Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള വ്യഗ്രതയിൽ മുഖ്യമന്ത്രി ജുഡീഷ്യൽ കമ്മീഷനെ വെല്ലുവിളിക്കുന്നു; ക്‌ളീൻ ചിറ്റ് നേടാൻ കമീഷൻ അധഃപതിക്കണമെന്ന വികാരമാണ് ഉമ്മൻ ചാണ്ടിക്കെന്നും പിണറായി

ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള വ്യഗ്രതയിൽ മുഖ്യമന്ത്രി ജുഡീഷ്യൽ കമ്മീഷനെ വെല്ലുവിളിക്കുന്നു; ക്‌ളീൻ ചിറ്റ് നേടാൻ കമീഷൻ അധഃപതിക്കണമെന്ന വികാരമാണ് ഉമ്മൻ ചാണ്ടിക്കെന്നും പിണറായി

തിരുവനന്തപുരം: ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള വ്യഗ്രതയിൽ മുഖ്യമന്ത്രി ജുഡീഷ്യൽ കമ്മീഷനെ വെല്ലുവിളിക്കുകയാണെന്നു സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. മുഖ്യമന്ത്രിയുടേയും കൂട്ടരുടെയും ബിനാമി കച്ചവടമാണ് സോളാർ കമീഷൻ അന്വേഷിക്കുന്നതെന്ന സത്യം ഉമ്മൻ ചാണ്ടി മറന്നു പോകരുതെന്നും പിണറായി പറഞ്ഞു.

കമീഷൻ ബിനാമി കച്ചവടത്തിനുള്ള വേദി ആണെന്ന് ഉമ്മൻ ചാണ്ടി കരുതുന്നുണ്ടോ?.ബിജു രാധാകൃഷ്ണൻ ഇപ്പോൾ വെളിപ്പെടുത്തിയത് മാത്രമല്ല ഈ തട്ടിപ്പിൽ ഉമ്മൻ ചാണ്ടിക്കെതിരായ തെളിവുകൾ എന്നതും മറക്കരുതെന്നും പിണറായി ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. തനിക്ക് ക്‌ളീൻ ചിറ്റ് നേടിയെടുക്കാനുള്ള ഉപകരണമായി ജുഡീഷ്യൽ കമീഷൻ അധഃപതിക്കണം എന്ന വികാരമാണ് ഉമ്മൻ ചാണ്ടിയുടെ വാക്കുകളിൽ തെളിഞ്ഞു കാണുന്നതെന്നും പിണറായി പറഞ്ഞു.

കേരളം കണ്ട ഏറ്റവും ഉജ്വലമായ ബഹുജന സമരത്തിനു മുന്നിൽ മുട്ടുമടക്കിയാണ് സോളാർ കേസിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. അല്ലാതെ സത്യം പുറത്തു വരട്ടെ എന്ന് ഉമ്മൻ ചാണ്ടി സ്വമേധയാ കരുതിയതു കൊണ്ടല്ല. സോളാർ അഴിമതി സിറ്റിങ്ങ് ജഡ്ജി അന്വേഷിക്കണം, അന്വേഷണ വിഷയങ്ങളിൽ വ്യക്തത വേണം എന്നിങ്ങനെയുള്ള ആവശ്യങ്ങൾ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. അന്വേഷണത്തിൽ വെള്ളം ചേർക്കാനുള്ള ശ്രമങ്ങളെ എതിർക്കുകയും ചെയ്തു. എന്നാൽ കമീഷനുമായി സഹകരിക്കുകയും തങ്ങളെല്ലാം ഹാജരായി തെളിവു നൽകുകയും ചെയ്തു. ഇപ്പോൾ മുഖ്യമന്ത്രി പറയുന്നത് ബിനാമികളെ വച്ചു എന്നാണെന്നും പിണറായി പറഞ്ഞു.

ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള വ്യഗ്രതയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജുഡീഷ്യൽ കമ്മീഷനെ തന്നെ വെല്ലുവിളിക്കുകയാണ്. കേ...

Posted by Pinarayi Vijayan on Thursday, 3 December 2015

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP