Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിഎസിന്റെ പഴയ ആയുധം പൊടിതട്ടിയെടുത്ത് പിസിയുടെ സർജിക്കൽ സ്‌ട്രൈക്ക്; തട്ടിപ്പ് കേസ് പ്രതിയുടെ പീഡന പരാതിക്ക് പിറകെ പൊലീസ് പോയപ്പോൾ എത്തിയത് 'ഫാരീസും വീണയും'; പിണറായിയെ പ്രകോപിപ്പിക്കാനുള്ള തന്ത്രത്തിൽ ആരും വീഴില്ല; ജോർജിന്റെ ആക്ഷേപങ്ങളിൽ പ്രതികരിക്കില്ല; മാധ്യമ ചർച്ചയും ഒഴിവാക്കും; കരുതലോടെ നീങ്ങാൻ സിപിഎം ധാരണ

വിഎസിന്റെ പഴയ ആയുധം പൊടിതട്ടിയെടുത്ത് പിസിയുടെ സർജിക്കൽ സ്‌ട്രൈക്ക്; തട്ടിപ്പ് കേസ് പ്രതിയുടെ പീഡന പരാതിക്ക് പിറകെ പൊലീസ് പോയപ്പോൾ എത്തിയത് 'ഫാരീസും വീണയും'; പിണറായിയെ പ്രകോപിപ്പിക്കാനുള്ള തന്ത്രത്തിൽ ആരും വീഴില്ല; ജോർജിന്റെ ആക്ഷേപങ്ങളിൽ പ്രതികരിക്കില്ല; മാധ്യമ ചർച്ചയും ഒഴിവാക്കും; കരുതലോടെ നീങ്ങാൻ സിപിഎം ധാരണ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലൈംഗിക പീഡനാരോപണത്തിൽ അറസ്റ്റിലായ ശേഷം പുറത്തുവന്ന ജനപക്ഷം നേതാവ് പി.സി ജോർജ് ഉന്നയിച്ച ആരോപണങ്ങൾക്ക് സിപിഎം മറുപടി നൽകില്ല. എല്ലാം അവഗണിക്കാനാണ് പാർട്ടി തീരുമാനം. ഇതു സംബന്ധിച്ച പാർട്ടി ചർച്ചകളിലും ആരും പങ്കെടുക്കില്ല. നിയമസഭയിലും കുരതലോടെ മാത്രമേ ചർച്ചകളിൽ പങ്കെടുക്കൂ. എകെജി സെന്റർ ആക്രമണത്തിലും പ്രതികളെ കണ്ടെത്താൻ കഴിയാത്തതിനാൽ ഇനി രാഷ്ട്രീയ ആരോപണം സിപിഎം ഉന്നിയിക്കില്ല.

ജോർജിന്റെ ലക്ഷ്യം മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കാനാണ്. അതിനാൽ ആരോപണങ്ങളെ അവഗണിക്കാനാണ് പാർട്ടി തീരുമാനം. ജോർജിന്റെ പ്രകോപനത്തിൽ വീഴേണ്ടെന്നും എന്നാൽ ആരോപണം യുഡിഎഫ് ഉന്നയിച്ചാൽ അപ്പോൾ പ്രതികരിക്കുന്നത് ആലോചിക്കാമെന്നുമാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. പി സി ജോർജുമായി ബന്ധപ്പെട്ട ചർച്ചകളിൽ സിപിഎം നേതാക്കൾ പങ്കെടുക്കില്ല. സൈബർ സഖാക്കളും ഈ വിഷയത്തിൽ കരുതൽ തുടരും. സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലിൽ ഇഡി അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ഇതെല്ലാം.

ലൈംഗിക പീഡനക്കേസിൽ റിമാൻഡ് ചെയ്യാതെ പി.സി. ജോർജിന് മജിസ്ട്രേറ്റ് കോടതി നൽകിയ ജാമ്യം റദ്ദാക്കാനുള്ള നീക്കം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായേക്കും. ജാമ്യം നൽകിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം. ലൈംഗികപീഡനക്കേസിൽ വിശദമായ വാദം കേട്ടതിന് ശേഷമാണ് പി.സി ജോർജിനു മജിസ്ട്രേറ്റ് കോടതി ആദ്യംദിനം തന്നെ ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്ത അന്ന് തന്നെ പി.സി. ജോർജ് ജാമ്യത്തിലിറങ്ങിയതോടെ മുഖം നഷ്ടപ്പെട്ടത് ആഭ്യന്തര വകുപ്പിന്റേതാണ്. ഇതു രണ്ടാംതവണയാണു പി.സി ജോർജിന്റെ കാര്യത്തിൽ പ്രോസിക്യൂഷൻ കോടതിയിൽ നാണം കെടുന്നത് എന്നതാണ് ശ്രദ്ധേയം.

വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യം കിട്ടി. പിന്നാലെ സർക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി രംഗത്ത് വന്ന ജോർജിന്റെ ആരോപണങ്ങളുടെ മുന മുഴുവൻ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് കേന്ദ്രീകരിച്ചതായിരുന്നു സ്വർണക്കടത്ത് കേസിലെ വിവാദങ്ങൾ. പിന്നാലെ ജോർജിനെതിരെ ഗൂഢാലോചന കേസ് രജിസ്റ്റർ ചെയ്ത് അതിന്മേൽ ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തിയ സമയത്താണ് സോളാർ കേസിലെ പ്രതിയുടെ പരാതിയിൽ ലൈംഗികാത്രിക്രമത്തിന് അറസ്റ്റ് ചെയ്യുന്നത്. ഫാരീസ് അബൂബക്കർ ആക്ഷേപം അടുത്ത രാഷ്ട്രീയ വിവാദമാകുമെന്നും ഉറപ്പാണ്. ഫാരീസ് അബുബക്കർ വിവാദം മുമ്പും സിപിഎമ്മിന് തലവേദനയുണ്ടാക്കിയതാണ്. അന്നത്തെ ഭൂതത്തെ പി.സി ജോർജ് വീണ്ടും തുറന്നുവിട്ടിരിക്കുന്നത്.

വി എസ് അച്യുതാനന്ദനാണ് ഫാരീസിനെ ആദ്യം പ്രതിക്കൂട്ടിലാക്കിയത്. കളങ്കിത വ്യക്തിത്വം എന്നാണ് വിശദീകരിച്ചത്. അതിന് ശേഷം ഫാരീസ് കൈരളി ടിവിയിൽ അഭിമുഖവുമായി എത്തി. വി എസ് ഉയർത്തിയ ആരോപണത്തോട് പോലും പിണറായി പ്രതികരിച്ചിരുന്നില്ല. ഇതെല്ലാം നിയമസഭയിൽ ചർച്ചയായാൽ എന്തു ചെയ്യുമെന്ന ചർച്ചയും സിപിഎമ്മിൽ സജീവമാണ്. പിണറായിയുടെ കുടുംബത്തെ കുറിച്ചുള്ള ആരോപണങ്ങൾ സഭയിൽ ഉയർന്നാൽ ഭരണപക്ഷം തന്നെ പ്രതിഷേധവുമായി എത്തും. സഭ തടസ്സപ്പെടുത്തിയും മറ്റും പ്രതിപക്ഷ ആരോപണത്തെ നേരിടാനാണ് സിപിഎം ആലോചനയെന്നാണ് സൂചന.

പി.സി ജോർജ് ഉന്നയിച്ച ആരോപണത്തിൽ തെളിവുണ്ടെങ്കിൽ കൊടുക്കട്ടെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചിരുന്നു. ജോർജിന്റെ അറസ്റ്റിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പീഡനപരാതിയിലെ അറസ്റ്റിനും ജാമ്യത്തിനും പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ജോർജ് രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രി പ്രതീക്ഷിച്ചതിലും അപ്പുറത്തേക്ക് കാര്യങ്ങൾ പിസി ജോർജ് വിളിച്ചു പറഞ്ഞു.

ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിലുള്ള വലിയൊരു സാമ്പത്തിക റാക്കറ്റിന്റെ പങ്കാളികളാണ് മുഖ്യമന്ത്രിയും മകളുമെന്നാണ് ജോർജ് ആരോപണം ഉന്നയിച്ചത്.'പിണറായി വിജയൻ വിദേശ രാജ്യങ്ങളിലേയ്ക്ക് പോകുന്നു. പിന്നാലെ മകൾ വീണാ വിജയനും ഈ രാജ്യങ്ങളിലേയ്ക്ക് പോകുന്നു. വലിയൊരു സാമ്പത്തിക കൊള്ളസംഘത്തിന്റെ ഭാഗമാണ് ഇരുവരും. പിണറായിയുടെയും മകളുടെയും യാത്രകൾ ഇഡി അന്വേഷിക്കണമെന്നാണ് ജോർജിന്റെ ആവശ്യം.

ഇക്കാര്യം പുറത്തുപറയുന്നവരെ ശരിപ്പെടുത്താമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്.' ജോർജ് പറഞ്ഞു. താമസിയാതെ അഭിഭാഷകനുമായി സംസാരിച്ച് മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ വലിയൊരു തുകയ്ക്ക് മാനനഷ്ടക്കേസ് നൽകുമെന്നും ജോർജ് പ്രതികരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP