Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിപിഎമ്മുകാരിയായ വിബിത ബാബുവിന് സീറ്റ് കൊടുത്തത് ആരാണ്? ഐഎൻടിയുസി നേതാവിനെ വഴിയിലിട്ട് അടിപ്പിച്ചത് ആര്? പിജെ കുര്യനെതിരേ 20 ചോദ്യങ്ങളുമായി രഞ്ജിത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; മുതിർന്ന നേതാക്കൾക്കെതിരെ കമന്റുകളുടെ പ്രവാഹം; രാജാവ് നഗ്‌നനാണെന്ന് പരസ്യമായി വിളിച്ച് പറഞ്ഞ് സാദാ കോൺഗ്രസ് പ്രവർത്തകൻ

സിപിഎമ്മുകാരിയായ വിബിത ബാബുവിന് സീറ്റ് കൊടുത്തത് ആരാണ്? ഐഎൻടിയുസി നേതാവിനെ വഴിയിലിട്ട് അടിപ്പിച്ചത് ആര്? പിജെ കുര്യനെതിരേ 20 ചോദ്യങ്ങളുമായി രഞ്ജിത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; മുതിർന്ന നേതാക്കൾക്കെതിരെ കമന്റുകളുടെ പ്രവാഹം; രാജാവ് നഗ്‌നനാണെന്ന് പരസ്യമായി വിളിച്ച് പറഞ്ഞ് സാദാ കോൺഗ്രസ് പ്രവർത്തകൻ

ശ്രീലാൽ വാസുദേവൻ

തിരുവല്ല: കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചിടത്തോളം പത്തനംതിട്ട ജില്ലയിലെ കിരീടം വയ്ക്കാത്ത രാജാവാണ് മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പിജെ കുര്യൻ. കുര്യനെ മനസു കൊണ്ട് എതിർക്കുന്നവരാണ് ജില്ലയിലെ ഭൂരിഭാഗം നേതാക്കളും പ്രവർത്തകരും. ആ എതിർപ്പ് അവർ പരസ്യമാക്കാത്തത് കുര്യന്റെ അനിഷ്ടത്തിന് പാത്രമാകുമെന്നും പാർട്ടിക്ക് പുറത്ത് പോകേണ്ടി വരുമെന്നും കണ്ടാണ്. ഓരോ തവണയും കോൺഗ്രസ് ദയനീയമായി തോൽക്കുമ്പോൾ ജില്ലയിലെയും സംസ്ഥാനത്തെയും നേതാക്കളെ പേരെടുത്ത് വിളിച്ച് കുറ്റം പറയുന്നതാണ് കുര്യന്റെ സ്റ്റൈൽ.

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷവും അതിന് മാറ്റമുണ്ടായില്ല. എന്നാൽ, കോൺഗ്രസിന്റെ മാത്രമല്ല, പത്തനംതിട്ടയിലെ യുഡിഎഫ് ഒന്നടങ്കം പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കനത്ത തോൽവി ഏറ്റു വാങ്ങിയതിന്റെ ഉത്തരവാദിത്തം പിജെ കുര്യനാണെന്ന് തുറന്നടിച്ചിരിക്കുകയാണ് രഞ്ജിത്ത് വല്യവീട്ടിൽ എന്ന സാദാ കോൺഗ്രസ് പ്രവർത്തകൻ. കുര്യന്റെ നാട്ടുകാരനും അയൽവാസിയും കൂടിയായ രഞ്ജിത്ത് പാർട്ടിയെ നശിപ്പിക്കാൻ വേണ്ടി കുര്യൻ വഹിച്ച പങ്ക് അക്കമിട്ട് പറയുന്നു.

ഒപ്പം 20 ചോദ്യങ്ങളും ഉയർത്തിയിരിക്കുന്നു. രഞ്ജിത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിന് ചുവട്ടിൽ കുര്യനെതിരായ കമന്റ് കുമിഞ്ഞു കൂടുകയാണ്.

രഞ്ജിത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ:

പ്രിയപ്പെട്ട എന്റെ അയൽവാസിയും കേരളത്തിലെ കോൺഗ്രസിന്റെ മുതിർന്ന നേതാവെന്നു സ്വയം മേനി നടിക്കുന്ന ,മുൻ രാജ്യസഭാ ഉപാധ്യക്ഷനും കൂടിയായ പ്രൊഫ. പി. ജെ. കുര്യൻ ....... തെരഞ്ഞെടുപ്പിനു ശേഷം ഇന്നു നടന്ന കോൺഗ്രസ് പാർട്ടിയുടെ രാഷ്ട്രീയ കാര്യ സമിതിയിൽ ബഹു. രമേശ് ചെന്നിത്തലയും ,കെ. പി. സി. സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും രാജിവെക്കണം എന്ന പ്രസ്താവന ഇന്നത്തെ ദൃശ്യ മാധ്യമങ്ങളിൽ കണ്ടു.

ഇതു പറയാൻ ഇദ്ദേഹത്തിന് യോഗ്യത ഉണ്ടോ ..... ?. എന്നതിന് അദ്ദേഹം മറുപടി പറയണം. ......

പത്തനംതിട്ടയിലെ കോൺഗ്രസ് പാർട്ടിയെ കേരള അസംബ്ലിയിൽ ഈ തെരഞ്ഞെടുപ്പിൽ വട്ട പൂജ്യമാക്കിയതിൽ ഇദ്ദേഹം വഹിച്ച പങ്ക് നാട്ടിൽ അന്വേഷിച്ചാൽ നന്നായി അറിയാം. പത്തനംതിട്ടയിലെ കോൺഗ്രസിന്റെ പതനത്തിൽ ഇദ്ദേഹം വഹിച്ച പങ്കു ഡീറ്റൈൽ ആയി പറയാൻ ഞാൻ പ്രാപ്തനല്ല. എന്നാൽ ഞാനും അദ്ദേഹവും ഉൾപ്പെടുന്ന കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റി നശിപ്പിച്ചതിലും തിരുവല്ല അസംബ്ലി നിയോജകമണ്ഡലത്തെ. യു. ഡി. എഫിനെ ഇല്ലാതാക്കി തോല്പിക്കുന്നതിൽ ഇദ്ദേഹം വഹിച്ച പങ്കിനെ കുറിച്ചും ഇങ്ങനൊരു പ്രസ്താവന ......പാർട്ടി ബുദ്ധിമുട്ടു നേരിടുന്ന ഈ ഘട്ടത്തിൽ പറയുന്നത് ശരിയാണോ എന്നറിയില്ല .... എങ്കിലും കുര്യന്റെ യോഗ്യതകൾ അക്കമിട്ടു താഴെ എഴുതുന്നു. .....

1. കേരളത്തിലെ ഏറ്റവും മികച്ച പഞ്ചായത്തു പ്രസിഡന്റും ദേശീയ പഞ്ചായത്തിന്റെ അവാർഡുമേടിച്ച ടി. കെ. സജീവ് എങ്ങനെ പാർട്ടിയിൽ നിന്നു പുറത്തുപോയി. ?

2. നല്ലരീതിയിൽ മല്ലപ്പള്ളി ബ്ലോക്ക്കോൺഗ്രസ് കമ്മറ്റിയെ മുൻപോട്ടു നയിച്ച അഡ്വ. പ്രസാദ് ജോർജിനെ രായ്ക്കുരാമാനം നീക്കം ചെയ്തത് എന്തിനായിരുന്നു. ?

3. ഹൗസിങ് സൊസൈറ്റിയിൽ തെരഞ്ഞെടുപ്പിൽ രണ്ടു പാനലായി കോൺഗ്രസ് പാർട്ടിയിലെ ആളുകളെ കൊണ്ട് മത്സരിപ്പിച്ചത് അങ്ങയുടെ മൂക്കിന് താഴെ അല്ലായിരുന്നോ ?അതിൽ താങ്കളുടെ നിലപാട് എന്തായിരുന്നു ?

4.ആനിക്കാട് സൊസൈറ്റിയിൽ തെരഞ്ഞെടുക്കപെട്ട പ്രസിഡന്റിനെ ( മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് )വിപ്പുകൊടുത്തു പുറത്താക്കിയത് നിങ്ങൾ ഒരു പക്ഷെ മറന്നുപോയിരിക്കും എന്നാൽ ഇതുകണ്ടുകൊണ്ടിരുന്ന ജനം മറന്നുകാണുമോ ? അതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും താങ്കൾക്കു ഒഴിയാൻ പറ്റുമോ ?

5. താങ്കളുടെ വിശ്വസ്തനായിരുന്ന പുളിമൂട്ടിൽ രാജുവും താങ്കളുടെ ( പുറമറ്റം ) തന്നെ സ്വന്തം മണ്ഡലം പ്രസിഡണ്ട് ആയിരുന്ന ബോബനും മറ്റ് അനേകം പ്രവർത്തകരും പാർട്ടി വിട്ടത് താങ്കളുടെ അറിവോടെ അല്ലായിരുന്നോ ?അവർ വീണ്ടും എൽ. ഡി. എഫിൽ ചേർന്ന് മത്സരിച്ചു ജയിച്ചത് താങ്കൾ മറന്നുപോയോ ?

6.താങ്കളുടെ സ്വന്തം പഞ്ചായത്തായ പുറമറ്റം നഷ്ടപെട്ടുപോയതു രമേശിന്റെയും ,മുല്ലപ്പള്ളിയുടെയും കുഴപ്പം കൊണ്ടായിരുന്നോ ?ഇത് ആറുമാസം മുമ്പല്ലാരുന്നോ ? താങ്കൾ രാഷ്ട്രീയകാര്യ സമിതി അംഗത്വം രാജി വെച്ചോ ?

7. ഹൗസിംങ്ങ് സൊസ്സൈറ്റി തിരഞ്ഞെടുപ്പിന്റെ തലേന്ന് രാത്രി കോൺഗ്രസിന്റെ നേതാവ് പുഷ്‌കരനെ ....മറ്റ് യു. ഡി. എഫ് സ്ഥാനാർത്ഥിയും അങ്ങയുടെ ഇപ്പോളത്തെ ......,, റെജിതോമസും കൂടി ആക്രമിച്ചപ്പോൾ അങ്ങ് കണ്ടില്ല എന്നു നടിച്ചു ..... പുഷ്‌കരനെ സ്നേഹിക്കുന്ന ഒരു സമൂഹം ഉണ്ടന്നുള്ള വിവരം അങ്ങു മറന്നു പോയോ ? തന്നെ അനുസരിക്കാത്തവരെ അക്രമിക്കുന്ന താങ്കളുടെ നിലപാട് മല്ലപ്പള്ളിക്കാർക് നന്നായി അറിയാം. .....

8. ഐ. എൻ ടി യു. സി. മല്ലപ്പള്ളി മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തുനിന്നും പുഷ്‌കരനെ മാറ്റി മല്ലപ്പള്ളിയിൽ തൊഴിലാളിയൂണിയൻ ഇല്ലാതാക്കിയത് അങ്ങു മറന്നുപോയിരിക്കാം. പക്ഷേ കോൺഗ്രസ്സ് പ്രവർത്തകർ മറന്നിട്ടില്ല ....

9.കൊണ്ഗ്രെസ്സ് എന്ന് കേട്ടാൽ കാർക്കിച്ചു തുപ്പിയിരുന്ന .... , കോൺഗ്രെസ്സുകാരെ റോഡിൽ മർദിക്കുകയും, കള്ളക്കേസിൽ കുടുക്കുകയും ചെയ്തിരുന്ന പഴയ കേരള കോൺഗ്രസ്സുകാരൻ കെ. ജി. സാബുവിനെ മണ്ഡലം പ്രസിഡണ്ട് ആക്കിയത് താങ്കളുടെ മാത്രം താൽപര്യത്തിന് വേണ്ടി മാത്രമായിരുന്നില്ലേ ?

10. വിബിത ബാബു എന്ന സി. പി. എം കാരിയെ അങ്ങയുടെ ഇഷ്ടക്കാരന്റെ തീരുമാനത്തിൽ ജില്ലാ പഞ്ചായത്തിൽ സ്ഥാനാർത്ഥി ആക്കിയതിൽ നിങ്ങൾ വഹിച്ച പങ്ക് എടുത്തു പറയണോ ? കൂടാതെ അന്നുണ്ടായ പരാജയം താങ്കൾ സത്യത്തിൽ വിലയിരുത്താൻ തയാറായോ ?

11.താങ്കളുടെ സ്വന്തം പഞ്ചായത്തും സ്വന്തം വാർഡും നഷ്ടപെട്ട ഉത്തരവാദിത്വം അങ്ങു ഏറ്റെടുത്തോ ? അന്നു രാജിവെച്ചൊ ?

12.അസംബ്ലി തെരഞ്ഞെടുപ്പിൽ കുഞ്ഞുകോശി പോളിന് 45 വോട്ടു താങ്കളുടെ സ്വന്തം ബൂത്തിൽ കുറഞ്ഞതിന്റെ ഉത്തരവാദിത്വം രമേശും മുല്ലപ്പള്ളിയും ഏറ്റെടുക്കണോ ?

13.പുതുശേരിയെയും ,വിക്ടറിനെയും അസംബ്ലി തെരഞ്ഞെടുപ്പിൽ തോൽപിച്ച ഉത്തരവാദിത്വം നിങ്ങൾ രേമേഷിന്റെയും അന്നത്തെ കെ. പി. സി. സി പ്രസിഡന്റിന്റെയും തലയിൽ കൊടുത്തോ ?

14. ഒരു ബൂത്തു പ്രസിസിഡന്റ് കോൺഗ്രസിന് ഉണ്ടാകണമെങ്കിൽ താങ്കളുടെ തിണ്ണ നിരങ്ങണ്ടേ ? താങ്കൾ പറയാത്ത ഒരാളെങ്കിലും പാർട്ടിയുടെ അധികാര കേന്ദ്രത്തിൽ ഈ ബ്ളോക്കിലുണ്ടോ ?

15.കവിയൂരിൽ ബി. ജെ. പി. അധികാരത്തിൽ വരാൻ കാരണം താങ്കൾ അല്ലെ ? ഇഷ്ടക്കാരന്റെ ഉപദേശം നടപ്പാക്കിയപ്പോൾ നഷ്ടത്തിന്റെ ഉത്തരവാദിത്വം ആരെടുക്കും ? താങ്കളുടെ ദുർവാശി ഒന്നു കൊണ്ട് മാത്രമാണ് ഇപ്പോഴും BJP കവിയൂർ ഭരിക്കുന്നത് ......

16 . പ്രസാദ്കൊച്ചുപാറക്കലും , റെജി ഫിലിപ്പും മറ്റും പാർട്ടിവിടാൻ കാരണം രമേശും മുല്ലപ്പള്ളിയും ആയിരുന്നോ ?

17.നിരണം തോമസിന്റെ മകൻ പാർട്ടിയിൽ നിന്നു പോകാൻ കാരണം താങ്കളല്ലേ. ..... ( തിരുവല്ല ബ്ലോക്കിലെ താങ്കളുടെ ചെയ്തി പിന്നീട് എഴുതാം )

കൂടെ നടന്ന വിശ്വസ്തൻ സജി ചാക്കോ സാറിനെ താങ്കൾ മനസാക്ഷിയുടെ ലെവലേശം ഇല്ലാതെ കൈകാര്യം ചെയ്തത് ഈ നാട്ടുകാരും കണ്ടതാ ....

18. നെയ്തലി ബേബികുട്ടിച്ചായൻ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ മകനെ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ആക്കാതെ .... തോറ്റു, തോറ്റു കിടന്ന കെ. ജി. സാബുവിനെ സ്ഥാനാര്ഥിയാക്കിയതും ,സാബു തോറ്റതിനെ തുടർന്ന് .... CPM നെ പഞ്ചായത്തിൽ അധികാരത്തിൽ എത്തിച്ചതും താങ്കൾ ആയിരുന്നില്ലെ മിസ്റ്റർ കുര്യൻ .......?

19 . ഇന്നലെ കഴിഞ്ഞ നിയസഭ തിരെഞ്ഞെടുപ്പിൽ സ്വന്തം പഞ്ചായത്തായ പുറമറ്റത്ത് UDF 518 വോട്ടിന് പിന്നിൽ പോയതിന് ഉത്തരവദി രമേശ്ജീയും, മുല്ലപ്പള്ളിയും ആണോ ?

20. പാർട്ടി പ്രതിന്ധിയിൽ നിൽക്കുന്ന ഘട്ടത്തിൽ , തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് താങ്കൾ നടത്തിയ പ്രസ്ഥാവനകൾ ..... ... കോവിഡ് പ്രവർത്തനങ്ങളിൽ LDF സർക്കാരിനെ പ്രകീർത്തിച്ചത് ...., ശിവരാമകൃഷ്ണന്റെ ചോദ്യം ചെയ്യലിനെ എതിർത്തത് ..... , 'എം ' എന്ന വർഗ്ഗീയ വാദിയെ വെള്ളപൂശാൻ .... V T ബൽറാം MLA മാപ്പ് പറയണം എന്ന് ആവിശ്യപ്പെട്ടത് ..... ഇതെക്കെ ആർക്ക് വേണ്ടി ആയിരുന്നു മിസ്റ്റർ P J കുര്യൻ ......?

ഇനിയും എഴുതാനുണ്ട് . നിങ്ങളുടെ ആക്രികൾ ആരെങ്കിലും ഇതിൽ കമന്റ് എഴുതിയാൽ ബാക്കി കൂടി എഴുതാം. ......

ആ നിങ്ങളാ രമേശ്ജിയും ,മുല്ലപ്പള്ളിയും രാജി വെക്കണമെന്ന് ആവിശ്യപ്പെടുന്നത്. നിങ്ങൾക്കു രാജ്യസഭ അംഗത്വം നഷ്ടപ്പെട്ടപ്പോൾ തുടങ്ങിയ കടിയാ. പിണറായി മികച്ച മുഖ്യമന്ത്രി എന്നുനിങ്ങൾ പറഞ്ഞു , മോദി നിങ്ങളെ ഉപരാഷ്ടപതിയാക്കാൻ വിളിക്കുന്നു എന്ന് ഈ തെരഞ്ഞെടുപ്പ് മധ്യത്തിൽ പറഞ്ഞു. നിങ്ങൾക്കു എന്തിന്റെ അസുഖം ആണന്നു എല്ലാർക്കും അറിയാം........ ഇച്ചിര ഞെരിഞ്ഞിൽ മേടിച്ചു ..,,,,,,,,,,,,,,,

കള്ളന് കഞ്ഞി വച്ചവൻ മാത്രമല്ല കുര്യാ ..... താൻ ...... ആ കഞ്ഞി കട്ടു കുടിച്ചിട്ട് ..... മിച്ചമുള്ളതിൽ പാഷാണം കലക്കുന്നവനാണ് .... .......

നിങ്ങൾ ഈ പാർട്ടി വിട്ടുപോയാൽ തന്നെ കോൺഗ്രസ് പത്തനംതിട്ടജില്ലയിൽ രക്ഷപെടും.

നിലപാടില്ലാത്ത, കഷ്ട്ടപ്പെടാതെ അധികാരത്തിൽ മാത്രം ഇരുന്ന് ഇന്നും പിണറായിയുടെ പൊലീസിനെയും കൊണ്ടു നടക്കുന്ന അവസരവാദിയായ താങ്കളെ എന്തു പറയാൻ .......

'കഷ്ടം കഷ്ടം കോനാരെ ..... തെങ്ങിന്റെ മണ്ടയിൽ കള്ളുണ്ടോ' ?

എന്ന് വിശ്വസ്തയോട് .......

ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിനെ സ്നേഹിക്കുന്ന ഒരു സാധാരണ പ്രവർത്തകൻ ......
രജിത്ത് വല്യവീട്ടിൽ 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP