Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരഞ്ഞെടുപ്പ് കേസിൽ നിന്ന് കെ.സുരേന്ദ്രൻ പിന്മാറുന്നതോടെ മഞ്ചശ്വരത്തും രാഷ്ട്രീയചൂടുകൂടുന്നു; ഉപതിരഞ്ഞെടുപ്പ് ലോകസഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്നേക്കും; ലീഗും സിപിഎമ്മും കേസ് അട്ടിമറിച്ചെന്ന് സുരേന്ദ്രൻ; തെളിവില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് ബിജെപി തോറ്റ് പിന്മാറിയെന്ന് യുഡിഎഫ്; ഇനി മഞ്ചേശ്വരത്ത് മൽസരിക്കാനില്ലെന്ന് സുരേന്ദ്രൻ അറിയിച്ചതോടെ ബിജെപി തേടുന്നത് കരുത്തനായ പ്രാദേശിക നേതാവിനെ; എൻഎസ്എസ് ആസ്ഥാനത്തെത്തി പിന്തുണ തേടി സുരേന്ദ്രനും ശ്രീധരൻ പിള്ളയും

തിരഞ്ഞെടുപ്പ് കേസിൽ നിന്ന് കെ.സുരേന്ദ്രൻ പിന്മാറുന്നതോടെ മഞ്ചശ്വരത്തും രാഷ്ട്രീയചൂടുകൂടുന്നു;  ഉപതിരഞ്ഞെടുപ്പ് ലോകസഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്നേക്കും; ലീഗും സിപിഎമ്മും കേസ് അട്ടിമറിച്ചെന്ന് സുരേന്ദ്രൻ; തെളിവില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് ബിജെപി തോറ്റ് പിന്മാറിയെന്ന് യുഡിഎഫ്; ഇനി മഞ്ചേശ്വരത്ത് മൽസരിക്കാനില്ലെന്ന് സുരേന്ദ്രൻ അറിയിച്ചതോടെ ബിജെപി തേടുന്നത് കരുത്തനായ പ്രാദേശിക നേതാവിനെ; എൻഎസ്എസ് ആസ്ഥാനത്തെത്തി പിന്തുണ തേടി സുരേന്ദ്രനും ശ്രീധരൻ പിള്ളയും

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിൽ നിന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ പിന്മാറിയതോടെ അത്യുത്തരകേരളത്തിലെ ഈ ബഹുഭാഷാ മണ്ഡലം ഇനി തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പ് ഉണ്ടായേക്കുമെന്നാണ് അറിയുന്നത്. തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നുവെന്ന കേസ് പിൻവലിക്കാൻ സന്നദ്ധമാണെന്ന് സുരേന്ദ്രൻ ഹൈക്കോടതിയെ അപേക്ഷയിലൂടെ അറിയിക്കും. കേസ് പിൻവലിച്ചാലും രാഷ്ട്രീയമായി നേരിടുമെന്നും ലീഗും സിപിഎമ്മും കേസ് അട്ടിമറിച്ചെന്നും സുരേന്ദ്രൻ പ്രതികരിച്ചു.

എന്നാൽ ഒരുകാര്യവുമില്ലാതെ മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ടർമാരെ ബുദ്ധിമുട്ടിക്കുകയും തെരഞ്ഞെടുപ്പ് വൈകിക്കുകയുമാണ് സുരേന്ദ്രൻ ചെയ്തതെന്ന് മുസ്ലിംലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടി. മണ്ഡലത്തിലെ വോട്ടർമാർ അല്ലെന്ന് പറഞ്ഞ് സുരേന്ദ്രൻ ഹാജരാക്കിയവർ ഒക്കെയും ഇവിടുത്തെ വോട്ടർമാർ ആണെന്ന് തെളിഞ്ഞതാണ്. ഇക്കാര്യത്തിൽ കോടതി പോലും സുരേന്ദ്രനെ വിമർശിക്കുകയുണ്ടായി. എന്നിട്ടും സുരേന്ദ്രൻ കുപ്രചാരണം തുടരുകയാണെന്ന് മുസ്ലീലീഗ് ചൂണ്ടിക്കാട്ടി.

മഞ്ചേശ്വരത്ത് ഇനി മത്സരിക്കാനില്ലെന്ന് സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതിനാലാണ് മഞ്ചേശ്വരത്തുനിന്ന് പിന്മാറാൻ സുരേന്ദ്രൻ തയ്യാറായത്. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയോടൊപ്പം ഇന്ന് അദ്ദേഹം എൻഎസ്എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി സുകുമാരൻ നായരെ കണ്ടിരുന്നു. നാലുതവണ കെ. സുരേന്ദ്രൻ കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. 2009 ലും 2014 ലും കാസർകോട് മണ്ഡലത്തിൽ നിന്നും 2011 ലും 2016 ലും മഞ്ചേശ്വരത്തു നിന്നുമാണ് സുരേന്ദ്രൻ മത്സരിച്ചിരുന്നത്. മഞ്ചേശ്വരത്ത് പ്രാദേശിക നേതാക്കളെ പരിഗണിക്കണമെന്ന് അദ്ദേഹം ബിജെപി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. കന്നഡ മേഖലയിൽനിന്നുള്ള ഒരു നേതാവിനെയാണ് പരിഗണിക്കുന്നത് എന്നാണ് അറിയുന്നത്.

2016 ൽ നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന പി.ബി. അബ്ദുൾ റസാഖിനോട് 89 വോട്ടിനാണ് മഞ്ചേശ്വരത്ത് സുരേന്ദ്രൻ പരാജയപ്പെട്ടത്.ഫലപ്രഖ്യാപനത്തിന് പിന്നാലെ ഇത് ചോദ്യം ചെയ്ത് സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയുടെ പരിഗണനയിൽ ഇരിക്കെ അബ്ദുൾ റസാഖ് മരിച്ചെങ്കിലും കേസ് പിൻവലിക്കാൻ തയ്യാറല്ല എന്ന നിലപാടിലായിരുന്നു സുരേന്ദ്രൻ. ഇതിനിടെയാണ് ലോക്സഭാ സ്ഥാനാർത്ഥികളുടെ ചർച്ചകളിൽ ഇദ്ദേഹത്തിന്റെ പേരും ഉയർന്നുകേൾക്കുന്നത്. ശേഷിക്കുന്ന സാക്ഷികൾ സമൻസ് കൈപ്പറ്റാൻ തയ്യാറാകാത്തതും കേസ് പിൻവലിക്കാനുള്ള തീരുമാനത്തിന് പിന്നിലുണ്ട്.

പുതിയ സാഹചര്യത്തിൽ യുഡിഎഫും ബിജെപിയും ഒരുപോലെ പ്രതീക്ഷ അർപ്പിക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം. ശബരിമല സമരം അടക്കമുള്ളകാര്യം തങ്ങൾക്ക് തുണയാവുമെന്ന് ബിജെപി കരുതുമ്പോൾ, ഭരണവിരുദ്ധ വികാരത്തിന്റെ ആനുകൂല്യം തങ്ങൾക്ക് തുണയാവുമെന്ന് യുഡിഎഫും കരുതുന്നു. അവസാന നിമിഷം ബിജെപി ജയിക്കാതിരക്കാൻ കുറെ ഇടതുവോട്ടുകളും ഇവിടെ യുഡിഎഫിന് അനുകൂലമാകാറുണ്ട്. എന്നാൽ മണ്ഡലം എൽഡിഎഫിനും ബാലികേറാമലയല്ല. 2011ൽ സിപിഎമ്മിലെ സിഎച്ച് കുഞ്ഞമ്പുവാണ് ഇവിടെ ജയിച്ചു കയറിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP