സൈബർ സഖാക്കളുടെ പോരാളി ഷാജിയെ 'വാസുവിനെ' കൊണ്ട് പാഠം പഠിപ്പിച്ചവർ; ഫെയ്സ് ബുക്കിലും ട്വിറ്ററിലും എല്ലാം ചുറുചുറക്കോടെയുള്ള ഇടപെടൽ; ആഴക്കടലിലെ അഴിമതിയെ വെള്ളപൂശാനുള്ള സൈബർ നീക്കം പൊളിച്ചത് പതിനഞ്ച് പേരുടെ 'ഒറ്റയാൻ' പോരാട്ടം; കോൺഗ്രസിന്റെ 'രഹസ്യായുധം' ചർച്ചയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സൈബർ ആക്രമണം തടയാൻ കോൺഗ്രസിനുമുണ്ട് ഇത്തവണ സംവിധാനം. കേരളത്തിലെ കോൺഗ്രസ് പരാജയപ്പെട്ടിടത്ത് പ്രവർത്തകരുടെ കൂട്ടായ്മ നേടുന്ന വിജയമാണ് ഇത്. ആഴക്കടലിലെ അഴിമതിയിലും മറ്റും സൈബർ സഖാക്കളുടെ പ്രചരണത്തെ മറികടക്കാൻ കോൺഗ്രസിന് സഹായകമായത് ഈ കൂട്ടായ്മയുടെ ഇടപെടലാണ്. സിപിഎമ്മിനും ബിജെപിക്കും മേൽകൈയുള്ള സൈബർ രാഷ്ട്രീയ പോർമുഖത്ത് പതിനഞ്ച് പേരുടെ 'ഒറ്റയാൻ' പോരാട്ടം. അതാണ് കോൺഗ്രസ് സൈബർ ടീം . അതിവിപുലമായ സൈബർ ഇടത്തിലെ കോൺഗ്രസിന്റെ അനൗദ്യോഗിക ജിഹ്വയാകുകയാണ് ഗ്രൂപ്പില്ലാത്ത ഈ പ്രവർത്തകരുടെ കൂട്ടായ്മ..
താഴേ തട്ടിൽ പാർട്ടി സംവിധാനവും പോഷക സംഘടനകളും പാർട്ടി ഓഫീസുകളും അസംഖ്യം കമ്മിറ്റികളും ലക്ഷക്കണക്കിന് പ്രവർത്തകരും ഉണ്ടെങ്കിലും കോൺഗ്രസിന്റെ മാധ്യമ വിഭാഗം അന്നും ഇന്നും പഴി കേൾക്കുകയാണ്. തെരഞ്ഞെടപ്പാകുമ്പോൾ തട്ടികൂട്ടുന്ന സൈബർ ഗ്രൂപ്പുകൾ ഒട്ടും ഫലം ഉണ്ടാക്കുന്നില്ലെന്ന് മാത്രമല്ല അകാല ചരമം അടയുകയുമാണ് പതിവ്. പാർട്ടി ചാനലിന്റെയും പത്രത്തിന്റേയും സ്ഥിതി മറ്റൊന്നല്ല.
സൈബർ ഇടത്തിലെ പ്രചാരണത്തിന്റെ പ്രാധാന്യം ഇന്നും കെപിസിസി നേതൃത്വത്തിന് മനസിലാകുന്നില്ലെന്നതാണ് സത്യം. ഓൾ ഇന്ത്യാ കോൺഗ്രസ് കമ്മിറ്റിക്കും കാൽ നൂറ്റാണ്ടായി ഭരണമില്ലാത്ത ഗുജറാത്ത് പിസിസിക്ക് പോലും ശക്തമായ മാധ്യമ വിഭാഗം ഉള്ളപ്പോഴാണ് കേരളത്തിലെ കോൺഗ്രസുകാർ ഇവിടെ നോക്കുകുത്തികളാകുന്നത്. മുഖ്യഎതിരാളികളായ സിപിഎമ്മും ബിജെപിയും ഈ മേഖല പ്രൊഫഷണൽ സംവിധാനത്തിലൂടെ ഫലപ്രദമായി ഉപയോഗിക്കുമ്പോഴാണ് സൈബർ ഇടത്തിൽ കോൺഗ്രസുകാർ മേടിച്ചു കൂട്ടുന്നത്. എന്നാൽ ഇന്ന് ഇത് പഴങ്കഥയാക്കുകയാണ് കോൺഗ്രസ് സൈബർ ടീം.
കെപിസിസിയുടെ ലേബലില്ലാതെ കട്ട പാർട്ടിക്കാരായ പതിനഞ്ച് പേർ ചേർന്ന് ഉണ്ടാക്കിയ സൈബർ പട. നാല് വർഷം മുൻപ് കുവൈത്ത് പ്രവാസിയായ ടോണി മല്ലപ്പള്ളി തുടങ്ങി വെച്ച സംരംഭം. കേരളത്തിലെയും ഗൾഫിലേയും മറ്റ് വിദേശ രാജ്യങ്ങളിലേയും കോൺഗ്രസുകാരായ പതിനഞ്ച് സുഹൃത്തുകളെയും കൂടെ കൂട്ടി. ഇന്ന് ഇവർക്ക് മുഴവൻ സമയം സജീവമായ രണ്ട് ഫേസ് ബുക്ക് പേജ്,, പതിനേഴ് മറ്റ് പേജുകൾ, നൂറ്റി ഇരുപത്തി അഞ്ച് വാട്സ് ആപ് കൂട്ടായ്മകൾ,, ഒരു ഇൻസ്റ്റാഗ്രാം പേജ്,, ഒരോ ടെലഗ്രാം പേജും യൂട്യൂബ് ചാനലും. എല്ലാത്തിലും കൂടിയുള്ള പാർട്ടി പ്രചരണം പ്രത്യക്ഷത്തിൽ പത്ത് ലക്ഷം പേരിലേക്ക് നേരിട്ട് എത്തുമെന്ന് കോൺഗ്രസ് സൈബർ ടീം പറയുന്നു. കെപിസിസിയുടെ ഔദ്യോഗിക ഗ്രൂപ്പുകൾത്ത് പോലും എത്തിപ്പിടിക്കാനാകാത്ത നേട്ടം.
ടോണിക്കൊപ്പം അനൂപ് മേലേതിൽ, മനു പവിത്രൻ,, ജിഷ , ചെൽസൺ, ഡോൺ, റാഫി എന്നിവരാണ് സംഘത്തിന് ചുക്കാൻ പിടിക്കുന്നത്. സൈബർ ടീമിൽ എട്ട് വനിതകൾ ഉണ്ട്. എഴുപത്കാരൻ മുതൽ കെഎസ് യുക്കാർ വരെയുള്ള ടീം ലൈനപ്പ്. ഒപ്പം കേരളത്തിൽ അടുത്തിടെ രൂപീകരിച്ച പാർട്ടി ബുദ്ധി ജീവി വാട്സ് അപ്പ് കൂട്ടായ്മയുടെ ആശയപരമായ പിന്തുണയും. എല്ലാവരും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർ. തിരക്കുള്ള ഇവരുടെ ജോലി ഷെഡ്യൂൾ കഴിഞ്ഞാണ് പാർട്ടി പ്രവർത്തനം. ഫേസ് ബുക്ക് പേജ് നോക്കാനും ട്രോൾ കാർഡുകളും മറ്റ് പോസ്റ്ററുകളും ഉണ്ടാക്കാൻ ഒരു വിഭാഗം. പോസ്റ്റിടാൻ മറ്റൊരു വിഭാഗം. വാട്സ് ആപ് ചുമതല മറ്റുള്ളവർക്ക്.
സിപിഎം പോരാളി ഷാജിയെ സൃഷ്ടിച്ച് പാർട്ടിയെ വെല്ലുവിളിച്ചപ്പോൾ ഇവരും വിട്ടു കൊടുത്തില്ല, പോരാളി വാസുവിനെ ഇറക്കി തിരിച്ചടി തുടങ്ങി. ഇന്ന് പല്ലിന് പല്ലും കണ്ണിന് കണ്ണുമായി ഷാജിക്ക് വെല്ലുവിളിയായി വാസു കളത്തിലുണ്ട്. എല്ലാ മാസവും ഫേസ് ബുക്ക് ലൈവുകൾ ജയ് ഹിന്ദ് ടിവിയുമായി സഹകരിച്ച് പാർട്ടി പരിപാടികളുടെ ഫേസ് ബുക്ക് ലൈവ് ,, പാർട്ടി അനുകൂല വാർത്താ ക്ലിപ്പുകളുടെ പ്രചരണം ... എല്ലാം ഒരു പ്രൊഫഷണൽ സെറ്റപ്പിലാണ് പോകുന്നത്. നിശ്ചിത ഇടവേളകളിൽ സൂമിൽ അംഗങ്ങൾ യോഗം ചേരും . ഭാവി പരിപാടികളും കാംപയിൻ ആശയങ്ങളും ചർച്ച ചെയ്ത് രൂപരേഖ തയ്യാറാക്കും.
ചില ഉന്നത നേതാക്കളുടെ പിന്തുണയും സംഘത്തിനുണ്ട്. എല്ലാം സൈബർ ഗ്രൂപ്പുകൾക്കും ഉള്ളപോലെ അപകീർത്തി കേസുകളും കുറവല്ല. എല്ലാ എതിർപ്പുകൾക്കിടയിലും കോൺഗ്രസ് സൈബർ ടീം തിരക്കിലാണ്. അടുത്ത വരുന്ന തെരഞ്ഞെടുപ്പിന് പ്രചരണ രംഗത്ത് സജീവമാകാനുള്ള ഒരുക്കത്തിലാണ് ഇവർ.
Stories you may Like
- പിണറായി പൊലീസ് പേടിക്കുന്ന ഗ്രോ വാസുവിന്റെ ജീവിത കഥ
- ആർക്ക് മുന്നിൽ മുട്ടു മടക്കാൻ ഇല്ലെന്ന ഉറച്ച മനസ്സോടെ ഗ്രോവാസു; ജയിലിൽ തുടരും
- 'കാട്ടുമുയലിനെ വെടിവച്ചിട്ട മാതിരി എട്ട് മനുഷ്യരെ പിണറായി സർക്കാർ വെടിവച്ചിട്ടു'
- അടിയുറച്ച നിലപാടിൽ ഗ്രോ വാസു; ജാമ്യമെടുക്കില്ലന്ന് കോടതിയെ അറിയിച്ചു;
- ഗ്രോ വാസുവിനെ വെറുതേ വിട്ടു കോടതി
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍