Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

നിങ്ങൾക്ക് വേറെ എന്തോ ഉദ്ദേശമാണ്..അത് നടക്കില്ല.. മനസിൽ വച്ചാൽ മതി; പ്രതിപക്ഷത്തിന്റെ ആരോപണമാണ് ഇത് സിഎം എന്ന് മനോരമ ന്യൂസ് റിപ്പോർട്ടർ ദീപു രേവതി ; അസംബന്ധം വിളിച്ച് പറയാൻ ഒരു നാക്കുണ്ടെന്നു കരുതി എന്തും പറയാൻ തയ്യാറാകരുതെന്നും മുഖ്യമന്ത്രി; ലൈഫ് മിഷൻ അഴിമതിയിലെ വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യത്തിൽ ചൊടിച്ച് തട്ടിക്കയറി പിണറായി

നിങ്ങൾക്ക് വേറെ എന്തോ ഉദ്ദേശമാണ്..അത് നടക്കില്ല.. മനസിൽ വച്ചാൽ മതി; പ്രതിപക്ഷത്തിന്റെ ആരോപണമാണ് ഇത് സിഎം എന്ന് മനോരമ ന്യൂസ് റിപ്പോർട്ടർ ദീപു രേവതി ; അസംബന്ധം വിളിച്ച് പറയാൻ ഒരു നാക്കുണ്ടെന്നു കരുതി എന്തും പറയാൻ തയ്യാറാകരുതെന്നും മുഖ്യമന്ത്രി; ലൈഫ് മിഷൻ അഴിമതിയിലെ വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യത്തിൽ ചൊടിച്ച് തട്ടിക്കയറി പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതുമായി ബന്ധപ്പെട്ട ചോദ്യത്തിൽ തട്ടിക്കയറി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഏജൻസി അന്വേഷിക്കുന്നത് എത്രത്തോളം ഫലപ്രദമാകുമെന്ന ചോദ്യത്തോടാണ് മുഖ്യമന്ത്രി ക്ഷോഭത്തോടെ പ്രതികരിച്ചത്.

വാർത്താസമ്മേളനത്തിൽ ചോദ്യം ഉന്നയിച്ച മനോരമ ന്യൂസ് റിപ്പോർട്ടർ ദീപു രേവതിക്ക് നേരെ രൂക്ഷവിമർശനമാണ് മുഖ്യമന്ത്രി അഴിച്ചുവിട്ടത്. ലൈഫ്മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് ദേശീയ ഏജൻസികളെ ഭയന്നാണെന്ന ആരോപണമാണ് ചോദ്യമായി വന്നത്.

ലൈഫ്മിഷൻ അഴിമതിയിൽ ആരോപണം നേടിരുന്നവരുടെ കൂട്ടത്തിൽ മുഖ്യമന്ത്രിയും തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിയുമുള്ളപ്പോൾ വിജിലൻസ് അന്വേഷണം എത്രത്തോളം ഫലപ്രദമാകുമെന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. നിങ്ങൾക്ക് വേറെ എന്തോ ഉദ്ദേശമാണ് അത് നടക്കില്ലെന്നും മനസിൽവച്ചാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആരോപണം സംബന്ധിച്ചാണ് ചോദ്യമെന്ന് പറഞ്ഞ മാധ്യമപ്രവർത്തകനോട് അസംബന്ധം വിളിച്ച് പറയാൻ ഒരു നാക്കുണ്ടെന്നു കരുതി എന്തും പറയാൻ തയ്യാറാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് ആരോപണമെന്നും ആരെങ്കിലും എന്തെങ്കിലും തോന്നിയത് പറഞ്ഞൽ അത് ആരോപണമാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു

നിങ്ങളുടെയൊക്കെ മാനസികാവസ്ഥയ്ക്കുള്ള തകരാറാണിത്. അന്വേഷണം നടത്തുന്നില്ല എന്നതായിരുന്നു അദ്യത്തെ ആരോപണം. ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചപ്പോൾ എന്തോ ഭയപ്പെട്ടുകൊണ്ടാണ് അന്വേഷണം നടത്തുന്നത് എന്നായി ആരോപണം. ഇവിടെ യഥാർഥത്തിൽ ഉണ്ടായ പ്രശ്‌നത്തിൽ അന്വേഷണം നടത്തുന്നു.

മുഖ്യമന്ത്രിയെയും തദ്ദേശവകുപ്പ് മന്ത്രിയെയുമൊക്കെ ഇതിന്റെ ഭാഗമായി ആരൊക്കെയോ ചോദ്യംചെയ്യാൻ പോകുന്നു എന്ന ധാരണ മനസ്സിൽ വച്ചാൽ മതി. വിജിലൻസ് ഒരു സ്വതന്ത്രമായ ഏജൻസിയാണ്. വിജിലൻസിനെതിരെ അത്തരത്തിൽ എന്തെങ്കിലും അനുഭവം മുൻപ് ഉണ്ടായിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.വടക്കാഞ്ചേരിയിൽ റെഡ്ക്രസന്റുമായി ചേർന്ന് 140 അപ്പാർട്മെന്റുകൾ നിർമ്മിക്കാനുള്ള പദ്ധതിയെപ്പറ്റിയുള്ള ആക്ഷേപങ്ങളെപ്പറ്റിയാണ് വിജിലൻസ് അന്വേഷിക്കുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP