Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആർഎസ്എസിനെ ഐസിസിനോട് താരതമ്യം ചെയ്ത് പിണറായി; രണ്ട് സംഘടനകളുടേയും പ്രവർത്തനം ഒരു പോലെ; ശാസ്ത്രബോധം വളർത്തുന്നവരെ സംഘപരിവാറിന് ഉൾക്കൊള്ളാനാകുന്നില്ലെന്നും സിപിഐ(എം) നേതാവ്

ആർഎസ്എസിനെ ഐസിസിനോട് താരതമ്യം ചെയ്ത് പിണറായി; രണ്ട് സംഘടനകളുടേയും പ്രവർത്തനം ഒരു പോലെ; ശാസ്ത്രബോധം വളർത്തുന്നവരെ സംഘപരിവാറിന് ഉൾക്കൊള്ളാനാകുന്നില്ലെന്നും സിപിഐ(എം) നേതാവ്

കൊല്ലം : സംഘപരിവാറും ഐസിസും ഒരേ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ഐ.എസ് തീവ്രവാദികൾ മാദ്ധ്യമപ്രവർത്തകർ ഉൾപ്പടെയുള്ളവരെ കഴുത്തറുത്തും ചുട്ടെരിച്ചുമാണ് കൊലപ്പെടുത്തുന്നത്. ഇന്ത്യയിൽ സംഘ്പരിവാറും ഇതേ രീതിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും പിണറായി പറഞ്ഞു. അബുദാബി ശക്തി അവാർഡുകൾ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐഎസ് തീവ്രവാദികൾ മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള നിരപരാധികളെ കഴുത്തറുത്തും ചുട്ടെരിച്ചും കൊലപ്പെടുത്തുന്നു. ഇന്ത്യയിൽ സംഘപരിവാറും ഇതേ സ്വഭാവമാണു സ്വീകരിച്ചിരിക്കുന്നത്. കന്നട സാഹിത്യകാരനും യുക്തിചിന്തകനുമായ കൽബുറഗിയെ കൊലപ്പെടുത്തിയത് അവസാനത്തെ സംഭവമാണ്. ശാസ്ത്രബോധം വളർത്താൻ ശ്രമിച്ച പലരെയും അവർ വകവരുത്തിയിട്ടുണ്ട്. പൗരന്മാരിൽ ശാസ്ത്രബോധം വളർത്തണമെന്നാണ് ഇന്ത്യൻ ഭരണഘടന നിർദ്ദേശിക്കുന്നത്. സംഘപരിവാറുകൾക്ക് ഇത് ഉൾക്കൊള്ളാനാവുന്നില്ല. അവർ കേരളത്തിലും ഈ നയം സ്വീകരിക്കുന്നു.

പത്രസ്ഥാപനം ആവശ്യപ്പെട്ടതനുസരിച്ചു കർക്കിടക മാസത്തിൽ ലേഖനം എഴുതിയ പണ്ഡിതനും എഴുത്തുകാരനുമായ ഡോ. എം.എം. ബഷീറിനെതിരെ സംഘപരിവാറുകൾ സ്വീകരിച്ചിരിക്കുന്ന നിലപാടിനെ ജാഗ്രതയോടെ കാണണം. ബഷീറിന് ആ വിഷയത്തിൽ ജ്ഞാനം ഉള്ളതുകൊണ്ടാണ് അദ്ദേഹത്തെക്കൊണ്ടു ലേഖനം എഴുതിപ്പിക്കാൻ പത്രസ്ഥാപനം തയാറായതെന്നുപോലും അവർ ചിന്തിക്കുന്നില്ല.

വിഗ്രഹാരാധനയോടു യോജിപ്പും വിയോജിപ്പും ചരിത്രാതീതകാലം മുതൽ ഉണ്ട്. എതിർക്കുന്നവരെ കൊലപ്പെടുന്നവർക്കു സംരക്ഷണം ലഭിക്കുന്നതുകൊണ്ട് അതു തുടരുന്നു. ഭരണാധികാരികളാണു സംരക്ഷണം നൽകുന്നത്. രാജ്യഭരണം ആർഎസ്എസ് നേരിട്ടാണു നടത്തുന്നത്. നരേന്ദ്ര മോദി സർക്കാരിന്റെ ഭരണം ആർഎസ്എസ് യോഗം ചേർന്നു വിലയിരുത്തിയതിനെക്കാൾ വലിയ തെളിവ് അന്വേഷിക്കേണ്ടതില്ലെന്നും പിണറായി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP