Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നോട്ട് പിൻവലിക്കലിലെ എല്ലാമുണ്ട് ഗീതയുടെ ലേഖനത്തിൽ; അവർ പൂർണ്ണ സമയ സാമ്പത്തിക ഉപദേഷ്ടാവല്ല; വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകുന്നതും പ്രകടിപ്പിക്കുന്നതും അസ്വാഭാവികമല്ല: മോദിയെ ഭാഗീകമായി പിന്തുണച്ച ഗീതാ ഗോപിനാഥിനെ കുറിച്ച് പിണറായിക്ക് പറയാനുള്ളത്

നോട്ട് പിൻവലിക്കലിലെ എല്ലാമുണ്ട് ഗീതയുടെ ലേഖനത്തിൽ; അവർ പൂർണ്ണ സമയ സാമ്പത്തിക ഉപദേഷ്ടാവല്ല; വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകുന്നതും പ്രകടിപ്പിക്കുന്നതും അസ്വാഭാവികമല്ല: മോദിയെ ഭാഗീകമായി പിന്തുണച്ച ഗീതാ ഗോപിനാഥിനെ കുറിച്ച് പിണറായിക്ക് പറയാനുള്ളത്

കൊച്ചി: നോട്ട് പിൻവലിക്കലിന് അനുകൂലിച്ച പ്രെഫസർ ഗീതാ ഗോപീനാഥിന്റെ അഭിപ്രായവുമായി സർക്കാരിന് യാതൊരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ പൂർണ്ണ സമയ ഉപദേഷ്ടാവല്ല ഗീതാ ഗോപിനാഥ് എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതു കൊണ്ടു തന്നെ സർക്കാരിന്റേതിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകുന്നതോ പ്രകടിപ്പിക്കുന്നതോ അസ്വാഭാവികമല്ലെന്നും പിണറായി ഫെയ്‌സ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ, കറൻസിരഹിത സാമ്പത്തികരംഗത്തേക്കുള്ള ചുവടുവയ്പ് എന്ന തത്വം മികച്ചതുതന്നെ. കള്ളപ്പണവും, പണത്തെ നിയമവിധേയമല്ലാത്ത കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതും ഈ നീക്കത്തിലൂടെ തടയാനാവുമെന്നുമായിരുന്നു ഗീതാ ഗോപിനാഥിന്റെ അഭിപ്രായം. എന്നാൽ 500 രൂപ, 1000 രൂപ നോട്ടുകൾ പിൻവലിച്ചതു കറൻസിരഹിത സാമ്പത്തികരംഗത്തിനായുള്ള നീക്കമായി കാണാനാവില്ല. നോട്ടുകൾ ഒഴിവാക്കുകയോ ഉയർന്ന മൂല്യമുള്ള നോട്ടുകൾ ഇല്ലാതാക്കുകയോ ഈ നടപടിയിലൂടെ ഉണ്ടാവുന്നില്ല. പുതിയ 2000 രൂപ നോട്ടുകൾ ഇറക്കുമെന്നത് മുൻപു പറഞ്ഞ തത്വത്തിന് എതിരാണെന്നും വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റേയും നിലപാട് മറ്റൊന്നായിരുന്നു. അതുകൊണ്ട് തന്നെ ഗീതാ ഗോപിനാഥിന്റെ നിലപാട് ചർച്ചയായി. ഈ സാഹചര്യത്തിലാണ് ഫെയ്‌സ് ബുക്കിലൂടെ പിണറായി നിലപാട് വിശദീകരിക്കുന്നത്.

കള്ളപ്പണത്തിന്റെ അളവു കുറയ്ക്കുകയെന്നതു നല്ലതു തന്നെ. എന്നാൽ 75% ഇടപാടുകളും കറൻസി നോട്ടുകൾ കൈമാറി നടക്കുന്ന ഇന്ത്യയിൽ ഈ നടപടി ഉണ്ടാക്കുന്ന പ്രത്യാഘാതത്തെപ്പറ്റിയും ചിന്തിക്കണം. ബാങ്ക് വഴിയല്ലാതെ ഇടപാടുകൾ നടത്തുന്ന വലിയൊരു സമൂഹമാണ് ഇന്ത്യയിലുള്ളത്. പണമിടപാടുകൾക്കു നികുതി ഈടാക്കൽ, പണലഭ്യത കുറയ്ക്കൽ എന്നീ നടപടികൾ പോലെയായി കേന്ദ്രസർക്കാരിന്റെ പുതിയ പ്രഖ്യാപനം. ഇവ രണ്ടും സമീപകാലത്തു സമ്പദ്‌വ്യവസ്ഥയെ മോശമായി ബാധിക്കുന്നതാണ്. കറൻസിരഹിത സാമ്പത്തികരംഗത്തിന് അനുകൂലമാണു ഞാൻ. എന്നാൽ, ഉയർന്ന മൂല്യമുള്ള നോട്ടുകൾ പിൻവലിക്കുന്ന ഈ പ്രഖ്യാപനം സാധാരണക്കാരനെ പ്രയാസപ്പെടുത്തുകതന്നെ ചെയ്യുമെന്നും ഗീതാ ഗോപിനാഥ് വിശദീകരിച്ചിരുന്നു.

നോട്ട് പിൻവലിക്കലിൽ പിണറായി വിജയന്റെ വാദങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതായിരുന്നു ഗീതാ ഗോപിനാഥിന്റെ നിലപാടുകൾ. വലതു പക്ഷ സാമ്പത്തിക നയങ്ങൾ പിന്തുണയ്ക്കുന്ന ഗീതാ ഗോപിനാഥിനെ മുഖ്യ ഉപദേഷ്ടാവായി പിണറായി നിയമിച്ചത് ഏറെ വിവാദമായിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലായിരുന്നു നോട്ട് പിൻവലിക്കലിലെ അവരുടെ പ്രതികരണവും. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിലപാട് വിശദീകരണം.

മുഖ്യമന്ത്രിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

സോഷ്യൽ മീഡിയയിലും പൊതു മാദ്ധ്യമങ്ങളിലുമായി പ്രൊഫ. ഗീതാ ഗോപിനാഥ് കറൻസി പിൻവലിക്കൽ വിഷയത്തിൽ നരേന്ദ്ര മോദിയെ പ്രകീർത്തിച്ചു എന്ന മട്ടിൽ പ്രചാരണം നടക്കുന്നത് ശ്രദ്ധയിൽ പെട്ടു. വീണ്ടുവിചാരമില്ലാതെയും ജനങ്ങളെ മുന്നിൽ കാണാതെയും പൊടുന്നനെ 1000, 500 രൂപ നോട്ടുകൾ പിൻവലിച്ചതിന്റെ ദുരന്തം അനുഭവിക്കുകയാണ് രാജ്യം. ആ വിഷയത്തിൽ നാനാഭാഗത്തു നിന്നും പ്രതികരണങ്ങൾ വരുന്നുമുണ്ട്. സാമ്പത്തിക വിദഗ്ധ എന്ന നിലയിൽ പ്രൊഫസർ ഗീതാ ഗോപിനാഥിന്റെ പ്രതികരണവും വന്നു കണ്ടു. അതിന്റെ പൂർണരൂപം വായിച്ചു. (ലിങ്ക് ചുവടെ) എല്ലാവർക്കും വായിക്കാവുന്നതാണ്. ആദ്യ രണ്ടു ഖണ്ഡികയല്ല മുഴുവനായി. അതിൽ രാജ്യം നേരിടുന്ന പ്രതിസന്ധി, നടത്തിപ്പിലെ പിശക്, ജനങ്ങളുടെ രോഷം, ബദൽ നിർദ്ദേശം ഇങ്ങനെ എല്ലാമുണ്ട്.

മുഖ്യമന്ത്രിയുടെ പൂർണ്ണ സമയ ഉപദേഷ്ടാവല്ല ഗീതാ ഗോപിനാഥ് എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതു കൊണ്ടു തന്നെ സർക്കാരിന്റേതിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകുന്നതോ പ്രകടിപ്പിക്കുന്നതോ അസ്വാഭാവികമല്ല. ഇവിടെ അവരുടെ പ്രതികരണത്തിലെ ഒരു പ്രയോഗം കണ്ട് ആവേശം കൊണ്ട ചിലർ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടത്തുകയാണെന്ന് കരുതണം. ഇന്ന് രാജ്യം നേരിടുന്ന പ്രശ്‌നങ്ങളാണ് അവർ വിശദീകരിച്ചിട്ടുള്ളത്. അത് ഹാർവാഡ് യൂണിവേഴ്‌സിറ്റി പ്രൊഫസർ കൂടിയായ സാമ്പത്തിക വിദഗ്ധയുടെ സ്വാന്ത്ര്യം തന്നെയാണ്. കേരളം അവരിൽ നിന്ന് സ്വീകരിക്കുന്നത് സംസ്ഥാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഉപദേശുവും സഹായവുമാണ്; ലോക സാമ്പത്തിക വിഷയങ്ങളിൽ അവർ എടുക്കുന്ന നിലപാടോ പറയുന്ന അഭിപ്രായമോ അല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP