Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മറ്റൊരാളെ ഇടിച്ചിട്ടും സാധനങ്ങൾ തള്ളിയിട്ടും വാർത്ത സൃഷ്ടിക്കുന്നവരാണ് മാദ്ധ്യമപ്രവർത്തകർ; പത്രസമ്മേളനം തുടങ്ങാൻ പത്രക്കാരെ കാത്തിരുന്ന് മടുത്ത പിണറായി വിജയന്റെ പരിഹാസം പിടിക്കാതെ പത്രക്കാർ

മറ്റൊരാളെ ഇടിച്ചിട്ടും സാധനങ്ങൾ തള്ളിയിട്ടും വാർത്ത സൃഷ്ടിക്കുന്നവരാണ് മാദ്ധ്യമപ്രവർത്തകർ; പത്രസമ്മേളനം തുടങ്ങാൻ പത്രക്കാരെ കാത്തിരുന്ന് മടുത്ത പിണറായി വിജയന്റെ പരിഹാസം പിടിക്കാതെ പത്രക്കാർ

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിലെ കാര്യങ്ങൾ വിളിക്കാൻ മുഖ്യമന്ത്രി വിളിക്കുന്ന പതിവ് വാർത്താസമ്മേളനം എന്ന രീതി വേണ്ടെന്ന് വച്ചതു മുതൽ പിണറായി വിജയൻ പത്രക്കാരോട് അത്രയ്ക്ക് രസത്തിലല്ല. മാദ്ധ്യമങ്ങളിൽ നിന്നും മുഖ്യമന്ത്രി ഒളിച്ചോടുന്നു എന്ന ആരോപണമായരുന്നു ഇതോടെ പത്രക്കാർ ഉന്നയിച്ചത്. എന്നാൽ, വല്ലപ്പോഴും കാര്യങ്ങൾ വിശദീകരിക്കാൻ വാർത്താസമ്മേളനം ആകാമെന്ന പക്ഷക്കാരനാണ് മുഖ്യമന്ത്രി. അതുകൊണ്ട് തന്നെ ഇന്നലെ ഒരു വാർത്താസമ്മേളനം വിളിക്കുകയും ചെയ്തു. എന്നാൽ, വല്ലപ്പോഴും വാർത്താസമ്മേളനം വിളിക്കുന്ന മുഖ്യമന്ത്രിയെ കാണാൻ നേരത്തെ പോകേണ്ട കാര്യമെന്ത് എന്ന ധാരണയിലായിരുന്നു പത്രക്കാർ എല്ലാവരും. അതുകൊണ്ട് തന്നെ പിണറായിക്ക് പത്രക്കാരെ കാത്തിരിക്കേണ്ടിയും വന്നു. ഇത് മുഖ്യമന്ത്രിയ ശരിക്കും ചൊടിപ്പിച്ചു.

ഇന്നലെ ആസൂത്രണബോർഡിന്റെ പ്രഥമയോഗ വിവരങ്ങൾ വിശദീകരിക്കുന്നതിന് ഇടെ കർക്കശക്കാരനായ മുഖ്യമന്ത്രിയുടെ ഭാവം പിണറായി പത്രക്കാരോടും പുറത്തെടുത്തു. മാദ്ധ്യമപ്രവർത്തകരെ പരിഹസിച്ചു കൊണ്ടായിരുന്നു താൻ കാത്തിരുന്നതിന്റെ വിഷമം മുഖ്യമന്ത്രി തീർത്തത്. 'നിങ്ങൾക്കുള്ള ഏറ്റവും വലിയ ഗുണം ഇതാണ്. മറ്റുള്ളവരെപ്പറ്റി നിങ്ങൾ ചിന്തിക്കുന്നേ ഇല്ല. സ്വന്തം സൗകര്യത്തെക്കുറിച്ച് മാത്രമേ നിങ്ങൾ ചിന്തിക്കാറുള്ളൂ. അതിനായി മറ്റെയാളെ ഇടിക്കുക, ഏതെങ്കിലും സാധനങ്ങൾ തള്ളിയിടുക, ഇതൊക്കെ മാദ്ധ്യമപ്രവർത്തകരുടെ സ്വഭാവമായി മാറിയിരിക്കുകയാണ്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.

വിവരങ്ങൾ വിശദീകരിക്കുവാൻ മുഖ്യമന്ത്രിയും മന്ത്രി തോമസ് ഐസക്കും തയ്യാറായെങ്കിലും മാദ്ധ്യമപ്രവർത്തകരിൽ ചിലർ എത്താൻ വൈകിയതിനാൽ മുഖ്യമന്ത്രിക്ക് കാത്തിരിക്കേണ്ടി വന്നിരുന്നു. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. മാദ്ധ്യമപ്രവർത്തകർ വാർത്താ സമ്മേളനം ആരംഭിച്ച് കുറച്ചു കഴിഞ്ഞാണ് മറ്റൊരു മാദ്ധ്യമപ്രവർത്തകൻ എത്തിയത്. അപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസിച്ചത്. എന്നാൽ, മുഖ്യമന്ത്രി വാർത്താസമ്മേളനം വിളിക്കുന്നത് വല്ലപ്പോൾ ഒരിക്കൽ ആയതിനാൽ പലരും അറിയാൻ വൈകിയിരുന്നു. അതുകൊണ്ട് തന്നെയാണ് ചിലർ വൈകിയെത്തിയതും.

എന്തിനും കർക്കശക്കാരനായി പെരുമാറുന്ന പിണറായി വിജയൻ അടുത്തിടെ സുസ്‌മേര വദനനായാണ് ചാനലുകൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെടാറ്. എന്നാൽ, തനിക്ക് പിടിക്കാത്ത കാര്യങ്ങൾ കണ്ടാൽ കർക്കശക്കാരനായ ആ പഴയ പിണറായിയായി അദ്ദേഹം മാറുകയും ചെയ്യും. എന്തായാലും മുഖ്യമന്ത്രിയുടെ പരിഹാസം പത്രക്കാർക്ക് പിടിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP