Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വർഗീയ വിഷം ചീറ്റുന്ന സംഘടനയായി എസ്എൻഡിപി മാറിയെന്ന് പിണറായി വിജയൻ; വർഗീയത പ്രസംഗിക്കാത്ത ഒരു രാഷ്ട്രീയ പാർട്ടിയുമില്ലെന്ന് വെള്ളാപ്പള്ളിയുടെ മറുപടി

വർഗീയ വിഷം ചീറ്റുന്ന സംഘടനയായി എസ്എൻഡിപി മാറിയെന്ന് പിണറായി വിജയൻ; വർഗീയത പ്രസംഗിക്കാത്ത ഒരു രാഷ്ട്രീയ പാർട്ടിയുമില്ലെന്ന് വെള്ളാപ്പള്ളിയുടെ മറുപടി

തിരുവനന്തപുരം: എസ്എൻഡിപിയുടെ പരിപാടികളിൽ വർഗീയ വിഷം ചീറ്റുന്നെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. സംഘടനയുടെ തലപ്പത്തുള്ളവർക്ക് സ്ഥാപിത താൽപര്യമാണുള്ളത്. അതിനാലാണ് ആർഎസ്എസ്-ബിജെപി നേതാക്കളെ പരിപാടികളിൽ പങ്കെടുപ്പിക്കുന്നതെന്നും ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ പിണറായി പറഞ്ഞു.

ആർഎസ്എസ് നേതാക്കളെ ബോധപൂർവമാണ് എസ്എൻഡിപി യോഗത്തിൽ പങ്കെടുപ്പിക്കുന്നത്. ഈ ആർഎസ്എസ് നേതാക്കൾ ഇത്തരം പരിപാടികളിൽ വർഗീയവിഷം ചീറ്റുകയാണ്. സംഘടനയുടെ തലപ്പത്തുള്ളവർ പാവങ്ങളെ അവഗണിക്കുന്നുവെന്നും പിണറായി പറഞ്ഞു.

ജാതിസംഘടനകളിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുകയാണ് ആർഎസ്എസ് എന്നും പിണറായി പറഞ്ഞു. ജാതിമത വികാരങ്ങൾ കുത്തിയിളക്കാനുള്ള കടുത്ത ശ്രമം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നടന്നെന്ന് നേരത്തെ പിണറായി പറഞ്ഞിരുന്നു. ബിജെപി നയം ന്യൂനപക്ഷവിരുദ്ധ വികാരമായി മാറിയത് സിപിഎമ്മിന് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹികാന്തരീക്ഷത്തിൽ മാറ്റം വരുത്താനുള്ള ശ്രമവും വ്യാപകമായി നടക്കുകയാണ്. ബിജെപിയും ആർഎസ്എസും നടത്തിയ വർഗീയവൽക്കരണം ജനങ്ങളെ സാരമായി ബാധിച്ചു. ജാതി സംഘടനകളിലെല്ലാം നുഴഞ്ഞുകയറാനുള്ള ആർഎസ്എസിന്റെ വ്യാപകശ്രമത്തിന് സംഘടനകളെല്ലാം മൗനാനുവാദം നൽകുന്നു. മുമ്പ് സാമൂഹിക മാറ്റങ്ങൾക്ക് വഴിതെളിച്ച സംഘടനകൾ ഇപ്പോൾ സമ്പന്നരുടെ പിടിയിലാണെന്നും പിണറായി പറഞ്ഞു. അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കലാണ് ഇപ്പോൾ ആ സംഘടനകളുടെ നയമെന്നും പിണറായി പറഞ്ഞിരുന്നു.

അതേ സമയം എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾക്കൊള്ളുന്നതാണ് എസ്എൻഡിപിയെന്ന് പിണറായിക്ക് വെള്ളാപ്പള്ളി നടേശൻ മറുപടി നൽകി. സ്ഥാനാർത്ഥികളെ നിശ്ചയിക്കുമ്പോൾ എല്ലാവരും ജാതി നോക്കാറുണ്ടെന്നും വെള്ളാപ്പള്ളി ആരോപിച്ചു. വർഗ്ഗീയത പ്രസംഗിക്കാത്ത ഒരു രാഷ്ട്രീയ പാർട്ടിയും ഇല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP