Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വയലാർ രവിക്കു പിന്നാലെ പി സി ചാക്കോയും ഐ ഗ്രൂപ്പിലേക്ക്; ഉമ്മൻ ചാണ്ടിക്കെതിരെ കോൺഗ്രസിലെ നീക്കങ്ങൾ കൂടുതൽ രൂക്ഷമായി

വയലാർ രവിക്കു പിന്നാലെ പി സി ചാക്കോയും ഐ ഗ്രൂപ്പിലേക്ക്; ഉമ്മൻ ചാണ്ടിക്കെതിരെ കോൺഗ്രസിലെ നീക്കങ്ങൾ കൂടുതൽ രൂക്ഷമായി

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ നേതാവായി പിസി ചാക്കോയും അംഗീകരിക്കും. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാകാതെ കേരളത്തിലെ കോൺഗ്രസിൽ നേട്ടമുണ്ടാക്കാനാകില്ലെന്ന് ചാക്കോയും തിരിച്ചറിഞ്ഞു. അങ്ങനെ വയലാർ രവിക്ക് പിന്നാലെ ചാക്കോയും ഐ ഗ്രൂപ്പിൽ മടങ്ങിയെത്തുന്നു.

കോൺഗ്രസിൽ കഴിഞ്ഞ കുറച്ചു കാലമായി പ്രമുഖ ഗ്രൂപ്പുകളിൽ നിന്നും അകലം പാലിച്ചു നിൽക്കുകയായിരുന്നു പി.സി. ചാക്കോ. കോൺഗ്രസ് ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമുണ്ടെങ്കിലും ചാലക്കുടിയിലെ തോൽവിയോടെ ചാക്കോയ്ക്ക് കാര്യങ്ങൾ പ്രതികൂലമായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിയോടെ ഹൈക്കമാണ്ട് ദുർബ്ബലമായതും ചാക്കോയ്ക്ക് വിനയായി. അതിനാൽ സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിൽ പ്രത്യേകിച്ചൊന്നും ചെയ്യാൻ ചാക്കോയ്ക്ക് കഴിയാതെയുമായി. ഈ സാഹചര്യത്തിലാണ് ഐ ഗ്രൂപ്പിലേക്ക് മടങ്ങിവരുന്നത്.

കെപിസിസി. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പഴയ ലാവണത്തിലേക്ക് മടങ്ങാൻ പി.സി. ചാക്കോ ആലോചിക്കുന്നത്. കെപിസിസി അധ്യക്ഷ പദവിയിലേക്ക് ചാക്കോയ്ക്കും കണ്ണുണ്ട്. ഐ ഗ്രൂപ്പിനെ നയിക്കുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ചാക്കോയുമായി ഇതു സംബന്ധിച്ച് ഡൽഹിയിൽ ചർച്ച നടത്തിയിരുന്നു. എന്നാൽ തന്നെ കെപിസിസി അധ്യക്ഷനാക്കണമെന്നൊന്നും ചാക്കോ ആവശ്യപ്പെട്ടിട്ടില്ല. സാമുദായിക സമവാക്യങ്ങൾ കണക്കിലെടുക്കുമ്പോൾ അതിനുള്ള സാധ്യത കുറവാണെന്ന തിരിച്ചറിവ് ചാക്കോയ്ക്കുണ്ട്. ചാക്കോയ്‌ക്കൊപ്പം അദ്ദേഹത്തെ അനുകൂലിക്കുന്നവരും ഐ ഗ്രൂപ്പിലെത്തും.

മുൻ കേന്ദ്രമന്ത്രി വയലാർ രവിയുടെ നേതൃത്വത്തിലുള്ള നാലാം ഗ്രൂപ്പ് നേരത്തെ ഐ ഗ്രൂപ്പിൽ ലയിച്ചിരുന്നു. കെപിസിസി അദ്ധ്യക്ഷ പദവിയിലേക്ക് ഐ, എ ഗ്രൂപ്പുകൾ തമ്മിൽ പൊരിഞ്ഞ മത്സരം നടന്ന 1991 ൽ ഐ ഗ്രൂപ്പിന്റെ ഭാഗമായിരുന്ന നേതാക്കളെയെല്ലാം കൂട്ടിയോജിപ്പിക്കാനുള്ള ശ്രമത്തിലാണ് നിലവിലെ ഐ ഗ്രൂപ്പ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേതൃത്വം നൽകുന്ന എ വിഭാഗത്തിന്റെ മേൽക്കൈ അവസാനിപ്പിക്കാൻ യോജിച്ച നീക്കം വേണമെന്ന പൊതു വികാരത്തിലാണ് പഴയ ഐ വിഭാഗം നേതാക്കൾ. കെ കരുണാകരന്റെ വികാരമുയർത്തിയാകും ഐ ഗ്രൂപ്പിന്റെ ഭാവി പ്രവർത്തനങ്ങൾ.

അതിനിടെ ചാക്കോ ഐ ഗ്രൂപ്പിൽ മടങ്ങിയത്തുന്നതിന് പിന്നിൽ കെ മുരളീധരന്റെ താൽപ്പര്യവും ഉണ്ട്. ഐ ഗ്രൂപ്പിൽ മുരളിയോട് ഏറ്റവും അടുത്ത് പ്രവർത്തിച്ച നേതാവാണ് ചാക്കോ. ചാക്കോ മടങ്ങിയെത്തുന്നതോടെ ഐ ഗ്രൂപ്പിൽ മുരൡയുടെ പ്രസക്തി ഉയരുമെന്ന വിലയിരുത്തലും സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP