Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വി എസിനെക്കുറിച്ചു പറഞ്ഞുവെന്നു പ്രചരിപ്പിക്കുന്നതു പറയാത്ത കാര്യങ്ങൾ; വ്യക്തമാകുന്നതു പാർട്ടിയിൽ ഭിന്നത പ്രതീക്ഷിച്ചവരുടെ നിരാശ; ചില മാദ്ധ്യമങ്ങൾക്ക് അവരുടേതായ ഉദ്ദേശ്യമുണ്ടെന്നും പിണറായി

വി എസിനെക്കുറിച്ചു പറഞ്ഞുവെന്നു പ്രചരിപ്പിക്കുന്നതു പറയാത്ത കാര്യങ്ങൾ; വ്യക്തമാകുന്നതു പാർട്ടിയിൽ ഭിന്നത പ്രതീക്ഷിച്ചവരുടെ നിരാശ; ചില മാദ്ധ്യമങ്ങൾക്ക് അവരുടേതായ ഉദ്ദേശ്യമുണ്ടെന്നും പിണറായി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവു വി എസ് അച്യുതാനന്ദനെക്കുറിച്ചു പറഞ്ഞുവെന്ന തരത്തിൽ പ്രചരിക്കുന്നതു പറയാത്ത കാര്യങ്ങളെന്നും സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. പറയാത്ത കാര്യങ്ങൾ ചില മാദ്ധ്യമങ്ങൾ തന്റെ വായിൽ തിരുകി കയറ്റുകയാണെന്നും പിണറായി പറഞ്ഞു.

പറയാത്ത കാര്യങ്ങളാണ് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പാർട്ടിയിൽ ഭിന്നത് പ്രതീക്ഷിച്ചവരുടെ നിരാശയാണ് ഇതിൽനിന്നും വ്യക്തമാകുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

ആറ്റിങ്ങലിലെ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ബി സത്യന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി. നിയമസഭാ തെരഞ്ഞെടുപ്പിൽ വിഎസിനെ സ്ഥാനാർത്ഥിയാക്കിയത് പാർട്ടി തീരുമാനപ്രകാരമാണ്. വി എസ് സ്വയം കേറി സ്ഥാനാർത്ഥിയായി നിന്നതല്ല. സഖാവ് വിഎസിനെ പാർട്ടി വിരുദ്ധൻ എന്ന് വിളിച്ച് ആക്ഷേപിച്ചു എന്ന വാർത്തകൾ അത്ഭുതമുണ്ടാക്കുന്നില്ല. ഇതുവരെ നൽകി വന്ന വാർത്തകളിൽനിന്ന് വ്യത്യാസമുള്ള പാതയിലാണ് ചില മാദ്ധ്യമങ്ങൾ ഇന്നുമുതൽ സഞ്ചരിക്കുന്നത്. ഇത് പ്രകടമായതാണ് പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്ന് പ്രചരിപ്പിക്കുന്നതെന്നും പിണറായി പറഞ്ഞു.

തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ മുന്നേറ്റം പ്രകടമാണ്. ചില മാദ്ധ്യമങ്ങൾക്ക് അവരുടേതായ ഉദ്ദേശമുണ്ട്. ഇതുവരെ ഭിന്നതകൾ പെരുപ്പിച്ച് കാട്ടിയിരുന്നവരാണ് അവർ. പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടായി മുന്നേറുന്നത് ഇത്തരക്കാർക്ക് നിരാശ സമ്മാനിച്ചു. ഇത്തരം വളച്ചൊടിച്ച വാർത്തകൾ അതഭുതമുണ്ടാക്കുന്നില്ല. പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്ന രീതിയിൽ റിപ്പോർട്ട് ചെയ്യാൻ പാടില്ല. തെറ്റ് സംഭവിച്ചാൽ അക്കാര്യം സിപിഐഎം തുറന്നു പറയാറുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.

നേരത്തെ ആസൂത്രണം ചെയ്താണ് ഇക്കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്. ഭിന്നത പ്രതീക്ഷിച്ചവരുടെ നിരാശയാണിതെന്നും പിണറായി പറഞ്ഞു. 

ചില മാദ്ധ്യമ സുഹൃത്തുക്കൾ അവരുടേതായ ചില പ്രതീക്ഷകൾ വച്ചു പുലർത്തുന്നു. ഏതെങ്കിലും ഭിന്നത പാർട്ടിയിലോ മുന്നണിയിലോ ഇല്ലാത്തതിൽ കടുത്ത നിരാശയാണവർക്ക്. യോജിച്ച പ്രവർത്തനമാണ് ഞങ്ങൾ നടത്തുന്നത്. വിഎസിനെ പാർട്ടി വിരുദ്ധൻ എന്നാക്ഷേപിച്ചു എന്നാണ് വാർത്ത സൃഷ്ടിക്കുന്നത്. ഇത്തരം നിരവധി വ്യാജ വാർത്തകൾ വന്ന അനുഭവം എനിക്കുണ്ട്. ഈയടുത്ത കാലത്ത് അതിന് ഒരു ശമനം കണ്ടിരുന്നു. ഇപ്പോൾ വീണ്ടും അത് വരുന്നതിൽ അത്ഭുതം തോന്നുന്നുവെന്നു പിണറായി ഫേസ്‌ബുക്കിലും കുറിച്ചു.

'ഇന്ന് തിരുവനന്തപുരത്ത് മീറ്റ് ദ പ്രസിൽ ഒരു ചോദ്യം വന്നു. സംസ്ഥാന സമ്മേളനത്തിന്റെ തലേദിവസം നിങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്ന് ബോധ്യപ്പെട്ടോ എന്ന്. തെറ്റ് ബോധ്യപ്പെട്ടാൽ തിരുത്തുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതാണ് പാർട്ടി നിലപാട്. അത് തുറന്നു പറയും. നിങ്ങളോട് അങ്ങനെയൊന്നും പറഞ്ഞിട്ടില്ലല്ലോ എന്ന് മറുപടി നൽകി.

അപ്പോൾ, എങ്ങനെയാണ് വിഎസിനെ സ്ഥാനാർത്ഥിയാക്കിയത് എന്നായി ചോദ്യം. വി എസ് സ്ഥാനാർത്ഥിയായി സ്വയം നിന്നതല്ല, പാർട്ടി ആലോചിച്ച് തീരുമാനിച്ച് നിർത്തിയതാണ്. പാർട്ടിക്ക് ഗുണകരമായ കാര്യങ്ങളാണ് പാർട്ടി തീരുമാനിക്കുന്നത്. ഇത്തരം കാര്യങ്ങളിൽ സിപിഐ എമ്മിലോ എൽഡിഎഫിലോ ആശയക്കുഴപ്പമുണ്ടാക്കാൻ കഴിയില്ല.

വി എസ് ഇന്ന് വടക്കേയറ്റത്തുനിന്ന് പ്രചാരണം തുടങ്ങുന്നു. ഞാൻ തെക്കേയറ്റത്തുനിന്ന് പ്രചാരണം തുടങ്ങുന്നു. ഇതാണ് ഞങ്ങളുടെ രീതി. എല്ലാ തരത്തിലും യോജിച്ച പ്രവർത്തനം. ഒരു തരത്തിലുമുള്ള ഭിന്നതയുമില്ലാതെയാണ് ഞങ്ങൾ ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതിന് ഒരു വിഘാതവും ഉണ്ടാക്കാമെന്ന് ആരും മനഃപായസമുണ്ണേണ്ടതില്ല.'- പിണറായി കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP