Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

ഫെബ്രുവരി 17 പോപുലർ ഫ്രണ്ട് ഡേ; സംസ്ഥാനത്തെ 18 കേന്ദ്രങ്ങളിൽ യൂണിറ്റി മാർച്ചും പൊതുസമ്മേളനവും സംഘടിപ്പിക്കും

ഫെബ്രുവരി 17 പോപുലർ ഫ്രണ്ട് ഡേ; സംസ്ഥാനത്തെ 18 കേന്ദ്രങ്ങളിൽ യൂണിറ്റി മാർച്ചും പൊതുസമ്മേളനവും സംഘടിപ്പിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനമായ ഫെബ്രുവരി 17ന് പോപുലർ ഫ്രണ്ട് ഡേ ആയി ആചരിക്കും. പോപുലർ ഫ്രണ്ട് ഡേയുടെ ഭാഗമായി ഫെബ്രുവരി 17ന് കേരളത്തിലെ 18 കേന്ദ്രങ്ങളിൽ യൂണിറ്റി മാർച്ചും ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കാൻ സംസ്ഥാന എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചു.

തിരുവനന്തപുരം സോണിനു കിഴീൽ കരമന, വിതുര, കൊട്ടിയം, ചിറ്റാർ, തൃക്കുന്നപ്പുഴ എന്നിവിടങ്ങളിലാണ് യൂണിറ്റി മാർച്ച നടക്കുന്നത്. എറണാകുളം സോണിനു കീഴിൽ കാഞ്ഞിരപ്പള്ളി, തൂക്കുപാലം, പറവൂർ, ചെറുതുരുത്തി എന്നിവിടങ്ങളിലും മലപ്പുറം സോണിനു കീഴിൽ കൂറ്റനാട്, പാണ്ടിക്കാട്, പുത്തനത്താണി, ചേളാരി എന്നിവിടങ്ങളിലും കണ്ണൂർ സോണിന് കീഴിൽ മുക്കം, വില്യാപ്പള്ളി, കമ്പളക്കാട്, മട്ടന്നൂർ, ബദിയടുക്ക എന്നീ സ്ഥലങ്ങളിലുമാണ് യൂണിറ്റി മാർച്ച് നടക്കുക.

സ്വാതന്ത്ര്യത്തിന്റെ ഏഴുപതിറ്റാണ്ട് പിന്നിട്ട നമ്മുടെ രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത വെല്ലുവിളികൾ നേരിടുന്ന ഒരു ഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഹിന്ദുത്വവർഗീയ ശക്തികൾ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭജിച്ചു കഴിഞ്ഞു. പൗരന്മാരെ രാജ്യദ്രോഹികളായി മുദ്രകുത്തി തടവിലാക്കി കൊണ്ടിരിക്കുന്നു. ശേഷിക്കുന്നവരെ നാടുകടത്താനുള്ള ശ്രമങ്ങള്ളാണ് നടന്നുവരുന്നത്.

അസഹിഷ്ണുതയുടേയും വെറുപ്പിന്റേയും രാഷ്ട്രീയം അതിന്റെ പാരമ്യത്തിലെത്തി നിൽക്കുകയാണ്. വെറുപ്പും വിദ്വേഷവും വിതച്ച് വിളകൊയ്യാനുള്ള കുത്സിതനീക്കങ്ങളിലാണ് സംഘപരിവാരം. ഇതിനു ഭരണകൂടങ്ങളും മൗനാനുവാദം നൽകുന്നു. എൻഐഎ, ഇഡി, സിബിഐ പോലുള്ള ദേശീയ ഏജൻസികളെ പോലും ആർഎസ്എസിന്റെ ചട്ടുകങ്ങളാക്കി മാറ്റി ഭരണകൂട വേട്ട തുടരുകയാണ്. പശുവിന്റെയും പ്രണയത്തിന്റെയും പേരിലുള്ള തല്ലിക്കൊലകളും ആൾക്കൂട്ടക്കൊലകളും ഒരുവശത്ത് തുടരുന്നതിനൊപ്പം ലൗജിഹാദ്, ഹലാൽ തുടങ്ങിയ പ്രചരണങ്ങളിലൂടെ മുസ്ലിം- ക്രൈസ്തവ സമുദായങ്ങളെ തമ്മിലടിപ്പിക്കാനും സംഘപരിവാരം പണിയെടുക്കുന്നു.

വിയോജിക്കുന്നവരെയും വിമർശിക്കുന്നവരെയും തുറങ്കിലടച്ചും കൊലപ്പെടുത്തിയും ജനാധിപത്യത്തിന് ശവക്കുഴി തോണ്ടാനുള്ള തീവ്രയത്‌നത്തിലാണ് ഹിന്ദുത്വ തീവ്രസംഘടനകൾ. ഇതിനെതിരായി ജനങ്ങളുടെ ഒറ്റക്കെട്ടായ ചെറുത്തുനിൽപ്പ് അനിവാര്യമായിരിക്കുന്ന സാഹചര്യമാണിതെന്നും സംസ്ഥാന എക്സിക്യൂട്ടീവ് കൗൺസിൽ ചൂണ്ടിക്കാട്ടി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP