Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പന്തളം നഗരസഭയിൽ ബിജെപി സ്വതന്ത്രൻ സിപിഎമ്മിൽ; സ്ഥിരംസമിതി ചെയർമാൻ അഡ്വ.രാധാകൃഷ്ണൻ ഉണ്ണിത്താന്റെ ചുവടുമാറ്റത്തിൽ അമ്പരന്ന് ബിജെപി നേതൃത്വം; ഗ്രൂപ്പു വഴക്കിൽ വട്ടംചുറ്റുന്ന പന്തളം നഗരസഭാ ഭരണം ബിജെപിക്ക് കീറാമുട്ടിയാകുമ്പോൾ

പന്തളം നഗരസഭയിൽ ബിജെപി സ്വതന്ത്രൻ സിപിഎമ്മിൽ; സ്ഥിരംസമിതി ചെയർമാൻ അഡ്വ.രാധാകൃഷ്ണൻ ഉണ്ണിത്താന്റെ ചുവടുമാറ്റത്തിൽ അമ്പരന്ന് ബിജെപി നേതൃത്വം; ഗ്രൂപ്പു വഴക്കിൽ വട്ടംചുറ്റുന്ന പന്തളം നഗരസഭാ ഭരണം ബിജെപിക്ക് കീറാമുട്ടിയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പന്തളം: രാജ്യത്താകെ ബിജെപി ചാക്കിട്ട് പിടുത്തം നടത്തുന്നു എന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുമ്പോൾ ബി.ജെ പിയുടെ കൊട്ടയിൽ നിന്നും ചാടി ബിജെപി നേതൃത്വത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് പന്തളം നഗരസഭയിലെ ബിജെപി സ്വതന്ത്രൻ. നഗരസഭയിൽ ബിജെപിയെ പിന്തുണച്ച സ്വതന്ത്ര അംഗവും ആരോഗ്യ സ്ഥിരം സമിതി ചെയർമാനുമായ അഡ്വ.രാധാകൃഷ്ണൻ ഉണ്ണിത്താനാണ് സിപിഎമ്മിനോടൊപ്പം ചേർന്ന് വെടി പൊട്ടിച്ചത്.

വ്യാഴാഴ്ച രണ്ടരയോടെ കൗൺസിൽ യോഗം ആരംഭിച്ച ഉടൻ പ്രതിപക്ഷ ബഹളം തുടങ്ങുകയും കൗൺസിൽ ബഹിഷ്‌കരിച്ച് എൽ.ഡി.എഫ്, യു.ഡി.എഫ് കൗൺസിലർമാർ നഗരസഭ കവാടത്തിൽ കുത്തിയിരിപ്പ് സമരം ആരംഭിക്കുകയും ചെയ്തു. അപ്പോഴാണ് കൗൺസിൽ പങ്കെടുക്കുകയായിരുന്ന സ്ഥിരം സമിതി ചെയർമാൻ അഡ്വ.രാധാകൃഷ്ണൻ ഉണ്ണിത്താൻ കമ്മിറ്റി ബഹിഷ്‌കരിച്ച് എൽ.ഡി.എഫ് സമരത്തിന് പിന്തുണയുമായി എത്തുകയും,എൽ.ഡി.എഫിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തത്്.

നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് രാജിവെക്കണമെന്നാണ് തന്റെ ആവശ്യം എന്ന് സമരത്തെ അഭിസംബോധന ചെയ്്്ത് അഡ്വ.രാധാകൃഷ്ണൻ ഉണ്ണിത്താൻ പറഞ്ഞു. ബിജെപി സ്വതന്ത്രൻ കൂറ് മാറിയതോടെ പ്രതിപക്ഷ സമരത്തിന്റെ സ്വാഭാവം മാറുകയും . ആവേശത്തോടെ അഡ്വ. രാധാകൃഷ്ണനെ സ്വീകരിച്ച് എൽ.ഡി.എഫ് പ്രവർത്തകരും കൗൺസിലർമാരും ടൗണിൽ പ്രകടനവും നടത്തി.

അയ്യപ്പന്റെ പേരിൽ ബിജെപി ക്ക് കിട്ടിയ ബോണസാണ് പന്തളം നഗരസഭ എന്നാൽ സഭയിലെ നിരന്തര പ്രശ്നങ്ങൾ ബിജെപി നേതൃത്വത്തിന് തലവേദനയാവുകയാണ്. നഗരസഭചെയർപേഴ്സണും കൗൺസിലറും തമ്മിൽ അസഭ്യവർഷവും വാക്പയറ്റും നടത്തുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പാർലമെന്ററി പാർട്ടി ലീഡറും ബിജെപി. ജില്ലാ സെക്രട്ടറിയുമായ കെ.വി.പ്രഭയോട് ചെയർപേഴ്സൺ സുശീലാ സന്തോഷ് രോഷാകുലയായി സംസാരിക്കുന്ന വീഡിയോ ദൃശ്യമാണ് വൈറലായത്.ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ നഗരസഭയുടെ കൗൺസിൽഹാളിലാണ് രംഗങ്ങൾ അരങ്ങേറിയത്. ഹാളിലേക്ക് ക്ഷുഭിതയായി കയറിവന്ന ചെയർപേഴ്സൺ കെ.വി.പ്രഭയോട് അപമര്യാദയായി സംസാരിക്കുന്നതും മേലാൽ ഇത് ആവർത്തിക്കരുതെന്ന് താക്കീത് നൽകുന്നതുമാണ് രംഗങ്ങളിലുള്ളത്.

പദ്ധതികൾ ഡി.പി.സി.ക്ക് സമർപ്പിക്കുന്നതിനായി ഞായറാഴ്ച വൈകിയും നഗരസഭയിൽ ജോലി നടക്കുന്നുണ്ടായിരുന്നു. ഇവിടെ ചെയർപേഴ്സണെ വിളിക്കാനെത്തിയ ഭർത്താവ് നഗരസഭാ ഓഫീസിലിരിക്കുന്ന ചിത്രം പ്രചരിപ്പിച്ചതാണ് ചെയർപേഴ്സണെ പ്രകോപിപ്പിച്ചത്. പദ്ധതികളെച്ചൊല്ലിയുള്ള തർക്കവും ഇവർക്കിടയിൽ ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്. രണ്ടാഴ്ചമുമ്പ് നഗരസഭയിൽ സെക്രട്ടറിയെ ഭരണകക്ഷിയിൽപ്പെട്ട അംഗങ്ങൾ ഉപരോധിച്ചിരുന്നു. ഭരണം ഏറ്റപ്പോൾ മുതൽ ബിജെപിയിൽ നിന്നുള്ള പിന്തുണ ചെയർ പേഴ്സണ് ലഭിക്കുന്നില്ല എന്ന പരാതി ഉയർന്നിരുന്നു.

ബഡ്ജറ്റ് പാസാക്കാൻ കഴിയാതെ വന്ന നഗര സഭയിൽ ദൈനം ദിന ചെലവിനുള്ള പണം പോലും ചെലവഴിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനെതിരെ പ്രതിപക്ഷം നിരന്തരം സമരം നടത്തിയിട്ടും ബിജെപി നേതൃത്വം പിന്തുണയുമായി ഭരണത്തെ സംരക്ഷിച്ചില്ല. നഗര സഭാ തീരുമാനങ്ങളെ സെക്രട്ടറി ചോദ്യം ചെയ്യുകയും അത് വിവാദമാകുകയും ചെയ്തിരുന്നു. ഇവിടെയാണ് ഇപ്പോൾ കൂറ്മാറ്റവും തെറിവിളിയും ബിജെപിക്ക് തലവേദനയാവുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP