Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജാതിമത വികാരം കുത്തിയിളക്കി കേരളത്തെ തകർക്കുന്ന ബിജെപി നയം ന്യൂനപക്ഷവിരുദ്ധ വികാരമായപ്പോൾ സിപിഐ(എം) തോറ്റു: പിണറായി വിജയൻ

ജാതിമത വികാരം കുത്തിയിളക്കി കേരളത്തെ തകർക്കുന്ന ബിജെപി നയം ന്യൂനപക്ഷവിരുദ്ധ വികാരമായപ്പോൾ സിപിഐ(എം) തോറ്റു: പിണറായി വിജയൻ

തിരുവനന്തപുരം: ജാതിമത വികാരം കുത്തിയളക്കി സാമൂഹ്യാന്തരീക്ഷം തകർക്കാനുള്ള ബിജെപി നയം തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ തോൽവിക്ക് കാരണമായെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. അന്യമതവിരോധം സിപിഎമ്മിന്റെ തോൽവിക്ക് കാരണമായി. തിരുവനന്തപുരത്തെ സ്ഥാനാർത്ഥിക്ക് പൊതുസ്വീകാര്യത ഉണ്ടായില്ലെന്നും പിണറായി പറഞ്ഞു.

ജാതിമത വികാരങ്ങൾ കുത്തിയിളക്കാനുള്ള കടുത്ത ശ്രമമാണ് തെരഞ്ഞെടുപ്പിൽ നടന്നത്. ബിജെപി നയം ന്യൂനപക്ഷവിരുദ്ധ വികാരമായി മാറിയതാണ് സിപിഎമ്മിന് തിരിച്ചടിയായെന്നും പിണറായി പറഞ്ഞു.

സാമൂഹികാന്തരീക്ഷത്തിൽ മാറ്റം വരുത്താനുള്ള ശ്രമവും വ്യാപകമായി നടക്കുകയാണ്. അന്യമത വിരോധം എൽഡിഎഫിനെയാണ് പ്രതികൂലമായി ബാധിച്ചതെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജാതി നോക്കിയല്ല തങ്ങൾ സ്ഥാനാർത്ഥികളെ നിർത്തിയത്. ബിജെപിയും ആർഎസ്എസും നടത്തിയ വർഗീയവൽക്കരണം ജനങ്ങളെ സാരമായി ബാധിച്ചു. ജാതി സംഘടനകളിലെല്ലാം നുഴഞ്ഞുകയറാനുള്ള വ്യാപകശ്രമം ആർഎസ്എസുകാർ നടത്തുന്നുണ്ട്. ഇത്തരം സംഘടനകളെല്ലാം ഇതിന് മൗനാനുവാദം നൽകുകയും ചെയ്യുന്നു. മുമ്പ് സാമൂഹിക മാറ്റങ്ങൾക്ക് വഴിതെളിച്ച സംഘടനകൾ ഇപ്പോൾ സമ്പന്നരുടെ പിടിയിലാണെന്നും പിണറായി പറഞ്ഞു. അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കലാണ് ഇപ്പോൾ ആ സംഘടനകളുടെ നയം. എസ്എൻഡിപി പരിപാടികളിൽ ആർഎസ്എസ് വിഷം ചീറ്റുന്നവരെ പങ്കെടുപ്പിക്കുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിലെ തോൽവിക്ക് സംഘടനാപരമായ വീഴ്ചയും കാരണമായി. വർഗ ബഹുജന സംഘടനകളുടെ ഭാഗത്തും വീഴ്ചയുണ്ടായെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി പറഞ്ഞു. ആർഎസ്എസ് മേധാവിയുടെ പ്രസംഗം ദൂരദർശൻ സംപ്രേഷണം ചെയ്തത് തെറ്റായ നടപടിയാണെന്നും പിണറായി വിജയൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP