Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ബ്രാഞ്ച് കമ്മറ്റി യോഗം ചേരാൻ താക്കോൽ ചോദിച്ചെത്തിയ നഗരസഭാ കൗൺസിലർ സാബുവിനെ ആദ്യം മർദിച്ചത് സിപിഎം ഏരിയാ കമ്മറ്റി ഓഫീസ് സെക്രട്ടറി വിഷ്ണു ജയൻ; വിവരമറിഞ്ഞ് വന്ന സാബുവിന്റെ അനുയായികൾ വിഷ്ണുവിനെ ചവിട്ടിക്കൂട്ടി; ക്രൂരമർദനത്തിന് ഒപ്പം വിഷ്ണുവിനെ ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയേക്കും

ബ്രാഞ്ച് കമ്മറ്റി യോഗം ചേരാൻ താക്കോൽ ചോദിച്ചെത്തിയ നഗരസഭാ കൗൺസിലർ സാബുവിനെ ആദ്യം മർദിച്ചത് സിപിഎം ഏരിയാ കമ്മറ്റി ഓഫീസ് സെക്രട്ടറി വിഷ്ണു ജയൻ; വിവരമറിഞ്ഞ് വന്ന സാബുവിന്റെ അനുയായികൾ വിഷ്ണുവിനെ ചവിട്ടിക്കൂട്ടി; ക്രൂരമർദനത്തിന് ഒപ്പം വിഷ്ണുവിനെ ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയേക്കും

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: സിപിഎം ഏരിയാ കമ്മറ്റി ഓഫീസിൽ ഇന്നലെ രാത്രി നടന്ന കൈയാങ്കളിൽ നേതൃത്വം ഗൗരവമായി എടുക്കും. ലോക്കൽ കമ്മറ്റിയംഗവും നഗരസഭാ കൗൺസിലറുമായ ആർ. സാബു, സിപിഎം ഏരിയാ ഓഫീസ് സെക്രട്ടറി വിഷ്ണു ജയൻ എന്നിവർ തമ്മിലാണ് കൈയാങ്കളിയുണ്ടായത്. ആദ്യം സാബുവിനെ മർദിച്ചത് വിഷ്ണുവാണെങ്കിലും വിവരമറിഞ്ഞ് വന്ന സാബുവിന്റെ അനുയായികൾ വിഷ്ണുവിനെ ക്രൂരമായി മർദിച്ചു. നിലത്തിട്ട് ചവിട്ടിക്കൂട്ടുകയും ചെയ്തു. മുഖത്തും ശരീരത്തും ഗുരുതരമായ പരുക്കുണ്ടായിട്ടും വിഷ്ണു ചികിൽസ തേടിയിട്ടില്ല.

പാർ്ട്ടി ജില്ലാ കമ്മറ്റി അംഗം അടക്കമുള്ളവരുടെ ഇടപെടലാണ് ചികിൽസ തേടാതിരുന്നതിന് കാരണമായി പറയുന്നത്. പത്തനംതിട്ട നഗരമധ്യത്തിൽ നടന്ന സംഭവം പാർട്ടിക്ക് വലിയ മാനക്കേടാണുണ്ടാക്കിയിരിക്കുന്നത്. സിപിഎമ്മിൽ വിഭാഗീയത കൊടികുത്തി വാഴുന്ന സ്ഥലമാണ് പത്തനംതിട്ട ടൗൺ. സിപിഎം ജില്ലാ കമ്മറ്റിയംഗവും നഗരസഭാ ചെയർമാനുമായ അഡ്വ. സക്കീർ ഹുസൈൻ, ആരോഗ്യമന്ത്രി വീണാ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ രണ്ടു ഗ്രൂപ്പുകൾ ഇവിടെ ശക്തമാണ്.

ഇന്നലെ മർദനമേറ്റ കൗൺസിലർ ആർ. സാബു സക്കീർഹുസൈൻ പക്ഷക്കാരനും അടുത്ത അനുയായിയുമാണ്. സാബുവിന്റെ സ്വന്തം ബ്രാഞ്ചായ ചിറ്റൂരിലെ കമ്മറ്റി യോഗം കൂടുന്നതിന് വേണ്ടിയാണ് ഏരിയാ കമ്മറ്റി ഓഫീസിന്റെ താക്കോൽ ചോദിച്ചത്. എന്നാൽ ഓഫീസ് സെക്രട്ടറിയായ വിഷ്ണു ജയൻ അത് നൽകാൻ തയാറായില്ല. വാക്കേറ്റത്തിനൊടുവിൽ വിഷ്ണു സാബുവിനെ കൈയേറ്റം ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ എത്തിയ സാബുവിന്റെ അണികൾ വിഷ്ണുവിനെ മർദിക്കുകയും ചെയ്തു.

ഈ വിഷയത്തിൽ ഇരുഭാഗത്തും വീഴ്ചയുണ്ടെങ്കിലും വിഷ്ണുവിനെ ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാനുള്ള അണിയറ നാടകങ്ങൾ നടന്നു കൊണ്ടിരിക്കുകയാണെന്നാണ് വിവരം. ടൗൺ മേഖലയിൽ ജില്ലാ കമ്മറ്റിയംഗം സക്കീർ ഹുസൈൻ ശക്തനായതിൽ സാബുവിന് സംരക്ഷണം ലഭിക്കുമെന്നാണ് സൂചന. മുൻ ഏരിയാ സെക്രട്ടറിയുടെ വിശ്വസ്തനാണ് മർദനമേറ്റ വിഷ്ണു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP