Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയ്യപ്പഭക്തസംഗമത്തിൽ അമൃതാനന്ദമയിയുടെ സജീവസാന്നിധ്യവും എൻഎസ്എസിന്റെ പങ്കാളിത്തവും; വനിതാ മതിലിന്റെ പിറ്റേന്നത്തെ ശബരിമല യുവതിപ്രവേശനവും സാമ്പത്തിക സംവരണത്തെ സ്വാഗതം ചെയ്ത സിപിഎം നിലപാടും: നവോത്ഥാന മൂല്യസംരക്ഷണ സമിതിയിലുണ്ടായ വിള്ളൽ വിളക്കാൻ പിണറായി; സമിതിയുടെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം 24 ന് തലസ്ഥാനത്ത്; വെള്ളാപ്പള്ളിയെ പങ്കെടുപ്പിച്ച് എസ്എൻഡിപി യോഗത്തെ കൂടുതൽ അടുപ്പിക്കാനും ശ്രമം

അയ്യപ്പഭക്തസംഗമത്തിൽ അമൃതാനന്ദമയിയുടെ സജീവസാന്നിധ്യവും എൻഎസ്എസിന്റെ പങ്കാളിത്തവും; വനിതാ മതിലിന്റെ പിറ്റേന്നത്തെ ശബരിമല യുവതിപ്രവേശനവും സാമ്പത്തിക സംവരണത്തെ സ്വാഗതം ചെയ്ത സിപിഎം നിലപാടും: നവോത്ഥാന മൂല്യസംരക്ഷണ സമിതിയിലുണ്ടായ വിള്ളൽ വിളക്കാൻ പിണറായി; സമിതിയുടെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം 24 ന് തലസ്ഥാനത്ത്; വെള്ളാപ്പള്ളിയെ പങ്കെടുപ്പിച്ച് എസ്എൻഡിപി യോഗത്തെ കൂടുതൽ അടുപ്പിക്കാനും ശ്രമം

എം മനോജ് കുമാർ

 തിരുവനന്തപുരം: നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ അടിയന്തര യോഗം വിളിച്ചു ചേർക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം. വരുന്ന 24 നു വൈകീട്ട് മൂന്നു മണിക്ക് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ വച്ചാണ് യോഗം വിളിച്ചു ചേർക്കുന്നത്. നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ എക്‌സിക്യൂട്ടീവ് യോഗമാണ് മുഖ്യമന്ത്രി വിളിച്ചു ചേർക്കുന്നത്. ശബരിമല യുവതി പ്രവേശന വിഷയത്തിൽ കേരളത്തിലെ സിപിഎമ്മിന് അടിപതറിയിരിക്കെയാണ് നവോത്ഥാന മൂല്യ സംരക്ഷണസമിതിയുടെ യോഗം വിളിക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നത്.

നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ ഭാവിപരിപാടികൾ തീരുമാനിക്കാനാണ് യോഗം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ തന്നെ മൂല്യ സംരക്ഷണ സമിതി സജീവമായി നിലനിർത്താൻ തീരുമാനം വന്നിരുന്നു. അതിനെ തുടർന്നാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് യോഗം വിളിക്കുന്നത്. സമിതിയുടെ പ്രവർത്തനങ്ങൾ കേരളത്തിൽ വിപുലപ്പെടുത്താൻ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ തന്നെ തീരുമാനം വന്നിരുന്നു. വനിതാ മതിൽ ദിവസം രാത്രി തന്നെ ശബരിമലയിൽ യുവതികളെ സർക്കാർ പ്രവേശിപ്പിച്ചതിനെ തുടർന്ന് നവോത്ഥാന മൂല്യ സംരക്ഷണ സമിതിയിൽ വിള്ളൽ വന്നതോടെയാണ് ഭാവി പരിപാടികൾ ആലോചിക്കാൻ യോഗം.

വനിതാമതിൽ രൂപീകരിച്ചതിന്റെ പിറ്റേന്ന് തന്നെ രണ്ടുയുവതികളെ ശബരിമലയിലെത്തിച്ചതു യോഗത്തെ ചൊടിപ്പിച്ചിരുന്നു. എസ് എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശൻ ഈ കാര്യത്തിൽ സർക്കാരിനെതിരെ ശക്തമായ വിമർശനവുമായി രംഗത്ത് വന്നിരുന്നു. സർക്കാർ വിശ്വാസികളെ വഞ്ചിച്ചു എന്നാണ് പ്രീതി നടേശൻ ഒരു ഇഗ്‌ളീഷ് പത്രത്തിനു നൽകിയ അഭിമുഖത്തിൽ ആരോപിച്ചത്, ഈ അഭിമുഖം വിവാദമാവുകയും വെള്ളാപ്പള്ളി ഈ അഭിമുഖം തള്ളി രംഗത്ത് വരുകയും ചെയ്തിരുന്നു. അതിനുശേഷം കേന്ദ്രസർക്കാർ പത്ത് ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയത് സിപിഎം സ്വാഗതം ചെയ്തതും നവോത്ഥാന സമിതിയിൽ പ്രശ്‌നങ്ങൾക്ക് കാരണമായിരുന്നു.

സംവരണ സമുദായങ്ങൾ അടങ്ങിയ നവോത്ഥാന സമിതി ഇടതുമുന്നണിയെ പിന്തുണയ്ക്കുമ്പോൾ സാമ്പത്തിക സംവരണത്തിനു സിപിഎം പിന്തുണ പ്രഖ്യാപിച്ചത് നവോത്ഥാന സമിതിയിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങൾക്ക് വക വെച്ചിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ എസ്എൻഡിപിയുടെ പിന്തുണ സിപിഎമ്മിനു പ്രധാനമാണ്. എൻഎസ്എസ് മറുചേരിയിൽ ആയതിനാലാണിത്. എൻഎസ്എസ് കൂടുതൽ കൂടുതൽ സംഘപരിവാറുമായി എടുക്കുന്നതും സിപിഎമ്മിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഇന്നലത്തെ അയ്യപ്പ ജ്യോതിയിൽ എൻഎസ്എസ് പങ്കാളിത്തം കൂടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് നവോത്ഥാന സമിതിയുടെ യോഗം വിളിക്കാൻ മുഖ്യമന്ത്രി തീരുമാനിക്കുന്നത്. യോഗത്തിൽ വെള്ളാപ്പള്ളി പങ്കെടുക്കും എന്ന് തന്നെയാണ് മുഖ്യമന്ത്രിയും സിപിഎം വൃത്തങ്ങളും പ്രതീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP