Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്ത്രിയായിരുന്നപ്പോഴുള്ള നിയമനങ്ങൾ പാർട്ടി അറിഞ്ഞു തന്നെ; എന്റെ മോന്റെ ഭാര്യ പെൻഷൻ വാങ്ങുന്നില്ല: പെൻഷനു അപേക്ഷിച്ചിട്ടു പോലും ഇല്ല; മരുമകൾക്ക് പ്രമോഷൻ നൽകിയത് ശരിയുമായിരുന്നില്ല; സിപിഎമ്മിലെ ബന്ധുത്വ നിയമന വിവാദത്തിൽ പികെ ശ്രീമതിക്ക് പറയാനുള്ളത്

മന്ത്രിയായിരുന്നപ്പോഴുള്ള നിയമനങ്ങൾ പാർട്ടി അറിഞ്ഞു തന്നെ; എന്റെ മോന്റെ ഭാര്യ പെൻഷൻ വാങ്ങുന്നില്ല: പെൻഷനു അപേക്ഷിച്ചിട്ടു പോലും ഇല്ല; മരുമകൾക്ക് പ്രമോഷൻ നൽകിയത് ശരിയുമായിരുന്നില്ല; സിപിഎമ്മിലെ ബന്ധുത്വ നിയമന വിവാദത്തിൽ പികെ ശ്രീമതിക്ക് പറയാനുള്ളത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വി എസ് അച്യുതാനന്ദൻ സർക്കാരിൽ ആരോഗ്യമന്ത്രിയായിരിക്കെ ശ്രീമതിയുടെ പേഴ്‌സണൽ സ്റ്റാഫിൽ സ്വന്തം മരുമകളെ നിയമിച്ചത് വൻ വിവാദമായിരുന്നു. ശ്രീമതിയുടെ മകൻ സുധീറിന്റെ ഭാര്യ ധന്യ എം. നായരെയാണ് അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റായി നിയമിച്ചത്. പുതിയ സർക്കാരിന്റെ കാലത്ത് സുധീർ കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയിൽ എന്റർപ്രൈസ് ലിമിറ്റഡിന്റെ എംഡിയായതും ഒഴിവാക്കിയതും വിവാദമായി. കഴിഞ്ഞ സർക്കാരിൽ ധന്യയെ നിയമിച്ചത് ശ്രീമതിയെങ്കിൽ സുധീറനെ നിയമിക്കുന്നത് സഹോദരി ഭർത്താവും വ്യവസായ മന്ത്രിയുമായ ഇപി ജയരാജനാണ്. ഇതിൽ സുധീറിന്റെ നിയമനം മുഖ്യമന്ത്രി അറിയാതെയാണ്.

എന്നാൽ തന്റെ കാലത്ത് മരുമകളെ പേഴ്‌സണൽ സ്റ്റാഫാക്കിയത് എല്ലാവരുടേയും അറിവോടെയാണെന്ന് പികെ ശ്രീമതി വ്യക്തമാക്കി. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് കണ്ണൂർ എംപിയുടെ പ്രതികരണം. പാർട്ടി അറിയാത്തതൊന്നും സംഭവിച്ചില്ലെന്നാണ് വിശദീകരിക്കുന്നത്. ഇതിനൊപ്പം മകനായ സുധീറിന്റെ പേരിനൊപ്പം ജാതിപ്പേരില്ലെന്ന് മറ്റൊരു പോസ്റ്റിലും വിശദീകരിക്കുന്നു. ബന്ധുത്വ നിയമന വിവാദം സിപിഎമ്മിൽ പൊടി പൊടിക്കുമ്പോഴാണ് ശ്രീമതി ഫെയ്‌സ് ബുക്ക് പോസ്റ്റുമായി എത്തുന്നത്.

ശ്രീമതിയുടെ വിശദീകരണം ഇങ്ങനെ-വിമർശനം പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ടുള്ള ഒരു പോസ്റ്റാണിത് . എങ്കിലും 10കൊല്ലം മുൻപ് നടന്നതു എന്താണെന്നത് വ്യക്തമാക്കണം എന്നു എന്റെ മനസ് പറയുന്നു. പാർട്ടിക്കു പോറലേൽകാതിരിക്കാൻ അന്നു ഞാൻ മൗനം ദീക്ഷിച്ചു. മന്ത്രിഭവനത്തിൽ മൂന്നു തസ്തികകളിലേക്കു ആളുകളെ സ്വന്തം ഇഷ്ടപ്രകാരം അതാത് മന്ത്രിമാർക്കു നിശ്ചയിക്കാം എന്നു പാർട്ടി തീരുമാനം സിക്രട്ടറി അറിയിച്ചു . അനുവാദം വാങ്ങി ഞാൻ എന്റെ മകളെ. (മകന്റെ ഭാര്യ)നിശ്ചയിക്കുകയും ചെയ്തു. ബന്ധുക്കളെ മന്ത്രിമന്ദിരത്തിൽ നിശ്ചയിക്കുന്നത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല .

ബിരുദധാരികളായവരേയെല്ലാം അപ്‌ഗ്രേഡ് ചെയാൻ തീരുമാനിച്ചപ്പോൾ എന്റെ.സ്റ്റാഫിലുള്ളവരേയും അപ്‌ഗ്രേഡു ചെയ്തു. അതിൽ എന്റെ മകന്റെ ഭാര്യയെ ചേർത്തത് ശരിയായ നടപടിയായിരുന്നില്ല. എന്നാൽ മീഡിയാ ശക്തമായ വിമർശനം എനിക്കു നേരേ മാത്രം ഉയർത്തി .പാർട്ടിയുടെ നിർദ്ദേശമനുസരിച്ച്. രാജി വച്ചു. ഇപോൾ മീഡിയയും ബി. ജെ.പി. കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നതു പോലെ എന്റെ മോന്റെ ഭാര്യ പെൻഷൻ വാങ്ങുന്നില്ല. പെൻഷനു അപേക്ഷിച്ചിട്ടു പോലും ഇല്ല എന്ന കാര്യവും വ്യക്തമാക്കുന്നു. കുടുംബത്തിൽ ജാതിപേരു ചേർക്കുന്ന ഒരു ശീലം പണ്ട് ഉണ്ടായിരുന്നെങ്കിലും എന്റെ മകന്റെ പേരിൽ ജാതിപേരു ചേർക്കുന്നതൊഴിവാക്കണം എന്നു തീരുമാനിച്ചതിനനുസരിച്ചാണു രജിസ്റ്ററിൽ പി. കെ സുധീർ എന്നായത്.. ഒരു രേഖയിലും ജാതി ചേർത്തിട്ടില്ല. അന്നു ഞാൻ പാർട്ടി അംഗമല്ല

ആരോഗ്യമന്ത്രിയായി ചുമതലയേറ്റപ്പോൾ തന്നെ ശ്രീമതി ടീച്ചർ ഏക മകൻ സുധീറിന്റെ ഭാര്യ ധന്യ എം.നായരെ തന്റെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിച്ചു. പിന്നീട് മരുമകളെ പേഴ്‌സണൽ അസിസ്റ്റന്റാക്കി കൊണ്ട് പ്രമോഷനും നൽകി. പതിനേഴായിരം രൂപയാണ് ശമ്പളം. രണ്ടു വർഷത്തെ സർവീസ് പൂർത്തിയാക്കിയാൽ പെൻഷന് അർഹത നേടും. ഇതിനുള്ള തന്ത്രമാണ് നടന്നത്. മകന്റെ ഭാര്യയാണെന്ന കാര്യം മറച്ചുവച്ചാണ് ധന്യയെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിച്ചത്. ഔദ്യോഗിക രേഖയിൽ ധന്യയുടെ വിലാസം ആരാധനാ ഹൗസ്, തളാപ്പ്, കണ്ണൂർ എന്നായിരുന്നു. ഇത് ധന്യയുടെ സ്വന്തം വീട്ടിലെ വിലാസമായിരുന്നു. മന്ത്രി ശ്രീമതിയുടെ വീട് പഴയങ്ങാടി നെരുവമ്പ്രത്തും. സാധാരണ സിപിഐ(എം) മന്ത്രിമാർ പേഴ്‌സണൽ സ്റ്റാഫിൽ പാർട്ടി നിർദ്ദേശിക്കുന്ന സജീവപ്രവർത്തകരെയാണ് നിയമിക്കുന്നത്. ഈ സാഹചര്യത്തിലായിരുന്നു അന്ന് നിയമനം വിവാദമായത്.

ഔദ്യോഗിക വസതിയായ സാനഡുവിൽ ഭർത്താവിനോടും മകനോടുമൊപ്പമാണ് ശ്രീമതി ആരോഗ്യമന്ത്രിയായിരിക്കെ താമസിച്ചിരുന്നത്. മകന്റെ ഭാര്യ ധന്യയുടെ താമസവും ഇവിടെ തന്നെ. പാർട്ടി പ്രവർത്തനവുമായി കാര്യമായി ബന്ധങ്ങളൊന്നുമില്ലാത്ത മകന്റെ ഭാര്യയെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിച്ചതിൽ ശ്രീമതിക്കെതിരേ പാർട്ടിക്കുള്ളിലും പുറത്തും ശക്തമായ എതിർപ്പ് ഉയർന്നു. ഇത് പ്രതിപക്ഷവും ആയുധമാക്കി. ഇതിന് ശേഷമായിരുന്നു ഒഴിവാക്കൽ. ഈ വിഷയത്തിലാണ് പത്തുകൊല്ലത്തിന് ശേഷം ശ്രീമതി മറുപടി നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP