Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202205Tuesday

പത്തനംതിട്ട ഡിസിസി പ്രസിഡന്റിനെതിരെ കലാപം; മാർത്തോമ്മാക്കാരെ വെട്ടിനിരത്തുന്നു എന്ന് ആരോപണം; ചേട്ടനും അനിയനും ചേർന്ന് സംഘടനയെ ഹൈജാക്ക് ചെയ്തുവെന്ന് ഗ്രൂപ്പുകൾ; പത്തനംതിട്ട കോൺഗ്രസിൽ പ്രശ്‌നം തീരുന്നില്ല

പത്തനംതിട്ട ഡിസിസി പ്രസിഡന്റിനെതിരെ കലാപം; മാർത്തോമ്മാക്കാരെ വെട്ടിനിരത്തുന്നു എന്ന് ആരോപണം; ചേട്ടനും അനിയനും ചേർന്ന് സംഘടനയെ ഹൈജാക്ക് ചെയ്തുവെന്ന് ഗ്രൂപ്പുകൾ; പത്തനംതിട്ട കോൺഗ്രസിൽ പ്രശ്‌നം തീരുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗ്രൂപ്പ് പോരും, കുതികാൽ വെട്ടും കോൺഗ്രസിൽ പുത്തരിയല്ല - ഒരു പ്രത്യേക സഭാ വിഭാഗത്തെ പത്തനംതിട്ട ജില്ലാ കോൺഗ്രസ് പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ വെട്ടി ഒതുക്കുന്നു എന്ന പരാതി കെ .പി സി.സി ഓഫീസിലേക്ക് പ്രവഹിക്കുന്നു.

ചുമതല ഏറ്റെടുത്ത് ചുരുങ്ങിയ നാളുകൾ ക്കിടയിൽ ജില്ലയിലെ കോൺഗ്രസിനൊപ്പം നിൽ ക്കുന്ന പ്രബല സഭാ വിഭാഗമായ മാർത്തോമ്മ സഭയിൽ പ്പെട്ട ആറ് മണ്ഡലം പ്രസിഡന്റ് മാരെ തിരഞ്ഞു പിടിച്ച് ഒഴിവാക്കി എന്നാണ് ഡിസിസി പ്രസിഡന്റിന് നേരെ ഉയരുന്ന ആരോപണം - ഇത് സംബന്ധിച്ച പരാതികൾ കെ.പി സി സി പ്രസിഡന്റിന് ലഭിച്ചെങ്കിലും തൃക്കാക്കര ഉപതിര ഞ്ഞെടുപ്പിന്റെ തിരക്കായതിനാൽ നേതൃത്വം ഈ വിഷയ ത്തിൽ ഇത് വരെയും ഇടപെട്ടില്ല. ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ പ്രവർത്തനം തീർത്തും നിഷ്‌ക്രിയമാണെന്ന് ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാവരും സമ്മതിക്കുന്നുണ്ട്. എ - ഗ്രൂപ്പിന്റെ അക്കൗണ്ടിലാണ് സതീഷ് കൊച്ചു പറമ്പിലിനെ നിയമിച്ചത്. കൂടാതെ ജില്ലയിലെ മുതിർന്ന നേതാവായ പ്രൊഫ. പിജെ കുര്യന്റെ നിർബന്ധവും കുടി കണക്കിലെടുത്താണ് സതീഷിനെ നിയമിച്ചത്.

സതീഷ് കൊച്ചു പറമ്പിലിന്റെ സഹോദരനും കെ പി സി സി മുൻ സെക്രട്ടറിയുമായ അഡ്വ. ഷൈലാജ് ഡിസിസിയുടെ ഭരണം കൈപ്പിടിയിലൊതുക്കി എന്നാണ് നേതാക്കളുടേയും പ്രവർത്തകരുടെ യും പ്രധാന ആക്ഷേപം. കെ.പി സി സി പ്രസിഡന്റ് കെ. സുധാകരന്റെ പ്രധാന അനുയായിട്ടാണ് ഷൈലാ ജ് അറിയപ്പെടുന്നത്. ഈ സ്വാധീനമുപയോഗിച്ചാണ് ആറ് മണ്ഡലം പ്രസിഡന്റ് മാരെ ഏകപക്ഷീയമായി മാറ്റിയത്. ചേട്ടനെ വെച്ച് അനിയൻ ജില്ലാ കോൺഗ്രസ് ഭരണം നിയന്ത്രിക്കുന്നുവെന്നാണ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കൾ ഉയർത്തുന്ന ആക്ഷേപം. ഷൈലാജിന്റെ മറ്റ് പല അനധികൃത സാമ്പത്തിക ഇടപാടുകളും ഗ്രൂപ്പ് നേതാക്കൾ കെ പി സി സി നേതൃത്വത്തിന്റെ ശ്രദ്ധയിൽ പ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

എ - ഗ്രൂപ്പിന്റെ പേരിൽ ഡിസിസി പ്രസിഡന്റ് സ്ഥാനം കൈക്കലാക്കിയ സതീഷ്, ഇപ്പോൾ സുധാകര പക്ഷത്തേക്ക് കാല് മാറി എന്നാണ് എ ഗ്രൂപ്പിന്റെ ആക്ഷേപം. ഇക്കാര്യം ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിലും ഗ്രൂപ്പ് അറിയിച്ചുവത്രെ. ഈ ചേരി മാറ്റത്തിനിടയിലാണ് മാർത്തോമ്മാ ക്കാരായ ആറ് മണ്ഡലം പ്രസിഡന്റ് മാരെ തിരഞ്ഞുപിടിച്ച് ഒഴിവാക്കായതെന്ന ആക്ഷേപം കോൺഗ്രസിനുള്ളിൽ വർഗീയമായ ചേരിതിരിവിന് പോലും ഇടയാക്കി എന്നാക്ഷേ പമുണ്ട്.കോൺഗ്രസിനൊപ്പം നിൽക്കുന്ന ജില്ലയിലെ നിർണായക സഭാ വിഭാഗത്തെ വെറുപ്പിക്കുന്നത് പാർട്ടിക്ക് കനത്ത ദോഷം സൃഷ്ടിക്കുമെന്ന മുന്നറിയിപ്പും വിവിധ കോണിൽ നിന്നുയർന്നിട്ടുണ്ട്. ഷൈലാജിന്റെ താൽപര്യപ്രകാരമാണ് ഈ മാറ്റങ്ങളെല്ലാമെന്നാണ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ യുള്ള പരാതി. പിജെ കുര്യനെ പോലും ഇരുട്ടിൽ നിർത്തിക്കൊണ്ടാണ് ചേട്ടനും അനിയനും ചേർന്ന് ഈ കുത്തി ത്തിരൂപ്പുകൾ നടത്തുന്നുവെന്ന ആരോപണമുയരുന്നത്.

നിരണം മണ്ഡലം പ്രസിഡന്റ് കുര്യൻ കുത്രപ്പള്ളി, പെരിങ്ങര മണ്ഡലം പ്രസിഡന്റ് സണ്ണി, തിരുവല്ല ടൗൺ മണ്ഡലം പ്രസിഡന്റ് അജി തമ്പാൻ, മല്ലപ്പള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ പ്രസാദ് ജോർജ്, ഇലന്തൂർ മണ്ഡലം പ്രസിഡന്റ് ജോൺസൺ ഇലന്തൂർ , കോയിപ്രം മണ്ഡലം പ്രസിഡന്റ് സുബിൻ നിറംപ്ലാക്കൽ, മല്ലപ്പുഴശ്ശേരി മണ്ഡലം പ്രസിഡന്റ് ജിജി ചെറിയാൻ തുടങ്ങിയവരെയാണ് വെട്ടിനിരത്തിയത്. ഇവരെല്ലാം മാർത്തോമ്മാ സഭയിൽപ്പെട്ടവരുമാണ്. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ഇടത് പക്ഷ എംഎൽഎമാരാണ് വിജയിച്ചത്. പാർട്ടി പ്രവർത്തനം പൂർണമായും നിർജീവമാണ്. കോൺഗ്രസ് ഭരിച്ചിരുന്ന കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഭരണം നഷ്ടമായതിന് പുറമെ കോൺഗ്രസിന്റെ കുത്തകയായിരുന്ന ഇരവിപേരൂർ ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ഭരണവും നഷ്ടമായി. ഈ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഡിസിസി പ്രസിഡന്റ് സമ്പൂർണ്ണ പരാജയമായിരുന്നുവെന്നാണ് വിലയിരുത്തൽ. കൊച്ചുപറമ്പിലിനെ സ്‌പോൺസർ ചെയ്ത പി.ജെ കുര്യൻ പോലും ഡിസിസി പ്രസിഡന്റിന്റെ പ്രവർത്തനത്തിൽ നിരാശനാണ്.

ജില്ലയിൽ കെ- റെയിൽ വിരുദ്ധ സമരം പോലും പരാജയമായിരുന്നു. ജില്ലാ അതിർത്തിയായ മാടപ്പള്ളിയിൽ നടന്ന കെ- റെയിൽ വിരുദ്ധ സമരവേദിയിൽ കോൺഗ്രസുകാരുടെ പൊടിപോലുമില്ലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP