Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കറിയാച്ചനെ പുറത്താക്കി തൊമ്മച്ചൻ; തൊമ്മച്ചനെ പുറത്താക്കി കറിയാച്ചനും; ആളില്ലാ കേരളാ കോൺഗ്രസിൽ അടിമൂത്തു; രണ്ടു പേരും പോയി പണി നോക്കാൻ പിണറായി

കറിയാച്ചനെ പുറത്താക്കി തൊമ്മച്ചൻ; തൊമ്മച്ചനെ പുറത്താക്കി കറിയാച്ചനും; ആളില്ലാ കേരളാ കോൺഗ്രസിൽ അടിമൂത്തു; രണ്ടു പേരും പോയി പണി നോക്കാൻ പിണറായി

കോട്ടയം: കേരളാ കോൺഗ്രസ് പിസി തോമസ് വിഭാഗത്തിലെ ഭിന്നതകൾ തീരുന്നില്ല. ഇടതുമുന്നണിയിൽ സ്ഥാനമില്ലെങ്കിലും കുഴപ്പമില്ലെന്ന മട്ടിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇരു കൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ഭിന്നത പരിഹരിച്ച് ഒന്നിക്കണമെന്ന ഇടത് മുന്നണി നേതൃത്വത്തിന്റെ നിർദ്ദേശം ലംഘിച്ച് നീക്കങ്ങൾ.

വർക്കിങ് ചെയർമാൻ സ്‌കറിയ തോമസിനെ ഇടത് ഘടകകക്ഷിയായ കേരളകോൺഗ്രസിന്റെ ചെയർമാൻ പി.സി തോമസ് പുറത്താക്കിയതോടെയാണ് ഇത്. ഇതോടെ പാർട്ടിയിലെ പിളർപ്പ് അനിവാര്യമായി എന്നതാണ് വസ്തുത. അതിനിടെ ബിജെപി പാളയം ലക്ഷ്യമിട്ടാണ് പിസി തോമസ് ഇടതു മുന്നണിയുമായി അകലുന്നതെന്ന സൂചനയുമുണ്ട്. ഇതിനായാണ് സ്‌കറിയാ തോമസിനെ പുറത്താക്കിയതെന്നാണ് വിമർശനം ഉയരുന്നത്.

ഇരു വിഭാഗവും ഒന്നിച്ചാലേ ഇടതുമുന്നണി യോഗത്തിൽ പങ്കെടുപ്പിക്കൂ എന്നായിരുന്നു മുന്നണി നിർദ്ദേശം. പി.സി.തോമസ് ഇത് ലംഘിച്ചതോടെ മുന്നണി യോഗത്തിൽ പങ്കെടുക്കാനുള്ള അവസരം കേരള കോൺഗ്രസിനു നഷ്ടമായേക്കും. ഇരു കൂട്ടരും യോജിപ്പിലെത്താത്തതിനാൽ കഴിഞ്ഞ ഇടതുമുന്നണി യോഗത്തിൽ നിന്ന് ഇരു കൂട്ടരേയും ഇറക്കി വിട്ടിരുന്നു. സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ തന്നെ നേരിട്ട് ഒത്തു തീർപ്പിനും ശ്രമിച്ചു. എന്നാൽ പിസി തോമസ് വഴങ്ങിയില്ല. ഇതിന്റെ തുടർച്ചയാണ് സ്‌കറിയാ തോമസിന്റെ പുറത്താക്കൽ.

സ്‌കറിയാ തോമസിന്റെ പാർട്ടി അംഗത്വം ജനുവരി 1 മുതൽ നഷ്ടപ്പെട്ടതായി പി.സി.തോമസ് അറിയിച്ചു. പാർട്ടിക്ക് അവമതി ഉണ്ടാക്കിയതിന് സ്‌കറിയ തോമസ് മാപ്പ് പറഞ്ഞ് പ്രസ്താവന ഇറക്കണമെന്ന സംസ്ഥാന കമ്മിറ്റി നിർദ്ദേശം തള്ളിയതിനാൽ പ്രാഥമികാംഗത്തിൽ നിന്ന് പുറത്താക്കിയെന്നാണ് പി.സി.തോമസിന്റെ അറിയിപ്പ്. വർക്കിങ് ചെയർമാനെ പുറത്താക്കാൻ ചെയർമാന് അധികാരമുണ്ടോ എന്ന ചോദ്യവും പാർട്ടിയിൽ സജീവമാണ്.

പാർട്ടി ഒന്നിച്ചു നിന്ന കാലത്ത് പി.സി.തോമസിനെ ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിനാൽ പാർട്ടിയിൽ നിന്ന് പുറത്തുപോയ തോമസിന് തന്നെ പുറത്താക്കാൻ അധികാരമില്ലെന്നാണ് സ്‌കറിയതോമസിന്റെ വാദം. ഭിന്നിച്ച് നിന്ന പി.സി.തോമസ് , സ്‌കറിയതോമസ് വിഭാഗങ്ങളിലെ നാലുപേർ ഇടതുമുന്നണി യോഗത്തിൽ പങ്കെടുക്കുന്നത് മുന്നണി നേതൃത്വം തടഞ്ഞിരുന്നു. യോജിച്ച് ഒന്നായി വരാൻ നിർദ്ദേശിച്ച് ഇരു വിഭാഗത്തെയും യോഗത്തിൽ പങ്കെടുപ്പിച്ചിരുന്നില്ല. കഴിഞ്ഞ 29ന് നടന്ന യോഗത്തിന് ഇരുവിഭാഗം നേതാക്കളും എത്തിയെങ്കിലും തർക്കം പരിഹരിച്ചു വരാൻ മുന്നണി കൺവീനർ വൈക്കംവിശ്വൻ വീണ്ടും നിർദ്ദേശിച്ചിരുന്നു.

പ്രശ്‌നങ്ങൾ പരിഹരിക്കാത്ത സാഹചര്യത്തിൽ പിസി തോമസ് വിഭാഗത്തെ ഇടതുമുന്നണിയിൽ നിന്ന് പുറത്താക്കാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP