Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മന്ത്രി രാജീവിന്റേയും സ്വരാജിന്റേയും ശത്രുക്കൾ തൃക്കാക്കരയിൽ ഒരുമിച്ചു; അരുൺകുമാറിന് വേണ്ടി നടന്ന ചുവരെഴുത്ത് ഗൂഢാലോചനയുടെ ഭാഗം; എറണാകുളത്ത് സിപിഎമ്മിൽ വിഭാഗീയത അതിശക്തം; തെറ്റ് ചെയ്തവരെ കണ്ടെത്താൻ ബാലൻ കമ്മീഷൻ ഉടൻ തെളിവെടുപ്പിനെത്തും; ഉമാ തോമസിനെ ജയിപ്പിച്ചവരോട് മാപ്പില്ലെന്ന നിലപാടിൽ പിണറായി

മന്ത്രി രാജീവിന്റേയും സ്വരാജിന്റേയും ശത്രുക്കൾ തൃക്കാക്കരയിൽ ഒരുമിച്ചു; അരുൺകുമാറിന് വേണ്ടി നടന്ന ചുവരെഴുത്ത് ഗൂഢാലോചനയുടെ ഭാഗം; എറണാകുളത്ത് സിപിഎമ്മിൽ വിഭാഗീയത അതിശക്തം; തെറ്റ് ചെയ്തവരെ കണ്ടെത്താൻ ബാലൻ കമ്മീഷൻ ഉടൻ തെളിവെടുപ്പിനെത്തും; ഉമാ തോമസിനെ ജയിപ്പിച്ചവരോട് മാപ്പില്ലെന്ന നിലപാടിൽ പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തൃക്കാക്കരയിൽ സ്ഥാനാർത്ഥി നിർണയത്തിലെ ആശയക്കുഴപ്പം പിഴച്ചെന്ന വിലയിരുത്തലിൽ സിപിഎം. ഇത് അന്വേഷിക്കാൻ സിപിഎം രണ്ടംഗസമിതിയെ നിയോഗിച്ചതിന് പിന്നിൽ ചുവരെഴുത്തിലെ കള്ളനെ കണ്ടെത്താനാണ്. എ.കെ. ബാലനും ടി.പി.രാമകൃഷ്ണനുമാണ് സമിതിയിലെ അംഗങ്ങൾ. കെ.എസ്. അരുൺകുമാറിന്റെ പേര് ആദ്യം പുറത്തുവന്നത് ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും എറണാകുളത്ത് ഇപ്പോഴും വിഭാഗീയത തുടരുന്നുവെന്നുമാണ് വിമർശനം.

തെറ്റ് ചെയ്തവരെ കണ്ടെത്താൻ ബാലൻ കമ്മീഷൻ ഉടൻ തെളിവെടുപ്പിനെത്തും. തൃക്കാക്കരയിൽ പിടി തോമസിന്റെ ഭാര്യ ഉമാ തോമസിനെ ജയിപ്പിച്ചവരോട് മാപ്പില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. സുവർണ്ണാവസരമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളാണ് തോൽവി വലുതാക്കിയതെന്ന നിലപാടിലാണ് എന്നാൽ സിപിഎമ്മിലെ ജില്ലാ നേതൃത്വത്തിലെ പ്രമുഖർ. എന്നാൽ വെട്ടിനിരത്തിലിനുള്ള സാധ്യതാണ് അന്വേഷണ കമ്മീഷൻ നൽകുന്നത്.

തൃക്കാക്കരയിൽ സ്ഥാനാർത്ഥിയായി ആദ്യം കെ.എസ്. അരുൺകുമാറിന്റെ പേരാണ് പുറത്തുവന്നത്. ഇത് ഏറെ ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. അരുൺകുമാറിന് വേണ്ടി ചുവരും എഴുതി. പിന്നീടാണ് ജോ ജോസഫിനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്. എറണാകുളം ജില്ലയിൽ വിഭാഗീയത തുടരുന്നതിന്റെ ലക്ഷണമാണ് ഇതെന്നാണ് സിപിഎം വിലയിരുത്തൽ. പോസ്റ്റർ എഴുതിയവരെ കണ്ടെത്തി പാർട്ടിയിൽ നിന്നും പുറത്താക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇതേ പറ്റി അന്വേഷിക്കാൻ രണ്ടംഗകമ്മിഷനെ സിപിഎം സംസ്ഥാന സമിതി നിയോഗിച്ചത്. തൃക്കാക്കരയിൽ ഇടതുമുന്നണിക്ക് പ്രതീക്ഷിച്ചത്ര വോട്ട് നേടാൻ സാധിക്കാതിരുന്നതിനേക്കുറിച്ചും കമ്മിഷനെ അന്വേഷിക്കും.

തൃക്കാക്കരയിലെ തോൽവിയും വോട്ടു ചോർച്ചയും മാത്രമല്ല കമ്മിഷൻ അന്വേഷിക്കുന്നത്. സ്ഥാനാർത്ഥി നിർണയം, സ്ഥാനാർത്ഥിയെ ആദ്യം അവതരിപ്പിച്ചത്, ഐക്യത്തോടെ ജില്ലയിലെ പാർട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടോ എന്നീ കാര്യങ്ങൾ പരിശോധനാ വിധേയമാക്കും. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിലെ തോൽവി ജില്ലാതലത്തിൽ അന്വേഷിച്ച് ശക്തമായ സംഘടനാ നടപടി എടുത്തിരുന്നു. സംഘടനാപരമായ പുഴുക്കുത്തുകൾ ഇല്ലാതായതോടെ ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ ഇത്തവണ കഴിയുമെന്നായിരുന്നു സിപിഎമ്മിന്റെ അവകാശവാദം. അതും വെറുതെയായി. ഉമാ തോമസ് റിക്കോർഡ് ഭൂരിപക്ഷത്തിന് വിജയിച്ചു.

നിഗമനം. ഡിവൈഎഫ്‌ഐ നേതാവ് അരുൺ കൂമാറിനെ സ്ഥാനാർത്ഥിയാക്കുമെന്ന ശക്തമായ സൂചനകൾ ജില്ലാ നേതൃത്വത്തിന്റെ ഭാഗമായവർ തന്നെ പുറത്തേക്കു നൽകുന്നതിനിടെയാണ് ജോ ജോസഫ് അപ്രതീക്ഷിതമായി അവിടെ അവതരിച്ചത്. ഇതെല്ലാം കമ്മിഷനെ നിയോഗിക്കാനുള്ള പ്രേരണയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിലെ കാര്യങ്ങൾ മാത്രമാണ് സംസ്ഥാന കമ്മിറ്റി നേരിട്ട് പരിശോധിച്ചത്. സംസ്ഥാനകമ്മിറ്റി അംഗം ജി.സുധാകരനു നേരെ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലായിരുന്നു ആ നടപടി. എറണാകുളത്തും പ്രമുഖർ അടക്കം വിമർശനങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വം നേരിട്ടു പരിശോധനയ്ക്കു മുതിരുന്നത്.

തൃക്കാക്കരയിൽ മന്ത്രി പി രാജീവാണ് പ്രചരണത്തിന് നേതൃത്വം നൽകിയത്. എം സ്വരാജും മുമ്പിൽ നിന്നു. ഇവരോടുള്ള ചിലരുടെ പകയും തോൽവിക്ക് കാരണമായെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം നിറഞ്ഞിട്ടും ഇത്രയും വലിയ തോൽവി സിപിഎം പ്രതീക്ഷിച്ചില്ല. എറണാകുളത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം ഉണ്ടാക്കി. ഇതു കൂടി കണക്കിലെടുത്ത് എറണാകുളത്ത് തിരുത്തൽ ഉണ്ടാകുമെന്നാണ് സൂചന.

എറണാകുളത്തെയും തൃക്കാക്കരയിലെയും രാഷ്ട്രീയ സാഹചര്യങ്ങൾ മനസ്സിലാക്കാതെയുള്ള ആത്മവിശ്വാസവും പ്രചാരണരീതിയുമാണ് കണ്ടതെന്ന വിമർശനം സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നു. സർക്കാരിന്റെ അതിപ്രസരം തന്നെ ഉണ്ടായെന്ന് ചിലർ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP