Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാർട്ടിയെ ഗൺപോയിന്റിൽ നിർത്താമെന്ന വ്യാമോഹം ഉള്ളവർക്ക് മുന്നിൽ തലകുനിക്കില്ല; പാർട്ടി പറഞ്ഞാൽ എല്ലാം തുറന്നു പറയുമെന്നും ഹരിത നേതാക്കളെ വെല്ലുവിളിച്ച് പി.കെ.നവാസ്

പാർട്ടിയെ ഗൺപോയിന്റിൽ നിർത്താമെന്ന വ്യാമോഹം ഉള്ളവർക്ക് മുന്നിൽ തലകുനിക്കില്ല; പാർട്ടി പറഞ്ഞാൽ എല്ലാം തുറന്നു പറയുമെന്നും ഹരിത നേതാക്കളെ വെല്ലുവിളിച്ച് പി.കെ.നവാസ്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ഹരിത നേതാക്കൾ തനിക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങൾക്കെതിരെ തുറന്നടിച്ച് പികെ നവാസ്. പാർട്ടിയെ ഗൺപോയിന്റിൽ നിർത്താമെന്ന വ്യാമോഹം ഉള്ളവർക്ക് മുന്നിൽ തലകുനിക്കില്ല. അതിനുള്ള ആർജ്ജവവും മനസും പാർട്ടി തനിക്ക് പാകപ്പെടുത്തി തന്നിട്ടുണ്ടെന്ന് ചെർന്നൂരിലെ പൊതു പരിപാടിയിൽ നവാസ് പറഞ്ഞു. പാർട്ടി പറഞ്ഞാൽ എല്ലാം തുറന്നു പറയുമെന്നും നവാസ് വെല്ലുവിളിച്ചു.

താൻ തെറ്റ് ചെയ്തിരുന്നില്ലെന്ന പൂർണ്ണ വിശ്വാസമുണ്ട്. ലൈംഗിക ചുവയുള്ള സംസാരവും ഉണ്ടായിട്ടില്ല. എന്നിട്ടും പാർട്ടി പറഞ്ഞപ്പോൾ ഖേദം പ്രകടിപ്പിച്ചതാണ്. പാർട്ടിയിൽ നിന്നും ആരും പുറത്ത് പോകുവാൻ ആഗ്രഹിക്കുന്നില്ല. പാർട്ടിയെ വിലമതിക്കാതെ വില പേശുന്നവരാണ് ഇതിന് പിന്നിൽ. മാധ്യമങ്ങൾ കഴിഞ്ഞ ഒന്നര മാസമായി തന്നെ വേട്ടയാടുന്നെന്നും നവാസ് പറഞ്ഞു. തെറ്റ് ചെയ്തെന്ന് തെളിഞ്ഞാൽ രാജി വെക്കാൻ തയ്യാറാണെന്നും നവാസ് കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP