സക്കറിയയുടെ വാക്കുകൾ കോൺഗ്രസിനുള്ള കണ്ണാടി; കോൺഗ്രസ് ജീവിച്ചില്ലെങ്കിൽ കേരളം വർഗ്ഗീയത മാത്രം വിളയുന്ന ഏകവിള തോട്ടമാകും; വിഴുപ്പലക്കുന്ന നേതാക്കൾ ഇത് തിരച്ചറിയുമോ? സാഹിത്യകാരന് കൈയടിച്ചും നേതൃത്വത്തെ വിമർശിച്ചും കെപിസിസി ജനറൽ സെക്രട്ടറി; പഴകുളം മധുവിന്റെ എഫ് ബി ലൈവ് ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം ഓടിക്കൂടുന്ന ഒരു സംഘം ആളുകളുടെ മോബ് - ആൾക്കൂട്ടം - ആണ് കോൺഗ്രസ് എന്ന അവസ്ഥക്ക് മാറ്റം വരണം. കോൺഗ്രസ്സിനെ ഒരു ധനാഗമമാർഗം - അതിലുമേറെ ആർത്തിപൂർത്തീകരണ ഉപകരണം - ആയി കാണുന്നവരെ എന്ത് വില കൊടുത്തും മാറ്റി നിർത്തണം-ഇതായിരുന്നു പോൾ സക്കറിയയുടെ വിമർശനം. സക്കറിയയുടെ വാക്കുകൾ കോൺഗ്രസിനുള്ള കണ്ണാടിയാണെന്ന് തിരിച്ചറിയുന്ന പാർട്ടി നേതാക്കളും ഉണ്ട്. സക്കറിയ പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു പറയുന്നു.
സക്കറിയയുടെ പോസ്റ്റിനെ മുൻനിർത്തി വലിയ വിമർശനമാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ പഴകുളം മധു ഉയർത്തുന്നത്. ഹൃദയത്തിൽ തൊട്ട് നന്ദി പറയുന്നു. അത്രയ്ക്ക് യുക്തിസഹമാണ് സക്കറിയയുടെ പോസ്റ്റ് എന്ന് പഴകുളം മധു സമ്മതിക്കുന്നുണ്ട്. അങ്ങയെ പോലൊരു എഴുത്തുകാരനേ ഇത് പറയാനാകൂ. ഇത് കുറേ കോൺഗ്രസുകാരെങ്കിലും വായിച്ചിരുന്നുവെങ്കിൽ എന്ന ആഗ്രഹമാണ് പഴകുളം മധുവിനുള്ളത്. ഇതൊരു കണ്ണാടിയാണ്. നേരെ പിടിക്കുന്ന കണ്ണാടി. ഇത് കണ്ട് കോൺഗ്രസു നേതാക്കൾ വിലയിരുത്തണം. കോൺഗ്രസ് തകരരുതെന്ന് ആഗ്രഹിക്കുന്ന പ്രവർത്തകരാണ് ഏറെയും മധു പറയുന്നു.
കോൺഗ്രസ് ജീവിക്കണം. അല്ലെങ്കിൽ ഇവിടെ ഏകവിള തോട്ടമാകും. അവിടെ വിളയുക വർഗ്ഗീയതയാകുമെന്നും മധു വിശദീകരിക്കുന്നു. കോൺഗ്രസിനെ ഉപദേശിക്കാൻ സിപിഎമ്മിന് യോഗ്യതയില്ല. ഡൽഹിയിൽ ഏകെജി സെന്റർ ഇരിക്കുന്ന വാർഡിൽ എങ്കിലും സിപിഎം ആദ്യം ജയിക്കട്ടേ. സോഷ്യലിസവും മതേതരത്വവും ശക്തമാക്കിയത് കോൺഗ്രസാണ്. സിപിഎം യോഗത്തിൽ നിന്ന് വിവരങ്ങളൊന്നും പുറത്തു വരുന്നില്ല. എന്നാൽ കോൺഗ്രസ് നേതാക്കളുടെ ഗ്രൂപ്പ് യോഗത്തിൽ നിന്ന് ഫോട്ടോ പോലും മാധ്യമങ്ങളിൽ എത്തുന്നു. പരസ്പരം വിഴുപ്പലക്കുന്ന കോൺഗ്രസ് നേതാക്കളാണ് പാർട്ടിയുടെ ശാപമെന്നും ഫെയ്സ് ബുക്ക് വീഡിയയോയിൽ പഴകുളം മധു പറഞ്ഞു വയ്ക്കുന്നു.
സിപിഎം സൃഷ്ടിച്ചതിന്റെ നാലിലൊന്ന് എംഎൽഎമാരെ പോലും കോൺഗ്രസിന് സൃഷ്ടിക്കാനായില്ല. പഴയ പോലെ അഞ്ചു കൊല്ലം കഴിയുമ്പോൾ അധികാരം മാറുമെന്ന് കരുതുന്നത് മണ്ടത്തരമാണെന്നും മധു പറയുന്നു.
പോൾ സക്കറിയ കഴിഞ്ഞ ദിവസം എഴുതിയ ഫെയ്സ് ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം.
കോൺഗ്രസിന് ഇത് സംഭവിച്ചു കൂടാ
കോൺഗ്രസ്മുക്തമായ ഒരു കേരളം അതിന്റെ ശത്രുക്കൾ പോലും ആഗ്രഹിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല. അത് കേരളത്തിന് ആവശ്യമുള്ള പാർട്ടിയാണ്. കാരണം അതിന്റെ അടിസ്ഥാന പാരമ്പര്യം അഥവാ ചരിത്രപരമായ തിരിച്ചറിയൽ കാർഡ് മൂല്യമേന്മയുള്ളതാണ്.
കേരളത്തിലെ മൂന്ന് പ്രധാന സമുദായങ്ങളിലുംപെട്ട ഒരു നല്ല പങ്ക് പൗരന്മാർ കോൺഗ്രസ്സിന്റെ കേരളത്തിലെ സജീവമായ സാന്നിധ്യം ആഗ്രഹിക്കുന്നുണ്ട്. കോൺഗ്രസ് ബിജെ പിക്ക് ഒരു തടയാണ് എന്ന് പറയുന്നതിൽ സത്യമുണ്ടാവാം. പക്ഷേ അതിനുമപ്പുറത്ത് - നരേന്ദ്ര മോദിയുടെ കോൺഗ്രസ് മുക്തഭാരതസ്വപ്നം സജീവമായി നിൽക്കുമ്പോളും - കോൺഗ്രസ് ആണ് പ്രതീക്ഷകൾക്ക് വകയുള്ള ഒരേയൊരു ദേശീയ പാർട്ടി. അഖിലേന്ത്യാസ്വഭാവം ഇപ്പോളും നിലനിർത്തുന്ന ഒരു പ്രസ്ഥാനം. ബിജെപി അടക്കം മറ്റൊരു പാർട്ടിക്കും അത് സാധിച്ചിട്ടില്ല.
കേരളത്തിൽ കോൺഗ്രസ് തകർന്നാൽ ബിജെപി ആ ഇടം പിടിച്ചെടുക്കും എന്ന അഭിപ്രായം മലയാളികളുടെ സാമുദായികമായ കെട്ടുറപ്പിനെ കണക്കിലെടുക്കാത്ത ഒന്നാണ്. കോൺഗ്രസിന് വേണ്ടിയുള്ള ഏറ്റവും ബലഹീനമായ വാദമാണത്. എന്ന് മാത്രമല്ല കോൺഗ്രസ്സിന്റെ തട്ടകവും ബിജെപിയുടെതും പലരും കരുതുന്നത് പോലെ ഒറ്റ തട്ടകമല്ല. കോൺഗ്രസിന്റെത് വിവിധ സമുദായങ്ങളിൽ രൂഢമൂലമാണ്. ബിജെപി യുടെത് അലഞ്ഞു നടക്കുന്ന ഒന്നാണ് എന്ന് വേണം പറയാൻ.
കോൺഗ്രസിന് ആവശ്യം വെറും ബലപ്പെടുത്തലല്ല - നവീകരണമാണ്. ചിന്തയിലും, പ്രവർത്തിയിലും ലക്ഷ്യങ്ങളി ലും ഉള്ള നവീകരണം. സംഘടനയുടെ ഘടനാപരമായ നവീകരണം. ആദർശങ്ങളെ ഓർത്തെടുത്ത് നവീകരിക്കുക. മാധ്യമങ്ങളുടെ അന്നന്നത്തെ ഇരതേടലുകളനുസരിച്ച് നയങ്ങൾ സൃഷ്ടിക്കാതിരിക്കുക. എൽ ഡി എഫ് സർക്കാരിന്റെ നയങ്ങളെയും പ്രവർത്തനങ്ങ ലെയും - ശരിയായ കാരണങ്ങളോടെയാണെങ്കിൽ പോലും - ദൈനംദിനം വിമർശിച്ചതുകൊണ്ട് മാത്രം പാർട്ടി പുനരുജ്ജീവിക്ക പെടുന്നില്ല. വിമർശിക്കാനായുള്ള വിമർശനത്തിന്റെ കാര്യമാണെങ്കിൽ, അതിന്റെ ഗുണഭോക്താക്കൾ മാധ്യമങ്ങൾ മാത്രമാണ്. മാധ്യമ പ്രതിച്ഛായകളെ വിശ്വസിച്ചു പ്രവർത്തിക്കുന്നത് എത്രമാത്രം ആത്മഹത്യാപരമാണെന്നു കഴിഞ്ഞ തിരഞ്ഞെടുപ്പ് കോൺഗ്രസിനെ പഠിപ്പിച്ചിരിക്കണം.
സംഘടനയെ ഒരു പുതിയ തലമുറയുടെ കൈകളിൽ പൂർണമായി - സമ്പൂർണമായി - ഏൽപ്പിക്കുക എന്നത് മാത്രമാണ് കോൺഗ്രസിന്റെ മൃതസഞ്ജീവനി. അവർ അതിനെ വളർത്തുകയൊ തളർത്തുകയോ ചെയ്യട്ടെ. തീർച്ചയായും ഇപ്പോളത്തെ വെന്റിലേറ്റർ ജീവിതത്തിൽ നിന്ന് ഒരു മാറ്റമായിരിക്കും അത്. കോൺഗ്രസ് കേരളത്തിലെ ഒരു പോസിറ്റിവ് ഫോഴ്സ് ആണെന്ന് സാമാന്യ ബുദ്ധിയുള്ള ആരും നിഷേധിക്കുമെന്ന് തോന്നുന്നില്ല. പക്ഷേ കോൺഗ്രസ് അത് തിരിച്ചറിയാ തെയായി. കുറച്ചു നേതാക്കളുടെ മാധ്യമസാന്നിധ്യം സൃഷ്ടിക്കുന്ന മതിവിഭ്രമത്തിൽ നിന്ന് അവർ തന്നെയും മറ്റു പ്രവർത്തകരും രക്ഷപെടേണ്ടത് അത്യാവശ്യമാണ്. എല്ലാ മാധ്യമ വിഗ്രഹങ്ങളും ജീവിക്കുന്നത് ഒരു അരക്കില്ലത്തിൽ ആണ് എന്ന് അവർ മനസ്സിലാക്കേണ്ട തുണ്ട്. കോൺഗ്രസിനെ ആഗ്രഹിക്കുന്ന ലക്ഷ ക്കണക്കിന് ജനങ്ങളുടെ ലോകത്തെ അഭിമുഖീകരിക്കാൻ അതിനു കഴിയണം. കണക്കുകൾ അനുസരിച്ച് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്ര സ്സിന് ലഭിച്ച വോട്ട് ശതമാനം 25.12 ഉം സിപിഎമ്മിന്റെത് 25.38 ഉം ആണ്. തമ്മിലുള്ള വ്യത്യാസം .26 മാത്രമാണ്. ഈ സാധ്യത മുന്നിൽ വച്ച് കൊണ്ടാണ് പിണറായി വിജയൻ തന്റെ മുന്നണി കരുപ്പിടിപ്പിച്ചത് എന്ന് കരുതണം. കോൺഗ്രസ് ഈ അവസ്ഥ തിരിച്ചറിഞ്ഞില്ല എന്നും സംശയിക്കണം.
(അഖിലേന്ത്യാ തലത്തിൽ കോൺഗ്രസ് ഇല്ലാതായി എന്ന് പറയാറുണ്ട്. ബിജെപിയുടെ ഏതാണ്ട് 38 ശതമാനം വോട്ടിനെതിരെ കോൺഗ്രസിന് ലഭിച്ചത് ഏതാണ്ട് 20 ശതമാനമാണ്. പക്ഷേ വാസ്തവം എന്തെന്നാൽ ഇന്ത്യയിലെ എല്ലാ കോൺഗ്രസ് ഇതര പ്രതിപക്ഷ കക്ഷികളുടെയും വോട്ട് ചേർത്ത് പിടിച്ചാൽ 20 ശത മാനത്തിൽ എത്തുന്നില്ല എന്നതാണ്. മറ്റു വാക്കുകളിൽ, അഖിലേന്ത്യാ തലത്തിൽ ഇന്ത്യൻ പ്രതിപക്ഷത്തെ ഏറ്റവും വോട്ട് ശേഖരണ ശേഷിയുള്ള പാർട്ടി കോൺഗ്രസ് ആണ്.)
തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം ഓടിക്കൂടുന്ന ഒരു സംഘം ആളുകളുടെ മോബ് - ആൾക്കൂട്ടം - ആണ് കോൺഗ്രസ് എന്ന അവസ്ഥക്ക് മാറ്റം വരണം. കോൺഗ്രസ്സിനെ ഒരു ധനാഗമമാർഗം - അതിലുമേറെ ആർത്തിപൂർത്തീകരണ ഉപകരണം - ആയി കാണുന്നവരെ എന്ത് വില കൊടുത്തും മാറ്റി നിർത്തണം. കോൺഗ്രസിന്റെ കൂറ് മലയാളികളോട് ആയിരിക്കണം, മാധ്യമങ്ങളുടെ തലക്കെട്ടുകളോട് ആവരുത്. ഞാൻ ഒരു കോൺഗ്രസ് കാരൻ അല്ല. പക്ഷേ കേരളത്തിൽ കോൺഗ്രസിനെ ആവശ്യമുണ്ട് എന്ന് ഒരു പൗരൻ എന്ന നിലയിൽ ഉറച്ചു വിശ്വസിക്കുന്ന വ്യക്തിയാണ്. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും ആവശ്യമുണ്ട്. അതുകൊണ്ട് മാത്രമാണ് ഈ കുറിപ്പ്.
- TODAY
- LAST WEEK
- LAST MONTH
- 'മൈ ഡിയർ ഫ്രണ്ട്സ്, പൂരപ്പറമ്പിൽ വായിനോക്കുക, മുട്ടിയുരുമ്മി നടക്കുക, ജാക്കി വെയ്ക്കുക, ഇപ്രാവശ്യം ജാക്കിയൊന്നും വെച്ചില്ലാട്ടാ, അത് ഡീസന്റാകാൻ വേണ്ടി പറഞ്ഞതല്ല, ഇപ്പോൾ ക്ഷാമമില്ലാത്തതുകൊണ്ടാണ് ': തൃശൂർ പൂരം വീഡിയോയിലെ ബോച്ചെയുടെ സ്ത്രീവിരുദ്ധ പരാമർശത്തിന് എതിരെ പ്രതിഷേധം
- കാനഡയിൽ കുട്ടികളുടെ അശ്ലീല ചിത്രം പ്രദർശിപ്പിച്ചു; മലയാളി വിദ്യാർത്ഥി പിടിയിൽ; ജിതിൻ ജോർജ്ജിന്റെ പേരിൽ കേസടുത്തത് മൂന്നോളം ക്രിമിനൽ കുറ്റങ്ങൾ ചുമത്തി
- സഹോദരന്റെ നിര്യാണം കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾ അറിയാത്തതാകാം; സോണിയ ഗാന്ധിയും എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയും സന്ദേശം അയച്ചിരുന്നതായും കെ വി തോമസ്
- മരണത്തിലും കൊച്ചുമകനെ നെഞ്ചോട് ചേർത്തു പിടിച്ചു; ബൈക്കപകടത്തിൽ പെട്ട മഹേഷ് ബാബുവിന്റെയും ആഗ്നേയിന്റെയും ദുരന്തം നാടിന് ദുഃഖമായി
- ദുബായിൽ നിന്ന് കടന്നത് ജോർജിയയിലേക്ക്; അവിടെ നിന്നും ആഗ്രഹിക്കുന്നത് ആൾദൈവം നിത്യാനന്ദയുടെ എല്ലാ സുഖ സൗകര്യവുമുള്ള 'കൈലാസ' ദേശത്ത് ആടിപാടി ഒളിച്ചിരിക്കാൻ; പാസ്പോർട്ട് റദ്ദാക്കും മുമ്പേ ഗൾഫ് കടന്ന് സിനിമാക്കാരൻ
- പതിരാവാതെ പന്ത്രണ്ടാമാൻ; മൂഴുക്കുടിയന്റെ റോളിൽ നിങ്ങൾക്ക് കാണാം ആ പഴയ ലാലിസം; യുക്തിഭദ്രമല്ലാത്ത ചില രംഗങ്ങൾ ബാധ്യത; ആദ്യ ഒരു മണിക്കൂറിലെ ത്രിൽ പിന്നീട് കിട്ടുന്നില്ല; ജീത്തുവിന്റെ സംവിധാന മികവ് ശ്രദ്ധേയം; ട്വൽത്ത് മാൻ ഗംഭീരമല്ലെങ്കിലും ആവറേജിന് മുകളിൽ വരുന്ന സിനിമ
- വിശ്വാസം കാത്ത് അശ്വിൻ, തകർത്തടിച്ച് ജെയ്സ്വാളും; ചെന്നൈയെ തകർത്ത് റോയലായി രാജസ്ഥാൻ പ്ലേ ഓഫിൽ; സുപ്പർ കിങ്ങ്സിനെ തോൽപ്പിച്ചത് അഞ്ചുവിക്കറ്റിന്; പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയതോടെ പ്ലേഓഫിൽ എതിരാളി ഗുജറാത്ത്
- ശങ്കരനാരായണൻ തമ്പി ഹാളിന്റെ പേരിൽ 16 കോടി; ഇ-നിയമസഭയ്ക്ക് കൊടുത്തത് 52 കോടിയും; നിയമസഭയുടെ പണികൾ ടെണ്ടറില്ലാതെ നൽകിയതൊന്നും വെറുതെയായില്ല! പഴയ സ്പീക്കർക്ക് പകരം കിട്ടിയത് ഒന്നരലക്ഷം രൂപ ശമ്പളത്തിൽ മകൾക്ക് എച്ച് ആർ മാനേജരായി നിയമനമോ?
- കണ്ണൂർ വിമാനത്താവളവും നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക്; നാല് വർഷം കൊണ്ട് 325 കോടിയുടെ നഷ്ടം; പലിശ തിരിച്ചടവും മുടങ്ങിയ അവസ്ഥയിൽ; റൺവേയ്ക്ക് നീളം കൂട്ടാൻ സമരം നടത്തിയവർ ആറ് വർഷമായിട്ടും ഒരിഞ്ച് പോലും നീട്ടിയില്ല; ഭൂമിയേറ്റെടുക്കൽ പാതി വഴിയിൽ
- ആരും കാണില്ലെന്ന് കരുതി മേൽപ്പാലത്തിനു താഴെ മാലിന്യം തള്ളി; നഗരസഭാധ്യക്ഷ നേരിട്ട് ചെന്ന് മാലിന്യം അരിച്ചുപെറുക്കി ബില്ലുകൾ തെളിവായി കണ്ടെടുത്തപ്പോൾ കുടുങ്ങിയത് കോർണർ കഫേ കൂൾബാർ; ചമ്മലിന് പുറമേ 20,000 രൂപ പിഴയും
- മഴയത്ത് വണ്ടി ഓടിച്ച് ചെന്നപ്പോൾ റൂമില്ലെന്ന് ഹോട്ടലുകാർ; ഒയോ വഴി റൂം ബുക്ക് ചെയ്തെന്ന് പറഞ്ഞപ്പോൾ അവരുമായി ബന്ധവുമില്ല, റൂമും ഇല്ലെന്ന്; കിടിലൻ പണി കിട്ടിയപ്പോൾ ഒയോയ്ക്കും കൊടുത്തു തിരിച്ചൊരു പണി; യുവാവിന്റെ കുറിപ്പ് വൈറലാകുന്നു
- പി ടി തോമസിന്റെ മണ്ഡലം ഉമയിലൂടെ കോൺഗ്രസ് നിലനിർത്തുമോ? സർപ്രൈസ് സ്ഥാനാർത്ഥിയായ ഡോക്ടർ ജോ ജോസഫ് മണ്ഡലത്തിന്റെ ഹൃദയം കവരുമോ? ബിജെപി നില മെച്ചപ്പെടുത്തുമോ? കെ റെയിലും പി ടി വികാരവും ചർച്ചയാകുന്ന തെരഞ്ഞെടുപ്പിലെ വിജയി ആരാകും? തൃക്കാക്കരയിലെ മറുനാടൻ സർവേ ഫലം പുറത്തുവിടുന്നു
- വിജയ് ബാബുവിനെതിരായ വ്യാജ പരാതിക്ക് പിന്നിൽ എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരുസംഘം സിനിമാ പ്രവർത്തകരുടെ ഗൂഢാലോചന; ഇതിന് പിന്നിൽ ആരെന്ന് അന്വേഷിക്കണം; പരാതി നൽകി നടന്റെ അമ്മ മായാ ബാബു
- കണ്ണൂർ വിമാനത്താവളവും നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക്; നാല് വർഷം കൊണ്ട് 325 കോടിയുടെ നഷ്ടം; പലിശ തിരിച്ചടവും മുടങ്ങിയ അവസ്ഥയിൽ; റൺവേയ്ക്ക് നീളം കൂട്ടാൻ സമരം നടത്തിയവർ ആറ് വർഷമായിട്ടും ഒരിഞ്ച് പോലും നീട്ടിയില്ല; ഭൂമിയേറ്റെടുക്കൽ പാതി വഴിയിൽ
- ലഹരി നൽകിയ ശേഷം ഭാര്യയെ സ്വന്തം ഇഷ്ടപ്രകാരം കളിപ്പാട്ടം പോലെ സജാദ് ഉപയോഗിച്ചതിന് സാഹചര്യ തെളിവുകൾ; ഫുഡ് ഡെലിവറിയുടെ മറവിൽ നടന്നത് മയക്കുമരുന്ന് കച്ചവടം; അഞ്ച് അടിക്കു മുകളിൽ ഉയരമുള്ള ഷഹന ആ ജനലഴിയിൽ തൂങ്ങിയെന്നത് അവിശ്വസനീയം; മോഡലിനെ ഭർത്താവ് കൊന്ന് കെട്ടിത്തൂക്കിയതോ?
- സ്ത്രീധനമായി നൽകിയ 134 പവൻ സ്വർണവും 17 ലക്ഷവും യുകെ യാത്രയുടെ പേരിൽ അടിച്ചെടുത്തു; ലണ്ടനിൽ ഭാര്യയേയും മകളേയും മറന്ന് ലിവിങ് ടുഗദർ ജീവിതം; ചതിച്ചു മുങ്ങിയ ഭർത്താവിനെ കണ്ടെത്താൻ ബ്രിട്ടണിലെ മലയാളികളുടെ സഹായം തേടി ആറ്റിങ്ങലിലെ ഗ്രീഷ്മ; നെടുങ്കണ്ടത്തുകാരൻ ഗോകുൽ കൃഷ്ണയുടെ ചതിയുടെ കഥ
- പ്ലസ് ടുവിലെ പ്രണയം കല്യാണ ശേഷവും; ധ്യാനം കൂടാനെത്തിയപ്പോൾ ഒളിച്ചോട്ടം പ്ലാൻ ചെയ്തു; സൂപ്പർമാർക്കറ്റിൽ ജോലി നേടിയത് അച്ചൻ പട്ടം പോകുമെന്ന് ഉറപ്പുള്ളതിനാൽ; ബാലനീതിയിൽ അറസ്റ്റ് ഒഴിവാക്കാൻ മുൻകരുതലും; ഒടുവിൽ കുട്ടികളെ ഭർത്താവിനെ ഏൽപ്പിച്ച് വൈദികനൊപ്പം ഭാര്യ പോയി; പീരുമേട് കോടതിയിൽ സ്റ്റെല്ലയും ടോണിയും ഒരുമിച്ച കഥ
- ഒടിടിയിലും രക്ഷയില്ലാതെ വിജയുടെ ബീസ്റ്റ്; ഒടിടി റിലീസിന് ശേഷവും വീരഘാവനെ വിടാതെ പിന്തുടർന്ന് ട്രോളന്മാർ; ബീസ്റ്റ് ട്രോളുകൾക്ക് കൈയടിച്ച് സോഷ്യൽ മീഡിയയും; വൈറലാകുന്ന ബീസ്റ്റ് ട്രോളുകൾ
- ശ്രീശാന്തിനൊപ്പം കളിച്ച ഓഫ് സ്പിന്നർ; ബൈക്ക് റെയ്സിനിടെ കുടുംബത്തിൽ താളപ്പിഴകൾ; ഒടുവിൽ 2018ൽ ജയ്സാൽമേർ മരുഭൂമിയിൽ മരണം; ഒരു വാട്സാപ് സന്ദേശം കൊലപാതകം തെളിയിച്ചു; മങ്ങാട്ടെ അസ്ബാക്കിന്റെ ഭാര്യയും കുടുങ്ങി
- സഹോദരിയുടെ വിവാഹം മുടങ്ങരുതെന്ന ചിന്ത പിശാചാക്കി; ആശുപത്രിയിൽ പരിശോധന ഉഴപ്പി വീട്ടിൽ കൊണ്ടുവന്ന് തള്ളി; ഷിബു ടെറസിൽ നിന്ന് വീണത് വിവാഹവീട്ടിലെ സംഘം ചേർന്നുള്ള മദ്യപാനത്തെ തുടർന്ന്; തലസ്ഥാനത്തെ സംഭവത്തിൽ വധുവിന്റെ സഹോദരൻ അടക്കം മൂന്നുപേർ അറസ്റ്റിൽ
- സഹപ്രവർത്തകനുമായുള്ള വിവാഹേതര ബന്ധം തുറന്ന് പറഞ്ഞ ഭാര്യ; അപമാനത്താൽ പിൻവാങ്ങിയതോടെ നഷ്ടപ്പെട്ടത് മുന്നിലെ സുദീർഘമായ കരിയർ; താളംതെറ്റിയ ജീവിതത്തെ തിരിച്ചുപിടിച്ച രണ്ടാം വിവാഹം; അതീജീവനത്തിന്റെ മാതൃക തീർത്ത് ബാംഗ്ലൂർ ജേഴ്സിയിലെ നിറഞ്ഞാട്ടം; സോഷ്യൽ മീഡിയയിൽ വൈറലായി ദിനേഷ് കാർത്തിക്കിന്റെയും ദീപികയുടെയും അനുഭവ കഥ
- ജയന്റെ അനിയൻ നായകനായ ചിത്രത്തിലെ ബാലതാരം; സാറ്റലൈറ്റ് കളികളിലുടെ വളർന്ന ചാനൽ ഹെഡ്; ഒടിടിയുടെ സാധ്യത ചർച്ചയാക്കിയ പ്രൊഡ്യൂസർ; നടനായും വിലസി; സാന്ദ്രയെ കസേരയോടെ എടുത്ത് എറിഞ്ഞു; അമ്മയിൽ മോഹൻലാലിനെ പറ്റിച്ചു; ഇപ്പോൾ ഹാപ്പി പിൽസും മദ്യവും നൽകുന്ന സൈക്കോ സ്ത്രീ പീഡകൻ; വിജയ് ബാബു വിടൻ ബാബുവായ കഥ!
- അച്ഛനെ പരിചരിച്ച മെയിൽ നേഴ്സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
- പിസിയെ അഴിക്കുള്ളിൽ അടയ്ക്കാനുറച്ച് പുലർച്ചെ അറസ്റ്റ്; വഞ്ചിയൂരിൽ അഭിഭാഷകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ പൂഞ്ഞാർ നേതാവ്; സർക്കാർ അല്ലല്ലോ കോടതിയെന്ന ആത്മവിശ്വാസത്തിൽ മജിസ്ട്രേട്ടിന് നൽകിയത് പഴുതടച്ച ജാമ്യ ഹർജി; ഒടുവിൽ ആശ്വാസം; അഡ്വക്കേറ്റിന് സ്വീകരണവും; ജോർജിനെ ആർഎസ്എസ് പുറത്തെത്തിച്ച കഥ
- മഞ്ജുവാര്യരും മാനേജർമാരും താമസിച്ചിരുന്നത് ഒരേ ടെന്റിൽ; മാനേജരുടെ ഭരണത്തിന് കീഴിലാണ് മഞ്ജുവെന്ന വലിയ കലാകാരി; അവർ ഒരു തടവറയിലാണ്, ജീവൻ അപകടത്തിലും; ഗുരുതര ആരോപണങ്ങളും അനുഭവസാക്ഷ്യങ്ങളുമായി സംവിധായകൻ സനൽകുമാർ ശശിധരന്റെ വെളിപ്പെടുത്തൽ
- ബലാത്സംഗ ആരോപണം നിഷേധിക്കാൻ വിജയ് ബാബു അർദ്ധരാത്രിയിൽ ഫേസ്ബുക്ക് ലൈവിൽ എത്തി; പരാതിക്കാരിയായ നടിയുടെ പേര് വെളുപ്പെടുത്തി അപമാനിക്കൽ: അതിരു കടക്കുന്ന ആത്മവിശ്വാസം വിജയ് ബാബുവിനെ അഴി എണ്ണിക്കുമോ?
- അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
- അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്
- തെരുവുകളിൽ കൂട്ടിയിട്ട് ഖുർആൻ കത്തിക്കുന്നു; ഈ ഭൂമിയിൽ ഒരു മുസ്ലിം പോലുമില്ലാത്തതായിരിക്കും നല്ല കാര്യമെന്ന് പരസ്യമായി പറയുന്നു; തിരിച്ചടിയായി നഗരം കത്തിച്ച് ഇസ്ലാമിസ്റ്റുകളും; ഭൂമിയിലെ ഏറ്റവും സമാധാനമുള്ള സ്ഥലം എന്ന് അറിയപ്പെട്ടിരുന്ന സ്കാൻഡനേവിയ കലാപഭൂമിയാവുന്നു; ഇസ്ലാം ഭീതിയിൽ യൂറോപ്പിൽ തീവ്ര വലതുപക്ഷം ശക്തമാവുമ്പോൾ
- മദ്യം നൽകി പലതവണ ബലാത്സംഗം ചെയ്തു; 'ഹാപ്പി പിൽ' പോലുള്ള രാസലഹരി വസ്തുക്കൾ കഴിക്കാൻ നിർബന്ധിച്ചു; കാറിൽ വെച്ച് ഓറൽ സെക്സിനു നിർബന്ധിച്ചു; സെക്സ് നിരസിച്ചതിന് വയറ്റിൽ ആഞ്ഞുചവിട്ടി; വിജയ് ബാബുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടി; നിരവധി പെൺകുട്ടികളെ കെണിയിൽ പെടുത്തിയെന്നും ആരോപണം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്