Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മുൻ സർക്കാരിന്റെ കാലത്ത് ലാവ്ലിൻ കേസ് സിബിഐക്ക് വിട്ടതിന് പ്രതികാര ചിന്തയോടെയല്ല ഇവിടെ ഇരിക്കുന്നത്; ഇരയായ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സോളാർ കേസ് സിബിഐയ്ക്ക് വിട്ടത്; ഉമ്മൻ ചാണ്ടിക്ക് മറുപടിയുമായി പിണറായി

മുൻ സർക്കാരിന്റെ കാലത്ത് ലാവ്ലിൻ കേസ് സിബിഐക്ക് വിട്ടതിന്  പ്രതികാര ചിന്തയോടെയല്ല  ഇവിടെ ഇരിക്കുന്നത്; ഇരയായ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സോളാർ കേസ് സിബിഐയ്ക്ക് വിട്ടത്; ഉമ്മൻ ചാണ്ടിക്ക് മറുപടിയുമായി പിണറായി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: സോളാർ കേസ് സിബിഐയ്ക്ക് വിട്ടത് രാഷ്ട്രീയ ദുരുദ്ദേശത്തോടെയുള്ള നടപടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിബിഐക്ക് വിട്ടത് സ്വഭാവിക നടപടിയെന്നും കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിക്ക് മറുപടിയായി പിണറായി വിജയൻ പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇരയായ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സോളാർ കേസ് സിബിഐയ്ക്ക് വിട്ടത്. തൃപ്തികരമായ രീതിയിൽ അന്വേഷണം നടക്കില്ല എന്നാണ് അവരുടെ പരാതി. അതിനാൽ അന്വേഷണ ഏജൻസിയെ മാറ്റണമെന്ന് അവർ നിലപാട് സ്വീകരിച്ചു. ഇത്തരത്തിൽ ഒരു നിലപാട് പരാതിക്കാരി സ്വീകരിച്ചാൽ എങ്ങനെയാണ് അന്വേഷണ ഏജൻസിയെ മാറ്റേണ്ടതില്ല എന്ന നിലപാട് സ്വീകരിക്കുക?. അതുകൊണ്ടാണ് കേസ് സിബിഐക്ക് വിട്ടതെന്നും പിണറായി വിജയൻ പറഞ്ഞു. മുൻ സർക്കാരിന്റെ അവസാന കാലത്ത് ലാവ്ലിൻ കേസ് സിബിഐക്ക് വിട്ടതിന് മറുപടിയെന്നോണം പ്രതികാര ചിന്തയോടെയല്ല സർക്കാർ ഇവിടെ ഇരിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

സോളാർ കേസിൽ അന്വേഷണ കമ്മീഷന് മുൻപിൽ വസ്തുതകൾ വന്നു .സ്ത്രീക്ക് ഉണ്ടായ ദുരനുഭവം തുറന്നുപറഞ്ഞു. ശക്തമായ നിലപാടാണ് കമ്മീഷൻ സ്വീകരിച്ചത്. കമ്മീഷന്റെ ശുപാർശ പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണം ഇപ്പോഴും തുടരുകയാണ്. ഫലപ്രദമായി തന്നെയാണ് മുന്നോട്ടുപോകുന്നത്. അതിനിടെ പരാതിക്കാരി അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടു. അവരുടെ പരാതി കണക്കിലെടുത്താണ് അന്വേഷണം സിബിഐക്ക് വിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് സോളാർ കേസിൽ വിജിലൻസ് ഡയറക്ടുകൂലമായാണ് നിലപാട് സ്വീകരിച്ചത്. ഉടൻ തന്നെ അദ്ദേഹത്തെ മാറ്റി. കേസ് ഉമ്മൻ ചാണ്ടി സർക്കാർ സിബിഐക്ക് വിടുകയായിരുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.

ഒരു കേസും സിബിഐക്ക് വിടില്ലെന്ന് സർക്കാരിന് നിലപാടില്ല. വാളയാർ ഉൾപ്പെടെ ചില കേസുകൾ സർക്കാർ തന്നെ മുൻപ് സിബിഐക്ക് വിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP