Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളം ത്രിപുരയാകാൻ അധികം കാത്തിരിക്കേണ്ട; അധികാരത്തിലെത്തിയില്ലെങ്കിലും സംസ്ഥാനത്ത് നിർണായക ശക്തി ആകണമെന്ന് ആഹ്വാനം; പ്രളയത്തിൽ കേന്ദ്രം കേരളത്തെ കൈവിട്ടിട്ടില്ലെന്നും വേണ്ടത് എല്ലാം ചെയ്തുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി; കേരളം അഴിമതിയുടെ ഈറ്റില്ലമായെന്നും മോദി

കേരളം ത്രിപുരയാകാൻ അധികം കാത്തിരിക്കേണ്ട; അധികാരത്തിലെത്തിയില്ലെങ്കിലും സംസ്ഥാനത്ത് നിർണായക ശക്തി ആകണമെന്ന് ആഹ്വാനം; പ്രളയത്തിൽ കേന്ദ്രം കേരളത്തെ കൈവിട്ടിട്ടില്ലെന്നും വേണ്ടത് എല്ലാം ചെയ്തുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി; കേരളം അഴിമതിയുടെ ഈറ്റില്ലമായെന്നും മോദി

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: പ്രളയകാലത്ത് കേരളത്തെ അവഗണിച്ചിട്ടില്ലെന്നും ആവശ്യമായ സഹായങ്ങൾ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിച്ചുനൽകിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലുള്ള ബിജെപിയുടെ ബൂത്ത് പ്രസിഡന്റുമാരുമായി വീഡിയോ കോൺഫറൻസിങ് സംവിധാനംവഴി സംസാരിക്കവെയാണ് പ്രധാനമന്ത്രി ഈ അവകാശവാദം ഉന്നയിച്ചത്.

സംവാദത്തിൽ പങ്കെടുക്കുന്നവർക്ക് ചോദ്യം ചോദിക്കാനുള്ള അവസരം നൽകിയിരുന്നു. കേരളത്തിൽ മാറി മാറി ഭരിക്കുന്ന മുന്നണികൾ അഴിമതിക്കാരുടെയും ഭരിക്കാൻ അറിയാത്തവരുടേയും ആണെന്നും പ്രധാനമന്ത്രി ആരോപിച്ചു. ബിജെപി പ്രവർകത്തകർ ക്ഷേമ പ്രവർത്തനങ്ങൾ ഉൾപ്പെടെ കാര്യക്ഷമമാക്കണമെന്നും ജനങ്ങളിൽനിന്ന് പ്രതികരണം ആരായണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

കേന്ദ്രത്തിൽ മുൻ സർക്കാരുകളെക്കാൾ മികച്ച ഭരണമാണ് എൻഡിഎ സർക്കാർ കാഴ്ച വെക്കുന്നതെന്ന് മോദി അവകാശപ്പെട്ടു. നേരത്തെ വിഐപി എന്ന് വിശേഷിപ്പിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ ഇഐപി (എവരി പേഴ്‌സൺ ഈസ് ഇംപോർട്ടന്റ്) എന്ന സ്ഥിതിയാണെന്നും സർക്കാർ എല്ലാവരുടേയും ക്ഷേമത്തിനായി പ്രവർത്തിക്കുന്നുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.

കേരളം ത്രിപുര പോലെ ആകാൻ ഇനി അധികം കാലം കാത്തിരിക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിൽ അധികാരത്തിൽ എത്തിയില്ലെങ്കിലും നിർണായക ശക്തി ആയി മാറണം.കേരളത്തിലെ പ്രളയബാധിതർക്ക് കേന്ദ്രസർക്കാരിന്റെ പൂർണ പിന്തുണയുണ്ട്. 90,000 പേർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കി. നാല് വർഷത്തിനിടെ ആയിരം കിലോമീറ്റർ ഗ്രാമീണ റോഡ് നിർമ്മിച്ചു. മുദ്രാലോൺ വഴി 25,000 കോടി രൂപ കേരളത്തിലെ സംരംഭകർക്ക് നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP