽ പോസ്റ്റർ;  പോസ്റ്റർ ചർച്ചയായതോടെ വിശദീകരണവുമായി ഓർത്തഡോക്‌സ് സഭയും; പോസ്റ്ററുമായി തങ്ങൾക്ക് ബന്ധമില്ലെന്നും ആരൊ കരുതി കൂട്ടി ചെയ്തിരിക്കുന്നുവെന്നും സഭ; രാത്രിയുടെ മറവിൽ പോസ്റ്റർ ഒട്ടിക്കുകയല്ല വേണ്ടതെന്നും പ്രതിഷേധം നേരിട്ടറിയിക്കണമെന്നും മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പത്തനംതിട്ടയിൽ പോസ്റ്റർ.സഭാ തർക്കം പരിഹരിക്കാൻ സർക്കാർ കൊണ്ടുവരുന്ന ചർച്ച് ബില്ലിൽ മന്ത്രി വീണ ജോർജ്ജ് മൗനം വെടിയണമെന്നാണ് പോസ്റ്ററുകളിലെ ആവശ്യം.ഓർത്തഡോക്സ് യുവജനം എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ഇന്നലെ അർദ്ധരാത്രിയിലാണ് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്.

പത്തനംതിട്ട ജില്ലയിലെ വിവിധ ഓർത്തഡോക്സ് പള്ളികളുടെ മുന്നിലാണ് ഓശാന ഞായറാഴ്ച തന്നെ പോസ്റ്റർ പതിച്ചിരിക്കുന്നത്.സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണ ജോർജ് മൗനം വെടിയണം, ചർച്ച് ബില്ലിൽ പിണറായി വിജയൻ നീതി നടപ്പാക്കണം എന്നീ ആവശ്യങ്ങളാണ് പോസ്റ്ററുകളിൽ ആവശ്യപ്പെടുന്നത്.

പോസ്റ്റർ ചർച്ചയായതിന് പിന്നാലെ വിശദീകരണവുമായി ഓർത്തഡോക്‌സ് സഭ രംഗത്തെത്തി. പോസ്റ്ററുകളുമായി ഓർത്തഡോക്‌സ് സഭയുടെ യുവജനപ്രസ്ഥാനമായ OCYM നോ ഓർത്തഡോക്‌സ് സഭയ്‌ക്കോ ബന്ധമില്ലാത്തതും ആരൊ കരുതി കൂട്ടി ചെയ്തിരിക്കുന്നു എന്നുമാണ് അന്വേഷണത്തിൽ പറഞ്ഞ് അറിയുവാൻ കഴിഞ്ഞിട്ടുന്നത്. 'ഓർത്തഡോക്‌സ് യുവജനം ' എന്ന സംഘടന ഓർത്തഡോക്‌സ് സഭയിൽ ഇല്ലായെന്നും ഓർത്തഡോക്‌സ് സഭയുടെ തുമ്പമൺ ഭദ്രാസനത്തിന്റെ യുവജന പ്രസ്ഥാനത്തിന്റെ (OCYM) പ്രസിഡന്റ് കുര്യാക്കോസ് മാർ ക്ലിമ്മിസ് തിരുമേനിയും വൈസ് പ്രസിഡന്റ് ഫാ. എബി.ടി. ശാമുവേൽ എന്നിവരുമാണ്. OCYM സംഘടന യാതൊരു വിധ രാഷ്ട്രീയ സംഘടനകളുമായി സഹകരിക്കുന്ന സംഘടനയുമല്ലായെന്ന് അറിവായിട്ടുള്ളതാണ്.

അതേസമയം പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി മന്ത്രിയുമെത്തി.പോസ്റ്ററിൽ പറയുന്ന രീതിയിൽ ഓർത്തഡോക്സ് യുവജനം എന്നൊരു പ്രസ്ഥാനം ഇല്ലെന്നും തെരഞ്ഞെടുപ്പിൽ തന്നെ ആര് തന്നെ പിന്തുണച്ചു എന്നും ആര് പിന്തുണച്ചില്ലെന്നും നാട്ടുകാർക്ക് അറിയാമെന്നും മന്ത്രി പറഞ്ഞു. രാത്രിയുടെ മറവിൽ പോസ്റ്റർ ഒട്ടിക്കുകയല്ല ചെയ്യേണ്ടത്. ഉത്തരവാദപ്പെട്ടവർക്ക് ആർക്കെങ്കിലും പ്രതിഷേധം ഉണ്ടെങ്കിൽ തന്നെ നേരിട്ട് അറിയിക്കാം. താൻ മത്സരിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം വ്യാജ പ്രചരണങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്. ഓർത്തഡോക്സ് സഭ വീണാ ജോർജിനെതിരെ എന്ന് നേരത്തെയും ചില കേന്ദ്രങ്ങൾ പ്രചരിപ്പിച്ചു. തനിക്കെതിരായ വ്യാജ പ്രചരണത്തിൽ ചില മാധ്യമങ്ങൾക്കും പങ്കുണ്ടെന്ന് വീണാ ജോർജ് പറഞ്ഞു.

സഭാ തർക്കം പരിഹരിക്കാൻ സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന ചർച്ച് ബില്ലിൽ വീണ ജോർജ്ജ് മൗനം വെടിയണമെന്ന് ആവശ്യപ്പെട്ടാണ് ഓർത്തഡോക്‌സ് യുവജനം എന്ന പേരിൽ പത്തനംതിട്ട ജില്ലയിലെ വിവിധ ഓർത്തഡോക്‌സ് പള്ളികളുടെ മുന്നിൽ പോസ്റ്റർ പതിച്ചിട്ടുള്ളത്. ഇന്ന് ഓശാന ഞായർ ദിനമായതിനാൽ നിരവധി ക്രിസ്ത്യൻ വിശ്വാസികൾ പള്ളികളിൽ പ്രാർത്ഥനക്കെത്തും. അവരുടെ ശ്രദ്ധ പതിയുന്ന രീതിയിലാണ് പോസ്റ്ററുകൾ ഒട്ടിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP